
Malayalam
തടി കുറച്ചത് ബോഡി ഷെയിമിങിന് ഇരയായതുകൊണ്ടോ? ചന്ദനമഴയ്ക്ക് ശേഷം ശാലുവിന് സംഭവിച്ചത് ?
തടി കുറച്ചത് ബോഡി ഷെയിമിങിന് ഇരയായതുകൊണ്ടോ? ചന്ദനമഴയ്ക്ക് ശേഷം ശാലുവിന് സംഭവിച്ചത് ?
Published on

മലയാളി സീരിയൽ ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട സീരിയയിലിൽ ഒന്നായിരുന്നു ചന്ദനമഴ . ഒരുകാലത്ത് ട്രെൻഡിങ്ങിൽ നിന്ന സീരിയൽ നിരവധി പുതുമുഖങ്ങളെ മലയാളികൾക്ക് സമ്മാനിച്ചു . അത്തരത്തിൽ ചന്ദനമഴ എന്ന സീരിയലിലൂടെയാണ് ശാലു കുര്യന് എന്ന താരത്തെ മലയാളികൾ സ്വീകരിക്കുന്നത്.
സീരിയലിൽ തിളങ്ങി നിന്ന സമയത്താണ് നടിയുടെ ഒരു വര്‍ക്കൗട്ട് വീഡിയോ പുറത്ത് വന്നത്. തുടര്‍ന്ന് ഇങ്ങോട്ട് സോഷ്യല്‍ മീഡിയയുടെ മോശം കമന്റുകള്‍ക്കും ബോഡി ഷെയിമിങിനും തുടർച്ചയായി ഇരയായിരുന്നു ശാലു. തുടക്കത്തിലൊക്കെ ബോഡി ഷെയിമിങിനെ കുറിച്ചുള്ള കമന്റുകള്‍ വേദനിപ്പിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ അതൊന്നും ഞാന്‍ മൈന്റ് ചെയ്യാറില്ല എന്നാണ് ശാലു ഇപ്പോൾ പറയുന്നത് . ഒരു അഭിമുഖത്തില്‍ സംസാരിക്കവേയാണ് ശാലു മനസ് തുറന്നത്.
“കഴിഞ്ഞ പത്ത് വര്‍ഷമായി ഞാന്‍ അമിത വണ്ണം കൂടെ കൊണ്ട് നടക്കുന്ന ആളാണ്. പണ്ടൊക്കെ ആരെങ്കിലും ബോഡി ഷെയിമിങിനെ കുറിച്ച് കളിയാക്കിയാല്‍ ഭയങ്കര സങ്കടമായിരുന്നു. അന്നൊക്കെ തടി കുറച്ചു കൊണ്ടു വരാന്‍ ഒരുപാട് ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്.
പക്ഷെ നടന്നില്ല. രണ്ട് മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായി, ഇതൊന്നും എന്നെ കൊണ്ട് നടക്കുന്ന കാര്യമല്ല. ഇഷ്ടം പോലെ ഭക്ഷണം കഴിച്ച്, അതിനെ അതിന്റെ വഴിക്ക് വിട്ടു. ഓവര്‍ വെയ്റ്റ് ആണല്ലോ എന്ന് പറയുന്നവരോട്, അതെ ആണല്ലോ എന്ന് മാത്രം പറഞ്ഞ് നിസ്സാരമായി കാണാന്‍ പിന്നീട് എനിക്ക് സാധിച്ചു.
ഗര്‍ഭിണിയായപ്പോള്‍ സ്വാഭാവികമായി തടി നല്ല രീതിയില്‍ കൂടി. തൊണ്ണൂറ് കിലോ അടുപ്പിച്ച് ഉണ്ടായിരുന്നു. പക്ഷെ അത് കഴിഞ്ഞ് പെട്ടന്ന് തടി കുറയ്ക്കാനൊന്നും പറ്റില്ല. കുഞ്ഞ് ആരോഗ്യത്തോടെ ഇരിക്കണമെങ്കില്‍ ഞാന്‍ നന്നായി ഭക്ഷണം കഴിക്കണം. അങ്ങനെ എല്ലാ ഭക്ഷണങ്ങളും നിയന്ത്രണമില്ലാതെ കഴിച്ചു തുടങ്ങിയപ്പോള്‍ ഓവര്‍ വെയിറ്റ് എന്നെ തിരിച്ച് അടിക്കാന്‍ തുടങ്ങി. തടി കൂടിയതോടെ നടുവേദനയും ശരീര വേദനയുമൊക്കെ വന്നു തുടങ്ങി.
