
Malayalam
സലിംകുമാറിന്റെ കണ്ണുകളില്‍ എപ്പോഴും തീക്ഷ്ണമായ ഒരു വേദനയും വിങ്ങലും ഉള്ളതായി തോന്നിയിട്ടുണ്ടെന്ന് ലാല്‍ ജോസ്
സലിംകുമാറിന്റെ കണ്ണുകളില്‍ എപ്പോഴും തീക്ഷ്ണമായ ഒരു വേദനയും വിങ്ങലും ഉള്ളതായി തോന്നിയിട്ടുണ്ടെന്ന് ലാല്‍ ജോസ്

മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മലയാള സിനിമാ ലോകത്ത് നിറഞ്ഞ നില്ക്കുന്ന താരമാണ് സലിം കുമാര്‍. ഇപ്പോഴിതാ സലിംകുമാറിന്റെ കരിയര്‍ തന്നെ മാറിമറിയാന്‍ താന്‍ കാരണമായ അനുഭവം പങ്കുവെച്ച് സംവിധായകന് ലാല്‍ജോസ്. പൊതുവെ കോമഡി വേഷങ്ങളാണ് അന്ന് വരെ സലിം കുമാര്‍ ചെയ്തിരുന്നത്.
എന്നാല്‍ ആ കണ്ണുകളില്‍ എപ്പോഴും തീക്ഷ്ണമായ ഒരു വേദനയും വിങ്ങലും ഉള്ളതായി എനിക്ക് അനുഭവപ്പെട്ടു. അതേ സമയം അദ്ദേഹം സംസാരിക്കുമ്പോള്‍ ഒരിക്കലും ആ കണ്ണുകള്‍ അത് പ്രകടിപ്പിച്ചിരുന്നില്ല.ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ലാല്‍ ജോസ് പറഞ്ഞു. അത് ഉപയോഗിക്കണമെന്ന് എനിക്ക് തോന്നി.
അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയുടെ കഥ പറയുമ്പോള്‍ തന്നെ എന്റെ മനസ്സില്‍ സലിം കുമാറിന്റെ മുഖം മാത്രമാണ് ഉണ്ടായിരുന്നത്. അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരം സലിം കുമാറിന് കിട്ടി. ആ സിനിമയാണ് ആദാമിന്റെ മകന് എന്ന ചിത്രം സലിം കുമാറിലേക്ക് വരാനുള്ള കാരണവും. ആദാമിന്റെ മകന് എന്ന ചിത്രത്തിലൂടെ സലിം കുമാര്‍ ദേശീയ പുരസ്കാരവും നേടി’എന്നും ലാല്‍ ജോസ് പറഞ്ഞു.
മലയാളത്തിൽ ഏറ്റവും കൂടുതൽ കാഴചക്കാരുള്ള, സോഷ്യൽ മീഡിയയിലടക്കം തരംഗമായി മാറാറുള്ള റിയാലിറ്റി ഷോയാണ് മോഹൻലാൽ അവതാരകനായി എത്താറുള്ള ബിഗ് ബോസ്. ഇതുവരെ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളുമാണ് രേണുവിന് പിന്നാലെയുള്ളത്. സുധിയുടെ...
മലയാള സിനിമാ ലോകത്ത് ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിലിടം നേടിയ നടിയാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന പരാതിയുമായി മുൻ മാനേജർ രംഗത്തെത്തിയിരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക് പോസിറ്റീവ്...