18 മത്സരാർത്ഥികൾ ഉണ്ടായിരുന്ന ബിഗ് ബോസ് ഹൗസിൽ ഇപ്പോൾ 9 പേർ മാത്രമാണുള്ളത്. മത്സരം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. നിലവിലുളള എല്ലാ മത്സരാർഥികളുടെ പേരും ടോപ്പ് ഫൈവിലേയ്ക്ക് ഉയർന്നു കേൾക്കുന്നുണ്ട്.
ബിഗ് ബോസ് ഹൗസിൽ 12ാം വാരം ഏറ്റവും കൂടുതൽ ഉയർന്നു കേട്ട പേരാണ് സൂര്യയുടേത്. കരച്ചിലും ബിഗ് ബോസിനോട് വീട്ടിൽ പോകണമെന്ന് പറഞ്ഞതൊക്കെ ഹൗസിനുളളിൽ മാത്രമല്ല പുറത്തും വലിയ ചർച്ച വിഷയമായിരുന്നു.
വാരാന്ത്യം എപ്പിസോഡിൽ മോഹൻലാൽ ഇതിനെ കുറിച്ച് ചോദിക്കുകയും ചെയ്തിരുന്നു. ലാലേട്ടന് മുന്നിൽ പൊട്ടിക്കരയുന്ന സൂര്യയെ ആയിരുന്നു ശനിയാഴ്ചത്തെ എപ്പിസോഡിൽ കണ്ടത്. എന്നാൽ ഞായറാഴ്ച മറ്റൊരു സൂര്യയെ ആയിരുന്നു ഹൗസിൽ കണ്ടത്.
ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകുന്ന സൂര്യയെ ആയിരുന്നു. ഇനി മുതൽ താൻ ഇറങ്ങാൻ പോകുകയാണെന്നും തന്നെ പറയുന്നവർക്ക് കൃത്യമായ ഉത്തരം കൊടുക്കുമെന്നും സൂര്യ മോഹൻലാൽ പോയതിന് ശേഷം ഋതുവിനോട് പറഞ്ഞു.
സായ്- സൂര്യ- ഋതു ഇവർ തമ്മിൽ ചെറിയ പ്രശ്നങ്ങൾ ഹൗസിൽ നടക്കുന്നുണ്ട്. മോഹൻലാലിന് മുന്നിലും ഇത് പ്രകടമായിരുന്നു. മോഹൻലാൽ നൽകിയ ഒരു ആക്ടിവിറ്റിയ്ക്ക് ശേഷമായിരുന്നു സൂര്യ സായിക്കെതിരെ ശബ്ദം ഉയർത്തിയത്. കോര്‍ണറിംഗ്, ടാര്‍ഗറ്റിംഗ് എന്നൊക്കെ എപ്പോഴും പ്രയോഗിക്കുന്നത് സൂര്യയാണെന്നും ഈയിടെയായി ഋതുവും ഈ വാക്ക് ഉപയോഗിക്കുന്നുണ്ടെന്നും സായ് ആക്ടിറ്റിവിറ്റിയിൽ പറഞ്ഞിരുന്നു. ഇതാണ് സൂര്യയെ ചൊടിപ്പിച്ചത്. ആക്ടിവിറ്റി അവസാനിച്ചതിന് പിന്നാലെ സൂര്യ ഇതിനെ കുറിച്ച് പറയുകയും ചെയ്തിരുന്നു.
ഈയാഴ്ച പോകുമോ ഇല്ലിയോ എന്ന് എനിക്ക് അറിയില്ല. പറയാതെ പോയാല്‍ എനിക്കത് വലിയ വിഷമം ആയിരിക്കും. കോര്‍ണറിംഗ് അല്ലെങ്കില്‍ ടാര്‍ഗറ്റ് എന്ന വാക്ക് ഞാന്‍ ഉപയോഗിച്ചിട്ടില്ല. അത് ഉപയോഗിച്ചവര്‍ തന്നെയാണ് ഇപ്പോള്‍ ആരോപിക്കുന്നത്.
