
Malayalam
മീനാക്ഷിക്കൊപ്പമുള്ള മഞ്ജുവിന്റെ നൃത്തം ; ആരാധകർ കൊതിച്ച കാഴ്ച്ച ; വൈറലായി അമ്മയും മോളും !
മീനാക്ഷിക്കൊപ്പമുള്ള മഞ്ജുവിന്റെ നൃത്തം ; ആരാധകർ കൊതിച്ച കാഴ്ച്ച ; വൈറലായി അമ്മയും മോളും !

സിനിമാ താരങ്ങളുടെ വിശേഷണങ്ങൾക്ക് അവരുടെ സിനിമയോളം പ്രാധാന്യമാണ് മലയാളി പ്രേക്ഷകർ കൊടുക്കാറുള്ളത്. അത്തരത്തിൽ മലയാളികൾ ഇപ്പോഴും തിരയുന്ന പേരാണ് മഞ്ജുവാര്യരുടെയും മകൾ മീനാക്ഷിയുടെയും പേര്. മഞ്ജു വാര്യർ അഭിനയം കൊണ്ട് മലയാളത്തിൽ തിളങ്ങുമ്പോൾ , സിനിമയില്‍ മുഖം കാണിക്കാതെ തന്നെ താരമായി മാറിയിരിക്കുകയാണ് മീനാക്ഷി ദിലീപ്.
മഞ്ജു വാര്യരും ദിലീപും വിവാഹബന്ധം അവസാനിപ്പിച്ചപ്പോള്‍ അച്ഛനൊപ്പം പോവാനാണ് താല്‍പര്യമെന്നായിരുന്നു മകള്‍ പറഞ്ഞത്. ആ തീരുമാനം മഞ്ജു വാര്യരും സമ്മതിക്കുകയായിരുന്നു. ഇനിയുള്ള ജീവിതം മകള്‍ക്ക് വേണ്ടിയുള്ളതാണെന്നായിരുന്നു ദിലീപ് പറഞ്ഞത്.
വര്‍ഷങ്ങള്‍ക്ക് ശേഷം ഇവരുടെ ജീവിതത്തിലേക്ക് കാവ്യ മാധവനെത്തുകയായിരുന്നു. കാവ്യ-ദിലീപ് വിവാഹത്തില്‍ അതീവ സന്തോഷത്തോടെയാണ് മീനാക്ഷി പങ്കെടുത്തത്. അടുത്തിടെയായിരുന്നു മീനാക്ഷിക്ക് കൂട്ടായി മഹാലക്ഷ്മിയുമെത്തിയത്.
സോഷ്യൽ മീഡിയയിൽ സജീവമായ മീനാക്ഷി ഇൻസ്റ്റാഗ്രാമിലൂടെ കഴിഞ്ഞ ദിവസം പങ്കുവെച്ച ഡാന്‍സ് വീഡിയോ വളരെപ്പെട്ടന്ന് തന്നെ വൈറലായി മാറിയിരുന്നു. അസാധ്യ മെയ് വഴക്കത്തോടെയുള്ള നൃത്ത ചുവടുകളാണ് മീനാക്ഷിയുടേത്.
ഇതാദ്യമായാണ് മീനാക്ഷി തന്റെ ഒഫീഷ്യല്‍ അക്കൗണ്ടില്‍ ഡാന്‍സ് വീഡിയോ പോസ്റ്റ് ചെയ്തത്. പദ്മാവതിലെ നൈനോവാലെ എന്ന ഗാനത്തിനൊപ്പമായിരുന്നു മീനാക്ഷിയുടെ ചുവടുകൾ പോയത്. അടുത്ത സുഹൃത്തായ നമിത പ്രമോദുള്പ്പടെ നിരവധി പേരാണ് മീനാക്ഷിയെ അഭിനന്ദിച്ച് എത്തിയത്.
ഇപ്പോൾ അമ്മയും മകളും ഒരുമിച്ചുള്ള എഡിറ്റഡ് വീഡിയോ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് . രണ്ടാളുടെയും ഒന്നിച്ചുള്ള ഡാൻസ് വീഡിയോ ഒരു ആരാധികയാണ് എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയയിൽ പങ്കിട്ടത്.
മഞ്ജു വാര്യരേയും മീനാക്ഷിയേയും ഒരുമിച്ച് കാണാനാവുമോയെന്ന് ചോദിച്ച് മുന്‍പ് ആരാധകര്‍ എത്തിയിരുന്നു. അമ്മയോ മകളോ ഇതേക്കുറിച്ച് ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. പതിവില്‍ നിന്നും വ്യത്യസ്തമായി പരസ്പരമുള്ള പഴിചാരലുകളില്ലാതെയായിരുന്നു ദിലീപും മഞ്ജു വാര്യരും വേര്‍പിരിഞ്ഞത്. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് മഞ്ജു വാര്യര്‍ പറയാറില്ലെന്നുള്ളതാണ് മറ്റൊരു കാര്യം.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മഞ്ജു വാര്യരും മീനാക്ഷിയും. ലോകനൃത്ത ദിനത്തില്‍ താന്‍ ഡാന്‍സ് ചെയ്യുന്ന വീഡിയോയുമായി മഞ്ജു വാര്യരെത്തിയിരുന്നു. കുട്ടിക്കാലം മുതലേ തന്നെ നൃത്തം അഭ്യസിച്ചിരുന്നു മഞ്ജു വാര്യര്‍. ട്രാന്‍സ്ഫര്‍ വരുമ്പോഴെല്ലാം അച്ഛന് മകളുടെ നൃത്തപഠനത്തിന് സൗകര്യമുണ്ടോയെന്ന കാര്യം തിരക്കുമായിരുന്നുവെന്ന് മുന്‍പ് മഞ്ജു വാര്യര്‍ ഒരു അഭിമുഖത്തിനിടയില്‍ പറഞ്ഞിരുന്നു.
യുവജനോത്സവ വേദിയില്‍ നിന്നായിരുന്നു മഞ്ജു വാര്യരെ സംവിധായകര്‍ കണ്ടെത്തിയത്. പാട്ടും മിമിക്രിയും ഡാന്‍സും അഭിനയവുമെല്ലാം തനിക്ക് വഴങ്ങുമെന്ന് മഞ്ജു വാര്യര്‍ തെളിയിച്ചിരുന്നു. നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷം ഗുരുവായൂരില്‍ വെച്ച് നൃത്തം ചെയ്തിരുന്നു മഞ്ജു വാര്യര്‍. സംവിധായകരും താരങ്ങളുമുള്‍പ്പടെ നിരവധി പേരായിരുന്നു അന്ന് സദസ്സിലുണ്ടായിരുന്നു. അതിന് ശേഷമായാണ് താരം കലാരംഗത്തേക്ക് ശക്തമായി തിരിച്ചെത്തിയത്.
about manju warrier
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടന് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുമ്പ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പരാമർശം തന്നെ കുറിച്ചാണെന്ന്...
കഴിഞ്ഞ ദിവസമായിരുന്നു മാതൃദിനം. നിരവധി താരങ്ങളാണ് തങ്ങളുടെ അമ്മമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരുന്നത്. ഈ വേളയിൽ നടി കാവ്യ മാധവന്റെ ഫാൻ...
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
സംവിധായകൻ പ്രിയദർശൻ തിരക്കഥ എഴുതി ആലപ്പി അഷറഫ് സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ചിത്രമാണ് നിന്നിഷ്ടം എന്നിഷ്ടം. മോഹൻലാൽ നായകനായി എത്തിയ...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...