Connect with us

ലോക്ക്ഡൗണില്‍ ആരും പട്ടിണി കിടക്കില്ല, പിണറായി വിജയന് അഭിനന്ദനവുമായി നടന്‍ സിദ്ധാര്‍ത്ഥ്

News

ലോക്ക്ഡൗണില്‍ ആരും പട്ടിണി കിടക്കില്ല, പിണറായി വിജയന് അഭിനന്ദനവുമായി നടന്‍ സിദ്ധാര്‍ത്ഥ്

ലോക്ക്ഡൗണില്‍ ആരും പട്ടിണി കിടക്കില്ല, പിണറായി വിജയന് അഭിനന്ദനവുമായി നടന്‍ സിദ്ധാര്‍ത്ഥ്

സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ ഇന്ന് മുതല്‍ മെയ് 16വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി അറിയിച്ചിരുന്നു.

ഇപ്പോഴിതാ ഈ തീരുമാനത്തിന് പ്രശംസയുമായി എത്തിയിരിക്കുകയാണ് നടന്‍ സിദ്ധാര്‍ഥ്. സമകാലിക വിഷയങ്ങളില്‍ എല്ലാം തന്റെ അഭിപ്രായ ംതുറന്ന് പറയാറുള്ള സിദ്ധാര്‍ത്ഥിന്റെ ട്വീറ്റുകള്‍ എല്ലാം തന്നെ വാര്‍ത്തയാകാറുണ്ട്.

പിണറായി വിജയന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് സിദ്ധാര്‍ഥ് അദ്ദേഹത്തെ പ്രശംസിച്ചത്. നേരത്തെ നടന്‍ പ്രകാശ് രാജും മുഖ്യമന്ത്രിയെ പ്രശംസിച്ചിരുന്നു. ഒരുപാട് പേര്‍ക്ക് ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രചോദനമാകുമെന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്.

‘ഭക്ഷണം ആവശ്യമുള്ളവരെ കണ്ടെത്തി അവര്‍ക്ക് ആഹാരം എത്തിക്കാന്‍ വേണ്ടുന്ന നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ആഹാരം വീട്ടിലെത്തിച്ച് നല്‍കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കും.

ജനകീയ ഹോട്ടലുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ഭക്ഷണം എത്തിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ കമ്മ്യൂണിറ്റി കിച്ചണ്‍ സംവിധാനം ആരംഭിക്കും’, എന്നായിരുന്നു മുഖ്യമന്ത്രിയുടെ ട്വീറ്റ്.

Continue Reading
You may also like...

More in News

Trending

Recent

To Top