
Malayalam
ഞങ്ങള്‍ തൃശൂര്‍ തരാം , പക്ഷെ…..’; വൈറലായി ഒമര്‍ ലുലുവിന്റെ കമെന്റ് !
ഞങ്ങള്‍ തൃശൂര്‍ തരാം , പക്ഷെ…..’; വൈറലായി ഒമര്‍ ലുലുവിന്റെ കമെന്റ് !

നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചെത്തിയ തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയോട് സ്വതന്ത്രനായി മത്സരിക്കാന്‍ ആവശ്യപ്പെടുകയാണ് സംവിധായകന് ഒമര്‍ ലുലു. സുരേഷ് ഗോപി അടുത്തതവണ സ്വതന്ത്രനായി മത്സരിച്ചാല്‍ ഞങ്ങള്‍ തൃശൂര്‍ തരും എന്നാണ് ഒമര്‍ ലുലുവിന്റെ പ്രതികരണം, സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസിറ്റിന് താഴെ കമന്റായാണ് ഒമർ ലുലു അഭിപ്രായം അറിയിച്ചത്.
സുരേഷേട്ടന് അടുത്ത തവണ സ്വതന്ത്രനായി മല്‍സരിക്കൂ തൃശ്ശൂര്‍ ഞങ്ങള്‍ തരും… ലവ് യു സുരേഷേട്ടാ.. എന്നായിരുന്നു കമെന്റ്.
തൃശൂരിലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചായിരുന്നു സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് കുറിപ്പ്. ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂര്‍കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും മുന്നില്‍ തന്നെയുണ്ടാകുമെന്നും സുരേഷ് ഗോപി ഉറപ്പ് നല്കി.
സുരേഷ് ഗോപിയുടെ പ്രതികരണം ഇങ്ങനെ,
തൃശൂരിന് എന്റെ നന്ദി! എനിക്ക് വോട്ട് നല്കിയ തൃശൂരിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ക്ക് നന്ദി!
നല്‍കാത്തവര്‍ക്കും നന്ദി!ഏതൊരു മത്സരവും ഒരു പാഠമാണ്. ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂര്‍കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും ഞാന്‍ മുന്നില്‍ തന്നെയുണ്ടാകും എന്നൊരു ഉറപ്പ് നല്കുന്നു. എല്ലാവരോടും സ്നേഹം മാത്രം!
തൃശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ബാലചന്ദ്രനാണ് തിരഞ്ഞെടുക്കപ്പെട്ടത് . 300 വോട്ടിനാണ് ബാലചന്ദ്രന്റെ വിജയം.യുഡിഎഫിന്റെ പത്മ വേണുഗോപാലിനെയും ബിജെപിയുടെ സുരേഷ് ഗോപിയെയുമാണ് ബാലചന്ദ്രന് പരാജയപ്പെടുത്തിയത്.
പത്മജ വേണുഗോപാല്‍ 23,317 വോട്ടും സുരേഷ് ഗോപി 40,457 വോട്ടുമാണ് നേടിയത്. അതേസമയം തൃശൂരില്‍ ബിജെപിക്ക് വോട്ട് വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സുരേഷ് ഗോപി ഇവിടെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ലഭിച്ചതിനേക്കാള്‍ 15,709 വോട്ടുകളാണ് അധികം നേടിയത്.
about omar lulu
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയാണ് മലയാള താരസംഘടനയായ അമ്മ നേരിട്ടത്. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും കലാഭവൻ മണിയും തമ്മിൽ. സുഹൃത്ത് എന്നതിനേക്കാളുപരി ഒരു സഹോദരനെന്ന പോലെ നിന്നിരുന്ന താരമാണ് കലാഭവൻ...
ഹേമ കമ്മിറ്റി റിപ്പോർട്ടും അതിന് പിന്നാലെ വന്ന ആരോപണങ്ങൾക്കും പിന്നാലെ മലയാള താര സംഘടനയായ അമ്മ പിരിച്ചു വിട്ടിരുന്നത് വലിയ വാർത്തയായിരുന്നു....
ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ചിത്രത്തിൻ്റെ എല്ലാ ഘടകങ്ങളും കോർത്തിണക്കി പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു. ജൂൺ ആറിന്...
മലയാളത്തിന്റെ സ്വന്തം താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. മലയാള സിനിമയുടെ നെടും തൂണുകൾ എന്നാണ് ഇവരെ വിശേഷിപ്പിക്കാറുള്ളതും. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ...