Connect with us

നിര്‍ത്തൂ….. നമ്മളെല്ലാം വികാരമുള്ള മനുഷ്യരാണ്; ഞങ്ങളുടെ സൗന്ദര്യം ഇതാണ് ;പട്ടാളത്തിലെ നായിക പറയുന്നു !

Malayalam

നിര്‍ത്തൂ….. നമ്മളെല്ലാം വികാരമുള്ള മനുഷ്യരാണ്; ഞങ്ങളുടെ സൗന്ദര്യം ഇതാണ് ;പട്ടാളത്തിലെ നായിക പറയുന്നു !

നിര്‍ത്തൂ….. നമ്മളെല്ലാം വികാരമുള്ള മനുഷ്യരാണ്; ഞങ്ങളുടെ സൗന്ദര്യം ഇതാണ് ;പട്ടാളത്തിലെ നായിക പറയുന്നു !

ബോഡി ഷെയിമിങ് സമൂഹത്തിൽ സാധാരമായിക്കൊണ്ടിരിക്കുകയാണ്. സെലിബ്രിറ്റികളുടെ ഇടയിൽ മാത്രമല്ല നമ്മുടെയൊക്കെ ജീവിതത്തിൽ നമ്മളറിയാതെ കടന്നുവരുന്ന വാക്കാണ് ബോഡി ഷായിമിങ്. അതിസാധാരണമെന്നോണം പൊതുസമൂഹം കണക്കാക്കുന്ന ഷെയിമിംഗിന്റെ ഉറവിടങ്ങള്‍ എന്താണെന്നോ ആരാണ് സമൂഹത്തെ ഉടലഴകുകളെ സംബന്ധിച്ച ശരിതെറ്റുകള്‍ പഠിപ്പിക്കുന്നതെന്നോ നിലവിലെ സൗന്ദര്യ ധാരണകള്‍ എങ്ങനെയാണ് സൃഷ്ടിക്കപ്പെട്ടതെന്നോ ആരും ചിന്തിച്ചിട്ടുണ്ടാകില്ല.

എന്നാല്‍ നടിമാര്‍ പലരും ഇന്ന് ബോഡി ഷായിമിങ്ങിനെതിരെ ശബ്‌ദിച്ചു തുടങ്ങിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. ബോഡി ഷെയിമിങിനെ കുറിച്ച് മറ്റുള്ളവര്‍ പറയുമ്പോള്‍, കൂടുതല്‍ ആത്മവിശ്വാസത്തോടെ അവര്‍ പറയും, ഞങ്ങളുടെ സൗന്ദര്യം ഇതാണ്… ഞാന്‍ ഇങ്ങനെയാണ് എന്ന്.

അടുത്തിടെയായി നിരവധി പേരാണ് അത്തരത്തിലുള്ള പോസ്റ്റുകളുമായി രംഗത്തുവന്നതും. അക്കൂട്ടത്തിലേക്ക് മമ്മൂട്ടി ചിത്രം പട്ടാളത്തിലൂടെ ശ്രദ്ധേയമായ ടെസ ജോസഫും കടന്നുവന്നിരിക്കുകയാണ്. കുട്ടിയായിരുന്ന കാലം മുതല്‍ നേരിട്ട ബോഡി ഷെയിമിങിനെ കുറിച്ചാണ് ടെസയ്ക്കും പറയാനുള്ളത്.

നിര്‍ത്തൂ എന്ന തലക്കെട്ടിനൊപ്പമാണ് ടെസ്സയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ”കുട്ടിയായിരുന്നപ്പോഴും, മുതിര്‍ന്ന സ്ത്രീയായപ്പോഴും എന്നോട് ഒരിക്കലും ആരും പറഞ്ഞിട്ടില്ല, ‘നിന്നെ കാണാന്‍ പെര്‍ഫക്ട്’ ആണ് എന്ന്. അവരുടെ മുന്‍വിധിയോടെയുള്ള കണ്ണുകളില്‍ ഞാനെപ്പോഴും തടിച്ചവളാണ്. അത് മുഖത്ത് നോക്കി പറയുന്നതില്‍ അവര്‍ക്കാര്‍ക്കും യാതൊരു മടിയും ഉണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയം.

നിങ്ങളുടെ ശരീരം എങ്ങിനെയായിരിയ്ക്കണം എന്നൊരു നിയമം സമൂഹം സെറ്റ് ചെയ്ത് വച്ചിട്ടുണ്ട്. മെലിഞ്ഞിരിക്കണം.. നിറമുണ്ടായിരിയ്ക്കണം നീണ്ടിരിക്കണം.. വളവുകള്‍ ഉണ്ടായിരിയ്ക്കണം.. സമൂഹത്തിന്റെ ഈ ഒരു കാഴ്ചപ്പാടിലൂടെ വിലയിരുത്തുമ്പോള്‍ ഭൂരിഭാഗം സ്ത്രീകളും ഞാന്‍ തടിച്ചിട്ടാണെന്ന് സ്വയം വിശ്വസിക്കുന്നു.

