കഴിഞ്ഞ ലോക്ഡൗൺകാലത്താണ് ഭർത്താവും നടനുമായ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം മേഘ്ന രാജിനെ തേടിയെത്തിയത്. ഒരിക്കലും നികത്താനാവാത്ത നഷ്ടമായിരുന്നു അത്… ജീവിതത്തിലെ വലിയൊരു പ്രതിസന്ധിയെ തരണം ചെയ്ത് നിൽക്കുന്ന മേഘ്നയെ സ്നേഹത്തോടെയും ബഹുമാനത്തോടെയും ആരാധകർ പിന്നീട് ചേർത്ത് പിടിച്ചു
ഭർത്താവിന്റെ വിയോഗത്തിലും മേഘ്ന തളരാതെ പിടിച്ചുനിന്നത് കുഞ്ഞ് കാരണമാണ്. കുഞ്ഞിന്റെ പേര് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ജൂനിയർ ചീരുവെന്നാണ് കുഞ്ഞിനെ സ്നേഹത്തോടെ ആരാധകർ വിളിക്കുന്നത്.
ഇപ്പോഴിതാ, ഒരു കുടുംബാംഗം പോലെ കൂടെയുണ്ടായിരുന്ന വളർത്തുനായയുടെ മരണവാർത്ത തന്റെ ആരാധകരെ അറിയിക്കുകയാണ് താരം.
ഒരുപാട് നഷ്ടങ്ങൾ… ബ്രൂണോയ്ക്ക് ഒരു പരിചയപ്പെടുത്തൽ ആവശ്യമില്ല, എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ഇന്ന് വിട പറഞ്ഞിരിക്കുന്നു. ജൂനിയർ ചിരു ബ്രൂണോയ്ക്ക് ഒപ്പം കളിയ്ക്കുന്നത്, അവന്റെ പുറത്തു കയറി സവാരി ചെയ്യുന്നതുമൊക്കെ കാണാൻ ഞാൻ ആഗ്രഹിച്ചിരുന്നു. പൊതുവേ ബ്രൂണോയ്ക്ക് കുട്ടികളെ ഇഷ്ടമല്ല, എന്നാൽ ജൂനിയർ ചിരുവിനോട് അവൻ വളരെ സൗമ്യനായിരുന്നു.’
ബ്രൂണോ ഇല്ലാത്ത ഈ വീട് പഴയതു പോലെ ആവില്ല. വീട്ടിൽ വരുന്ന ഓരോരുത്തരും അവനെ തിരക്കും. അവനെ ഞങ്ങൾ വളരെയധികം മിസ് ചെയ്യും. എനിക്കറിയാം, നീയിപ്പോൾ ചീരുവിനൊപ്പമാണെന്ന്, എല്ലായ്പ്പോഴുമെന്ന പോലെ അവനെ ബുദ്ധിമുട്ടിക്കുകയാവുമെന്ന്. ’–മേഘ്ന പറഞ്ഞു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...