പിന്നെ എനിക്ക് തോന്നി ഇങ്ങനെ പോയാല്‍ ശരിയാവില്ല, കുഞ്ഞിന്റെ പിറകെ ഓടാനൊക്കെ ഉള്ളതല്ലേ. തടി കുറച്ചില്ലേല്‍ പണിയാവും എന്ന് ബോധ്യമായപ്പോഴാണ് അതിന് ശ്രമിച്ചത്. എട്ട് കിലോയോളം ഇപ്പോള്‍ കുറഞ്ഞു. ഇപ്പോഴുള്ള തടി എനിക്ക് കുറച്ച് കൂടെ കംഫര്‍ട്ടബിള്‍ ആണ്. ബോഡി ഷെയിമിങ് അനുഭവിയ്ക്കുന്നത് കൊണ്ട് വണ്ണം കുറയ്ക്കണം എന്ന് ഞാന്‍ ആരോടും പറയില്ല.
ബോഡി ഷെയിമിങിനെ ചൊല്ലി കളിയാക്കിയാല്‍ ചെയ്തോട്ടെ എന്ന് വിചാരിക്കണം. അതൊന്നും മൈന്റ് ചെയ്യാനേ പാടില്ല. പക്ഷെ ആരോഗ്യത്തോടെ ഇരിയ്ക്കുക എന്നത് പ്രധാനമാണ്. അമിത വണ്ണം കൊണ്ട് ഉണ്ടാവുന്ന അസുഖങ്ങള്‍ തടി കുറച്ചാല്‍ മാറുമെങ്കില്‍ തീര്‍ച്ചയായും കുറയ്ക്കണം- ശാലു മേനോന് പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ അനാവശ്യമായി നമ്മളെ വിമര്‍ശിക്കുകയും മോശം കമന്റ് എഴുതുകയും ചെയ്താല്‍ പ്രതികരിയ്ക്കുന്ന നടിയാണ് ശാലു കുര്യന്. ഒരു പരിചയവുമില്ലാത്ത ഒരാള്‍ എന്തറിഞ്ഞിട്ടാണ് നമ്മളെ കുറ്റം പറയുന്നത് എന്നാലോചിച്ച് സങ്കടപ്പെട്ടിട്ടുണ്ട്. അതും വളരെ അശ്ലീലമായ കമന്റുകള്‍ വരുമ്പോള്‍ വിഷമിച്ചിരിയ്ക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ അത് കാര്യമാക്കാറില്ല. സോപ്പ് ഉപയോഗിച്ചാല്‍ നശിച്ച് പോകുന്ന നിസ്സാരം ഒരു വൈറസ്സിനെ ചൊല്ലി ആളുകള്‍ എല്ലാം വീട്ടിലിരിയ്ക്കുന്ന കാലമാണിത്.
മനുഷ്യന് അത്രമാത്രം നിസ്സാരമാണ് എന്ന് തിരിച്ചറിഞ്ഞതോടെ ഇത്തരം കമന്റ് എഴുതുന്ന ആള്‍ക്കാരെ ഞാന്‍ മൈന്റ് ചെയ്യാറില്ല. നമ്മള് ആരാണെന്നും എന്താണെന്നും നമുക്ക് ചുറ്റുമുള്ള, നമ്മളെ മനസ്സിലാക്കുന്ന ആള്‍ക്കാരെയും സ്വന്തം മനസാക്ഷിയെയും ബോധിപ്പിച്ചാല്‍ മതി. അല്ലാതെ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ആളുകളെ ബോധിപ്പിക്കേണ്ടതില്ല എന്ന തിരിച്ചറിവ് വന്ന ശേഷം മോശം കമന്റുകള്‍ ഒന്നും എന്നെ ബാധിക്കാറില്ല- ശാലു കുര്യന് പറഞ്ഞു.
about shalu kuryan
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...
ഏപ്രിൽ 25ന് ആണ് മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ പുറത്തെത്തിയ തുടരും തിയേറ്ററുകളിലെത്തിയത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ ചിത്രം...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകിയ ഇന്ത്യൻ ആർമിയെ പ്രശംസിച്ച് നടൻമാരായ മമ്മൂട്ടിയും...