
News
‘രാവണന്റെ’ മരണ വാര്‍ത്ത അസംബന്ധം; വ്യാജ പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സുനില്‍ ലാഹിരി
‘രാവണന്റെ’ മരണ വാര്‍ത്ത അസംബന്ധം; വ്യാജ പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സുനില്‍ ലാഹിരി

രാമായണം പരമ്പരയില്‍ രാവണനായി ശ്രദ്ധനേടിയ നടന് അരവിന്ദ് ത്രിവേദിയുടെ മരണവാര്‍ത്ത അസംബന്ധമെന്ന് സഹപ്രവര്‍ത്തകനായ സുനില്‍ ലാഹിരി.
രാമായണത്തില്‍ ലക്ഷ്മണനെ അവതരിപ്പിച്ചത് ലാഹിരിയായിരുന്നു. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അരവിന്ദ് ത്രിവേദിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു നടന്റെ കുറിപ്പ്.
‘ഈ കോവിഡ് ഭീതിയ്ക്കിടെ അരവിന്ദ് ത്രിവേദിയുടെ മരണവാര്‍ത്ത പ്രചരിക്കുകയാണ്. എന്നാല്‍ അത് തെറ്റാണ്, വ്യാജ പ്രചരണങ്ങള്‍ അവസാനിപ്പിക്കണം.
ദൈവാനുഗ്രഹത്താല്‍ അരവിന്ദ് ജി സുഖമായിരിക്കുന്നു. നമുക്ക് ദൈവത്തോട് അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാര്‍ഥിക്കാം’. എന്നും സുനില്‍ ലാഹിരി കുറിച്ചു.
അരവിന്ദ് ത്രിവേദിക്ക് നേരെ ഇത്തരം വാര്‍ത്തകള്‍ ഉയരുന്നത് ഇതാദ്യമല്ല. സമാനമായ ഒരു സംഭവം കഴിഞ്ഞ മെയ് മാസത്തിലും നടന്നിരുന്നു. ഒടുവില്‍ അഭ്യൂഹങ്ങള്‍ ഇല്ലാതാക്കാന്‍ നടന്റെ അനന്തരവന് കൗസ്തുബ് ത്രിവേദി ട്വിറ്ററിലൂടെ രംഗത്തെത്തിയിരുന്നു.
പ്രശസ്ത കന്നഡ സിനമ- ടെലിവിഷൻ താരം രാകേഷ് പൂജാരി(34) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചതെന്നാണ് വിവരം. ഉടുപ്പിയിൽ സുഹൃത്തിന്റെ വിവാഹാഘോഷത്തിൽ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടന് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുമ്പ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പരാമർശം തന്നെ കുറിച്ചാണെന്ന്...
കഴിഞ്ഞ ദിവസമായിരുന്നു മാതൃദിനം. നിരവധി താരങ്ങളാണ് തങ്ങളുടെ അമ്മമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരുന്നത്. ഈ വേളയിൽ നടി കാവ്യ മാധവന്റെ ഫാൻ...
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
സംവിധായകൻ പ്രിയദർശൻ തിരക്കഥ എഴുതി ആലപ്പി അഷറഫ് സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ചിത്രമാണ് നിന്നിഷ്ടം എന്നിഷ്ടം. മോഹൻലാൽ നായകനായി എത്തിയ...