ഇസ്രായേല്‍-പലസ്തീന് സംഘര്‍ഷത്തില്‍ ഇന്ത്യയിലെ തീവ്ര വലതുപക്ഷം ഇസ്രായേലിനെ പിന്തുണയ്ക്കുന്നതിനെ വിമര്‍ശിച്ച് നടി സ്വര ഭാസ്കര്‍. ഇന്ത്യയിലെ തീവ്ര വലതുപക്ഷം ഇസ്രായേലിനെ പിന്തുണയ്ക്കുന്നെണ്ടെങ്കില് അവര്‍ വലിയ തെറ്റാണ് ചെയ്യുന്നത് എന്ന് സ്വര ട്വീറ്റ് ചെയ്തു.
”പ്രിയപ്പെട്ട ഇസ്രായേല്‍… ഇന്ത്യയിലെ തീവ്ര വലതുപക്ഷം നിങ്ങളെ പിന്തുണയ്ക്കുന്നുണ്ടെങ്കില്‍… നിങ്ങള്‍ വലിയ തെറ്റ് തന്നെയാണ് ചെയ്യുന്നത്” എന്നാണ് സ്വരയുടെ ട്വീറ്റ്. ഇന്ത്യ വിത്ത് ഇസ്രായേല്‍, ഫ്രീ പലസ്തീന് എന്നീ ഹാഷ്ടാഗുകളും സ്വര പങ്കുവച്ചിട്ടുണ്ട്. ഇതോടെ സ്വരയ്ക്ക് നേരെ വിമര്‍ശനങ്ങളും എത്തി.
ബോളിവുഡ് താരങ്ങളും മാധ്യമപ്രവര്‍ത്തകരും ഇസ്രായേലിനെ പിന്തുണയ്ക്കുന്നില്ലെങ്കില്‍ അവര്‍ ശരിയാണെന്ന് ആണ് ചില കമന്റ് ചെയ്യുന്നത്. ഇസ്രായേലില്‍ മലയാളി നഴ്സ് കൊല്ലപ്പെട്ടിട്ടും അതിനെ കുറിച്ച് നിങ്ങള്‍ ഒന്നും പ്രതികരിക്കുന്നില്ലല്ലോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ഇസ്രായേലില്‍ നടന്ന ഷെല്‍ ആക്രമണത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് ആണ് കൊല്ലപ്പെട്ടത്.റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ കുടുംബത്തിന് എല്ലാ സഹായവും ലഭ്യമാക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വ്യക്തമാക്കി. കുടുംബവുമായി സംസാരിച്ചെന്നും അവരുടെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും വി മുരളീധരന് ട്വിറ്ററില്‍ കുറിച്ചു.
ഇസ്രയേലിലെ റോക്കറ്റാക്രമണത്തെ അപലപിച്ച് ഇന്ത്യയും എത്തിയിട്ടുണ്ട്. ഇരുവിഭാഗങ്ങളും സംയമനം പാലിക്കണമെന്ന് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...