Connect with us

‘നരേന്ദ്ര മോദി ഞാന്‍ വീണ്ടും ജനിക്കും’, കോവിഡ് ബാധിച്ച് ഓക്‌സിജന്‍ ബെഡിനായി സഹായം അഭ്യര്‍ത്ഥിച്ച നടന്‍ മരണപ്പെട്ടു

News

‘നരേന്ദ്ര മോദി ഞാന്‍ വീണ്ടും ജനിക്കും’, കോവിഡ് ബാധിച്ച് ഓക്‌സിജന്‍ ബെഡിനായി സഹായം അഭ്യര്‍ത്ഥിച്ച നടന്‍ മരണപ്പെട്ടു

‘നരേന്ദ്ര മോദി ഞാന്‍ വീണ്ടും ജനിക്കും’, കോവിഡ് ബാധിച്ച് ഓക്‌സിജന്‍ ബെഡിനായി സഹായം അഭ്യര്‍ത്ഥിച്ച നടന്‍ മരണപ്പെട്ടു

നടനും യൂട്യൂബറുമായ രാഹുല്‍ വോറ കോവിഡ് ബാധിച്ച് മരിച്ചു. ‘അണ്‍ഫ്രീഡം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് രാഹുല്‍ വോറ. കോവിഡ് ബാധിച്ച രാഹുല്‍ ഓക്സിജന്‍ ബെഡ്ഡുള്ള ആശുപത്രികള്‍ അന്വേഷിച്ചും തന്റെ നിസഹായവസ്ഥ ചൂണ്ടിക്കാട്ടിയും ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരുന്നു.

ഇതിന് പിന്നാലെ ഇന്നലെ ആത്മധൈര്യം നഷ്ടപ്പെട്ടു, നരേന്ദ്ര മോദി, മനീഷ് സിസോഡിയ താന്‍ വീണ്ടും ജനിക്കും എന്ന് പറഞ്ഞ് മറ്റൊരു പോസ്റ്റും നടന്‍ പങ്കുവച്ചിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇന്നാണ് രാഹുല്‍ മരണത്തിന് കീഴടങ്ങിയത്.

”എനിക്ക് കോവിഡ് പൊസിറ്റീവാണ്. നാലു ദിവസമായി ആശുപത്രിയില്‍ അഡ്മിറ്റ് ആണ്, പക്ഷെ ആരോഗ്യസ്ഥിതിയില്‍ യാതൊരു മാറ്റവുമില്ല. ഇവിടെ അടുത്ത് ഓക്‌സിജന്‍ ബെഡ്ഡുള്ള നല്ല ആശുപത്രികള്‍ ഏതെങ്കിലും ഉണ്ടോ?

എന്റെ ഓക്സിജന്‍ ലെവല്‍ നിരന്തരമായി കുറഞ്ഞു കൊണ്ടിരിക്കുകയാണ്. എന്നെ സഹായിക്കാന്‍ ആരും തന്നെയില്ല. ഡല്‍ഹിയില്‍ ഞാന്‍ തീര്‍ത്തും നിസഹായവസ്ഥയിലാണ്. കുടുംബത്തിന് ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ്” എന്നാണ് രാഹുല്‍ വോറ മെയ് നാലിന് രാവിലെ പത്തു മണിക്ക് പങ്കുവച്ച പോസ്റ്റില്‍ പറയുന്നത്.

എന്നാല്‍ താരം ഇന്നലെ ഇന്നലെ ഉച്ചയ്ക്കും ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു.

നല്ല ചികിത്സ കിട്ടിയിരുന്നെങ്കില്‍ ഞാനും രക്ഷപ്പെട്ടേനെ..
പേര്-രാഹുല്‍ വോറ
വയസ്-35
ആശുപത്രിയുടെ പേര്-രാജിവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ താഹിര്‍പുര്‍, ഡല്‍ഹി
ബെഡ് നമ്പര്‍-6554
ഫ്ളോര്‍-6 ബി വിംഗ്, എച്ച്ഡിയു
നരേന്ദ്ര മോദി, മനീഷ് സിസോഡിയ
പെട്ടെന്ന് വീണ്ടും ജനിച്ച് നല്ല കാര്യങ്ങള്‍ ചെയ്യും
ഇപ്പോള്‍ ആത്മവിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു

നാടക തിരക്കഥാകൃത്തും സംവിധായകനുമായ അരവിന്ദ് ഗൗര്‍ ആണ് രാഹുലിന്റെ മരണ വിവരം പങ്കുവച്ചത്. മെച്ചപ്പെട്ട ചികിത്സ ലഭിച്ചിരുന്നെങ്കില്‍ രാഹുല്‍ രക്ഷപ്പെടുമായിരുന്നു, ഈ മരണത്തില്‍ നമ്മളെല്ലാവരും കുറ്റക്കാരാണെന്നും അരവിന്ദ് ഗൗര്‍ പറഞ്ഞു.

More in News

Trending

Recent

To Top