ഞാൻ അത് പറഞ്ഞിട്ടില്ല എന്നത് ഋതുവിന് അറിയാം. അങ്ങനെ കോര്‍ണറിംഗ് നേരിടുന്ന ഒരു വ്യക്തി ആണെങ്കില്‍ ഞാന്‍ ഇവരില്‍ നിന്നെല്ലാം മാറിനില്‍ക്കും. ഓരോ സമയത്തും എല്ലാവരോടും സംസാരിച്ച് നില്ക്കുന്ന ആളാണ് ഞാന്‍. ആ ഒരു പദപ്രയോഗത്തോട് ഞാന്‍ യോജിക്കുന്നില്ലെന്നും സൂര്യ പറഞ്ഞു.
സൂര്യയ്ക്ക് പിന്നാലെ സായ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഋതുവും രംഗത്ത് എത്തിയിരുന്നു. വീക്കിലി ടാസ്ക് കഴിഞ്ഞ സമയത്തുള്‍പ്പെടെ കോര്‍ണര്‍ ചെയ്യപ്പെടാതെ നോക്കണമെന്ന് തങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ അതേദിവസം തന്നെ വൈകിട്ടത്തെ മീറ്റിങ്ങിൽ കോര്‍ണറിംഗ് ചെയ്യപ്പെടുന്നതായി തങ്ങള്‍ വാദമുയര്‍ത്തിയെന്ന് സായ് പറയുകയും ചെയ്തുവെന്നും ഋതുവും സൂര്യയെ പിന്തുണച്ച് കൊണ്ട് പറഞ്ഞു.
എന്നാൽ തനിക്കെതിരെ ഉയർന്നു വന്ന ആരോപണങ്ങൾക്ക് മറുപടിയുമായി സായിയും എത്തിയിരുന്നു. ഋതുവിൽ നിന്നാണ് കോര്‍ണറിംഗ്, ടാര്‍ഗറ്റ് തുടങ്ങിയ വാക്കുകള്‍ ആദ്യമായി ഈ വീട്ടിൽ നിന്ന് കേട്ടതെന്ന് സായ് പറഞ്ഞു. ഒരാളെക്കുറിച്ച് മറ്റുള്ളവര്‍ എന്തെങ്കിലും പറഞ്ഞത് കൊണ്ട് ആരും ഒന്നും ആവുന്നില്ലെന്നും മറിച്ച് ആ വ്യക്തിയുടെ പെരുമാറ്റം കൂടി നോക്കിയല്ലേ ആളുകള്‍ ഒരു നിഗമനത്തില്‍ എത്തൂവെന്നും സായ് പറഞ്ഞു.
താന്‍ മാത്രമല്ല മറ്റുള്ളവരും സൂര്യ, ഋതു എന്നിവരെക്കുറിച്ച് സമാന അഭിപ്രായങ്ങള്‍ പറഞ്ഞെന്നും സായ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സായ് സ്വന്തം കാര്യം മാത്രം പറഞ്ഞാല്‍ മതിയെന്നും മറ്റുള്ളവരെന്ന് പറഞ്ഞാല്‍ അവരുടെ പേരുകള്‍ വെളിപ്പെടുത്തേണ്ടത് സായിയുടെ ബാധ്യതയാണെന്നും ഋതു പറഞ്ഞു.
സാസാരം കടുത്തപ്പോൾ രംഗം തണുപ്പിക്കാൻ മോഹൻലാൽ ശ്രമം നമടത്തിയിരുന്നു. കോര്‍ണറിംഗും ടാര്‍ഗറ്റിംഗും ഒക്കെ ഉണ്ടായാലും അതേക്കുറിച്ച് ആലോചിച്ച് നില്ക്കാന് ഇനി സമയമില്ലെന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം. “ഒരാള്‍ നിങ്ങളെക്കുറിച്ച് എന്തെങ്കിലും പറഞ്ഞു എന്നതുകൊണ്ട് നിങ്ങള്‍ അത് ആവുന്നില്ല. പ്രേക്ഷകരും നിങ്ങളെക്കുറിച്ച് അങ്ങനെ കരുതണം എന്നില്ല. ഇനി മുന്നോട്ട് കുറച്ച് ദിവസങ്ങളേ ഉള്ളൂ. നന്നായി ഗെയിം കളിച്ച് മുന്നേറൂ”, എന്ന് മത്സരാര്‍ഥികളോട് മോഹൻലാൽ പറഞ്ഞു.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...