
News
താന്‍ വിവാഹം പോലുള്ള അബദ്ധം ഒരിക്കലും ചെയ്യില്ല, കാരണം പറഞ്ഞ് ചാര്‍മി കൗര്‍
താന്‍ വിവാഹം പോലുള്ള അബദ്ധം ഒരിക്കലും ചെയ്യില്ല, കാരണം പറഞ്ഞ് ചാര്‍മി കൗര്‍
Published on

തെന്നിന്ത്യയുടെ പ്രീയപ്പെട്ട നടിയാണ് ചാര്‍മി കൗര്‍. 2002 ല്‍ നീ തൊടു കാവലി എന്ന തെലുങ്കു സിനിമയിലൂടെയാണ് ചാര്‍മി തന്റെ കരിയറിന് തുടക്കം കുറിയ്ക്കുന്നത്. ആ വര്‍ഷം തന്നെ മുജെ ദോസ്തി കരോഗി എന്ന ഹിന്ദി ചിത്രത്തിലും, കാതല്‍ അഴിവതില്ലൈ എന്നീ തമിഴ് സിനിമയിലും അഭിനയിച്ചു.
ആ വര്‍ഷം തന്നെയാണ് ചാര്‍മി കൗര്‍ മലയാള സിനിമയിലും അഭിനയിയ്ക്കുന്നത്. വിനയന് സംവിധാനം ചെയ്ത കാട്ടുചെമ്പകം ആയിരുന്നു ചാര്‍മിയുടെ ആദ്യ മലയാള ചിത്രം. ആകെ മൂന്ന് മലയാള ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ ഇഷ്ടം സമ്പാദിക്കാന്‍ താരത്തിനായി.
ഇപ്പോഴിതാ ഞാന്‍ വിവാഹം പോലുള്ള അബദ്ധം ഒരിക്കലും ചെയ്യില്ല എന്നു തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ചാര്‍മിയുടെ വിവാഹം ഉറപ്പിച്ചുവെന്നും ഒരു നിര്‍മാതാവാണ് വരനെന്നുമുള്ള അഭ്യൂഹങ്ങള്‍ സമീപകാലത്തായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് താരത്തിന്റെ പ്രതികരണം.
എന്റെ കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്. ഞാന്‍ ഏറെ സന്തോഷവതിയാണ്. ഞാന്‍ വിവാഹം പോലുള്ള അബദ്ധം ഒരിക്കലും ചെയ്യില്ലെന്നാണ് താരം പറഞ്ഞത്.
അറുപതിലധികം സിനിമകളില്‍ ചാര്‍മി കൗര്‍ അഭിനയിച്ചിട്ടുണ്ട്. അവയില്‍ കൂടുതലും തെലുങ്കു ചിത്രങ്ങളായിരുന്നു. കൂടാതെ അഞ്ചോളം തമിഴ് ചിത്രങ്ങളിലും കന്നഡ, ഹിന്ദി ഭാഷകളിലെ ചില ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ദിലീപിന്റെ നായികയായി ആഗതന് എന്ന ചിത്രത്തിലും 2012 ല്‍ മമ്മൂട്ടിയുടെ നായികയായി താപ്പാന എന്ന ചിത്രത്തിലുമാണ് ചാര്‍മി മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.
പ്രശസ്ത ബോളിവുഡ് നടൻ അജാസ് ഖാനെതിരെ ബ ലാത്സംഗ പരാതി. വിവാഹവാഗ്ദാനം നൽകിയും താൻ അവതരിപ്പിക്കുന്ന ‘ഹൗസ് അറസ്റ്റ്’ എന്ന ഷോയിൽ...
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
തൊട്ടതെല്ലാം പൊന്നാക്കി, നടനായും സംവിധായകനായുമെല്ലാം തിളങ്ങി നിൽക്കുന്ന താരമാണ് ബേസിൽ ജോസഫ്. ഇന്ന് മലയാള സിനിമയിലെ മിന്നും താരമാണ് ബേസിൽ ജോസഫ്....