നടിയും നർത്തകിയുമായ സുധ ചന്ദ്രൻ്റെ അച്ഛൻ കെഡി ചന്ദ്രൻ അന്തരിച്ചു

നടിയും നർത്തകിയുമായ സുധ ചന്ദ്രൻ്റെ അച്ഛൻ കെഡി ചന്ദ്രൻ അന്തരിച്ചു. എൺപത്തിയാറ് വയസ്സായിരുന്നു
മുംബൈയിലെ ആശുപത്രിയിൽ വെച്ചാണ് അന്ത്യം.
വാർധക്യ സഹജമായ അസുഖം മൂലം ചികിത്സയിലായിരുന്നു. മെയ് പന്ത്രണ്ടിനാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മരണം സംഭവിച്ചത്. മകൾ സുധാ ചന്ദ്രനോടൊപ്പമായിരുന്നു അവസാന നാളുകളിൽ ഉണ്ടായിരുന്നത്.
മുംബൈയിലെ അറിയപ്പെടുന്ന നടനും സാംസ്കാരിക പ്രവർത്തകനുമായ കെ ഡി ചന്ദ്രൻ. ഹും ഹേ രാഹി പ്യാർ കേ, ചൈനാ ഗേറ്റ്, ജുനൂൻ പുക്കർ, കോൾ, മേ മാധുരി ദീക്ഷിത് ബന്നാ ചാഹതി ഹൂൺ, ജബ് പ്ലായർ കിസീ ഹോതാ ഹേ, തേരേ മേരേ സപ്നേ, ഹർ ദിൽ ജോ പ്യാർ കരേഗാ, ശരാരത്, കോയി മിൽ ഗയ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് കെഡി ചന്ദ്രൻ ശ്രദ്ധിക്കപ്പെട്ടത്.
ടെലിവിഷൻ ഷോകളിലും താരം അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത നർത്തകിയും സിനിമാ-ടെലിവിഷൻ താരവുമായ സുധ ചന്ദ്രൻ കെഡി ചന്ദ്രൻ്റെ മകളാണ്. സുധയുടെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം അച്ഛൻ നൽകിയിട്ടുള്ള പിന്തുണയെ കുറിച്ച് താരം മുൻപ് പലപ്പോഴും വാചാലയായിട്ടുണ്ട്.
ഒരു കാലത്ത് മുംബൈ കലാ സാംസ്കാരിക വേദിയിലെ നിറ സാന്നിധ്യമായിരുന്നു കെ ഡി ചന്ദ്രൻ. മുംബൈ നാടകവേദിയിലൂടെയാണ് അദ്ദേഹം അഭിനയ രംഗത്തേക്ക് ചുവടു വയ്ക്കുന്നത്. മുംബൈ നാടകവേദിയുടെ ആദ്യകാല പ്രവർത്തകനായിരുന്നു കെ ഡി ചന്ദ്രൻ. താരം നിരവധി നാടകങ്ങൾക്കായി അരങ്ങിൽ എത്തി കാണികളെ വിസ്മയിപ്പിച്ച കലാകാരൻ കൂടിയാണ്. ആദ്യ കാലങ്ങളിൽ സ്ത്രീ കഥാപാത്രങ്ങൾക്കായിട്ടായിരുന്നു കൂടുതലും വേഷമിട്ടിരുന്നത്.
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...