നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ഇന്ന് ഇരട്ടമധുരമാണ്. തന്റെ പിറന്നാളും വിവാഹ വാര്‍ഷികവും ഒരുമിച്ച് ആഘോഷിക്കുകയാണ് ആന്‍ണി പെരുമ്പാലൂര്‍. ഈ ദിനത്തില്‍ തന്റെ പ്രിയ സുഹൃത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍.
ഫേസ്ബുക്കിലൂടെ ചിത്രങ്ങള്‍ സഹിതമാണ് അദ്ദേഹം ആശംസകള്‍ അറിയിച്ചത്. സന്തോഷ ജന്മദിനം പ്രിയപ്പെട്ട ആന്റണി. ഒപ്പം ആന്റണിക്കും ശാന്തിക്കും സന്തോഷം നിറഞ്ഞ വിവാഹ വാര്‍ഷികവും നേരുന്നു. ദൈവം എപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിറയ്ക്കട്ടെ എന്നായിരുന്നു മോഹന്‍ലാല്‍ കുറിച്ചത്.
മോഹന്‍ലാല്‍ മാത്രമല്ല, സിനിമാ ലോകത്തെ നിരവധി പേരാണ് ആന്റണിയ്ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ നരസിംഹം എന്ന ചിത്രത്തിലൂടെയാണ് ആന്റണി പെരുമ്പാവൂര്‍ സിനിമ നിര്‍മ്മാണ മേഖലയിലേക്ക് എത്തുന്നത്. തുടര്‍ന്ന് മോഹന്‍ലാലിനൊപ്പം 27ഓളം സിനിമകള്‍ ഒരുക്കാന്‍ ആന്റണി പെരുമ്പാവൂരിന് കഴിഞ്ഞു. മോഹന്‍ലാലിന്റെ ഏറ്റവും വലിയ വിജയങ്ങളായ ദൃശ്യവും ലൂസിഫറും നിര്‍മ്മിച്ചതും ആന്റണി തന്നെ.
മലയാളത്തിലെ ഏറ്റവും ബിഗ് ബജറ്റ് ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് ആന്റണിയുടെ നിര്‍മ്മാണത്തില്‍ പുറത്തിറങ്ങാനുള്ള ചിത്രം. മെയ് 13ന് റിലീസ് ചെയ്യാനിരുന്ന ചിത്രം കൊവിഡ് സാഹചര്യം മൂലം റിലീസ് മാറ്റിയിരിക്കുകയാണ്. 2021 ആഗസ്റ്റ് 12നാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലും മരക്കാര്‍ പുറത്തിറങ്ങും. 100 കോടിയാണ് മരക്കാറിന്റെ ബജറ്റ്.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...