മറ്റൊരു കാര്യം പ്രായമാവുന്നതാണ്. ഇത് രണ്ടും സ്വാഭാവികവും അനിവാര്യവുമാണ്. ഈ ഒരു സാമൂഹിക സാഹചര്യം പ്രായമാകുന്നത് ആഭികാമ്യമല്ലെന്ന് തെറ്റിദ്ധരിപ്പിയ്ക്കുകയും ചെറുപ്പമായി കാണാന്‍ ആളുകളെ പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്യുന്നു. പ്രായാധിക്യത്തെ ചെറുക്കുകയും, ചെറുപ്പമായി കാണപ്പെടുകയും ചെയ്യുന്ന അഭിനേതാക്കളുടെയും മോഡലുകളുടെയും ചിത്രങ്ങള്‍ ഉപയോഗിച്ച് ഇത് ശക്തിപ്പെടുത്തുന്നു.

തീര്‍ച്ചയായും, അവരുടെ ചെറുപ്പത്തെ നിലനിര്‍ത്താന്‍ അവര്‍ ഭീമമായ തുക ചെലവഴിച്ചിട്ടുണ്ടാവും. തന്റെ പ്രായം അംഗീകരിക്കുന്നത് ശരിയാണെന്ന് ഞാന്‍ കരുതുന്നു. സ്വാഭാവികമായി നിങ്ങളുടെ ശരീരത്തിനുണ്ടാവുന്ന മാറ്റങ്ങള്‍ പെര്‍ഫക്ട് ഓകെയാണ്.

നിങ്ങളുടെ ശരീരത്തില്‍ നിങ്ങള്‍ സന്തുഷ്ടരായി ഇരിക്കുന്നിടത്തോളം കാലം മറ്റൊരാള്‍ക്ക് അതില്‍ അഭിപ്രായം പറയാന്‍ അവകാശമില്ല. ബോഡി ഷെയിമിങിന്റെയും എയ്ജ് ഷെയിമിങിന്റെയും പേരില്‍ അവരുടെ ആത്മവിശ്വാസം നശിപ്പിയ്ക്കുന്നത് നിര്‍ത്തി, സമൂഹത്തെ ബോധവത്കരിക്കാം. എല്ലാത്തിനും ഉപരി നമ്മളെല്ലാം വികാരമുള്ള മനുഷ്യരാണ്.- ടെസ ജോസഫ് എഴുതി.

കോട്ടയം മണിമലക്കാരിയായിരുന്ന ആ നടി പിന്നീട് ജീവിത തിരക്കുകളിലേക്ക് പോവുകയായിരുന്നു. കുടുംബസമേതം അബുദാബിയിലായിരുന്ന ടെസ വീണ്ടും അഭിനയത്തിലേക്ക് എത്തുന്ന വാർത്ത പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാണുന്നത്.

മഴവിൽ മനോരമയിൽ ഉടൻ സംപ്രേക്ഷണം ആരംഭിക്കുന്ന ‘എന്റെ കുട്ടികളുടെ അച്ഛൻ’ എന്ന പരമ്പരയിലൂടെയാണ് ടെസ്സയുടെ മടങ്ങിവരവ്. ഈ പരമ്പരയിൽ മൂന്ന് മക്കളുടെ അമ്മയായാണ് ടെസ്സ അഭിനയിക്കുന്നത്. പരമ്പരയുടെ പ്രമോ നടി തന്നെ സോഷ്യൽ മീഡിയ വഴി പങ്ക് വച്ചിട്ടുണ്ട്.

2015 ൽ ബാലചന്ദ്രമേനോൻ സംവിധാനം നിർവഹിച്ച ‘ഞാൻ സംവിധാനം ചെയ്യും’ എന്ന സിനിമയ്ക്ക് ശേഷം ‘രാജമ്മ @ യാഹൂ’, മറുപടി, ഗോൾഡ് കോയിൻസ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. 2017ല്‍ ഗോള്‍ഡ് കോയിന്‍സ് എന്ന ചിത്രമാണ് ടെസയുടെതായി അവസാനമായി പുറത്തിറങ്ങിയത്.

about tessa josaph

Continue Reading
You may also like...

More in Malayalam

Trending

Recent

To Top