Connect with us

സഹിക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ? പൊട്ടിത്തെറിച്ച് സ്‌ക്രീൻ ഷോട്ടുകളുമായി അമൃത; പുതിയ ഭാവത്തിൽ അമൃത !

Malayalam

സഹിക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ? പൊട്ടിത്തെറിച്ച് സ്‌ക്രീൻ ഷോട്ടുകളുമായി അമൃത; പുതിയ ഭാവത്തിൽ അമൃത !

സഹിക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ? പൊട്ടിത്തെറിച്ച് സ്‌ക്രീൻ ഷോട്ടുകളുമായി അമൃത; പുതിയ ഭാവത്തിൽ അമൃത !

മലയാളി പ്രേക്ഷകർ വർഷങ്ങളായി കേൾക്കുന്ന ശബ്ദമാണ് ഗായിക അമൃത സുരേഷിന്റേത്. സ്കൂൾ വിദ്യാർത്ഥിനിയായിരിക്കെ ഐഡിയ സ്റ്റാർ സിങ്ങർ എന്ന ഷോയിലൂടെയാണ് അമൃതയെ ആദ്യമായി ലോകമറിയുന്നത്. പിന്നീട് മലയാളത്തിന്റെ പ്രിയ നടൻ ബാല അമൃതയെ ജീവിതത്തിലേക്ക് കൂടിയതോടെ പതിയെപ്പതിയെ അമൃതയുടെ കുടുംബത്തെയും ഏവരും പരിചയിച്ചു. എന്നാൽ, അധികനാൾ ആ ബന്ധം ഉണ്ടായില്ല. പരസ്പരം പൊരുത്തക്കേടുകൾ വന്നതോടെ ബാലയും അമൃതയും രണ്ടു വഴികളിലേക്ക് പിരിയുകയായിരുന്നു.

അന്ന് മുതൽ ഒരു സെലിബ്രിറ്റി ആയതിനാൽ തന്നെ, അമൃതയുടെയും ബാലയുടെയും ജീവിതം എന്തായി എന്നറിയാൻ ആരാധകർ വലിയ താല്പര്യം കാണിച്ചു. അതുകൊണ്ടുതന്നെ മാധ്യമങ്ങളിലെല്ലാം ഇരുവരുടെയും വാർത്തകൾക്ക് പ്രത്യേകസ്ഥാനമായി.

സോഷ്യൽ മീഡിയയിൽ സജീവമായതിനാൽ തന്നെ അമൃതയുടെ സന്തോഷങ്ങളും മറ്റ് വിശേഷങ്ങളുമൊക്കെ ആരാധകർക്കറിയാനും കഴിയുന്നുണ്ട് .കഴിഞ്ഞ ബിഗ്ബോസ് സീസണിലെ മത്സരാർത്ഥികളിലൊരാൾ കൂടിയായിരുന്നു അമൃത സുരേഷ്.

കുടുംബ ജീവിതത്തിൽ ചെറിയ മങ്ങൽ സംഭവിച്ചെങ്കിലും നിരവധി സ്റ്റേജ് ഷോകളിലൂടെയും സ്വന്തമായ യൂ ട്യൂബ് ചാനലുമൊക്കെയായി അമൃത തന്റേ കഴിവുകൾ വളർത്തിക്കൊണ്ടിരിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോൾ പങ്കുവെച്ച ഒരു ഫേസ്ബുക്ക് പോസ്റ്റാണ് സൈബറിടത്തിൻ്റെ ശ്രദ്ധ നേടുന്നത്.

ആക്ഷേപിക്കുന്ന തരത്തിൽ തൻ്റെ പോസ്റ്റിന് കമൻ്റുമായി എത്തിയ ഒരാൾക്ക് കുറിക്കു കൊള്ളുന്ന മറുപടി നൽകിയാണ് അമൃത സുരേഷ് ഇപ്പോൾ കൈയ്യടി നേടുന്നത്. ജീവിതം എന്താണെന്ന് മനസിലാക്കാതെ ജീവിക്കുകയാണെന്നും പതിനാറുകാരിയാണ് എന്നാണ് ഗായികയുടെ വിചാരമെന്നും കുഞ്ഞിനെ നോക്കി മര്യാദയ്ക്ക് ജീവിച്ചൂടേ എന്നുമൊക്കെയാണ് മിന്നാമിന്നി മിന്നാമിന്നി എന്ന ഫേക്ക് അക്കൌണ്ടിൽ നിന്ന് ഒരു വിരുതൻ കമെന്റ് ചെയ്തിരിക്കുന്നത് . ഇതിന് നല്ല മുഖമടച്ചുള്ള മറുപടി നൽകകയായിരുന്നു അമൃത . ഇതിൻ്റെ സ്ക്രീൻ ഷോട്ട് താരം പങ്കുവെക്കുകയും ചെയ്തു.

അമൃത മറുപടിയുടെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് കുറിച്ചതിങ്ങനെയാണ്. ‘കമൻ്റ്സ് എപ്പോഴും ഞാൻ സന്തോഷത്തോടെ മാത്രേ നോക്കാറുള്ളു. പക്ഷെ ഇത് കുറച്ചു കൂടി പോയി. സ്ക്രീൻഷോട്ട് ഷെയർ ചെയ്യണ്ടാ എന്ന് വിചാരിച്ചതാണ്. പക്ഷെ ഇതൊക്കെ പ്രതികരിക്കാതെ ഇരിക്കുന്നത് എങ്ങനെയാ? ഫെയ്ക്ക് അക്കൌണ്ട് ആണെന്നാണ് തോന്നുന്നത്. ആണെങ്കിലും അല്ലെങ്കിലും ..

നിങ്ങൾക്ക് ഇത് കണ്ടിട്ട് എന്താ തോന്നുന്നത്? ഞാൻ മിണ്ടാതെ ഇരിക്കണോ? സഹിക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ? ഞങ്ങൾ തള്ളകൾക്കു ജീവിക്കണ്ടേ?’

നിരവധി ആരാധകരാണ് അമൃതയ്ക്ക് പിന്തുണയുമായി കമൻ്റ് ബോക്സിലെത്തുന്നത്. കഴിഞ്ഞ ആഴ്ച സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ താരമാണ് അമൃത സുരേഷ്. അമൃതയുടെ മുൻ ഭർത്താവ് നടൻ ബാലയുമായുള്ള ഒരു ഫോൺ കോൾ റെക്കോർഡ് പുറത്താകുകയും ഇരുവരും തമ്മിലുള്ള വാഗ്വാദങ്ങളുമൊക്കെ സൈബറിടത്തിൻ്റെ ശ്രദ്ധ ആകർഷിച്ചിരുന്നു. മകളെ കുറിച്ച് ഇരുവരും നടത്തിയ വാഗ്വാദങ്ങൾ ആയിരുന്നു സൈബറിടങ്ങളിൽ ചർച്ചയായി മാറിയത്. ഈ സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ കമൻ്റുകൾ ചെയ്യുന്നവരും കുറവല്ല.

about amritha suresh

Continue Reading
You may also like...

More in Malayalam

Trending

Recent

To Top