Connect with us

മകന്റെ ജന്മദിനം ;അന്യനെ പോലെ അകലെ നിന്ന് അവൻ…; കിഷോർ സത്യയുടെ വാക്കുകൾ…!

Malayalam

മകന്റെ ജന്മദിനം ;അന്യനെ പോലെ അകലെ നിന്ന് അവൻ…; കിഷോർ സത്യയുടെ വാക്കുകൾ…!

മകന്റെ ജന്മദിനം ;അന്യനെ പോലെ അകലെ നിന്ന് അവൻ…; കിഷോർ സത്യയുടെ വാക്കുകൾ…!

കോവിഡ് വാർത്തകളുടെ അതിപ്രസരം ഉള്ള ഈ കാലത്ത് മുതിർന്നവരിൽ നിന്നും രോഗ ഭയവും അമിത ആകാംക്ഷയും കുട്ടികളിലേക്കും പടരാം. അതിജീവനവും സാമ്പത്തിക പ്രതിസന്ധികളുമൊക്കെ മുതിർന്നവരെ നിരന്തരം അലട്ടുമ്പോൾ അവർ വിസ്മരിക്കുന്നത് അവരുടെ തന്നെ കുരുന്നുകളെയാണ്. സ്കൂൾ അന്തരീക്ഷവും കൂട്ടുകാരും നഷ്ടപ്പെടുന്നതു മൂലമുണ്ടാാവുന്ന ഒറ്റപ്പെടലും ഏകാന്തതയും വിഷമവുമെല്ലാമാണ് കുട്ടികളെ ഇന്ന് അസ്വസ്ഥരാക്കുന്നത്.

കോവിഡിനെ തുടർന്നുള്ള പുതിയ ജീവിത സാഹചര്യങ്ങളിൽ കുട്ടികൾ നേരിടുന്ന മാനസികവും സാമൂഹികവുമായ ബുദ്ധിമുട്ടുകൾ വളരെയേറെയാണ്. പതിവ് പഠനരീതികളിൽ നിന്ന് പൊടുന്നനെ ഓൺലൈൻ വിദ്യാഭ്യാസത്തിലേക്കുള്ള മാറ്റവും വലിയ രീതിയിൽ തടയപ്പെട്ടിട്ടുള്ള സാമൂഹിക ഇടപെടലുകളും കുട്ടികളുടെ മാനസിക, വൈകാരിക വളർച്ചകളെ ബാധിക്കുന്നു.

ഇതിനിടയിൽ മകൻ നീരുവിനെ കുറിച്ച് നടൻ കിഷോർ സത്യ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “ഇന്ന് എന്റെ മോന്റെ ജന്മദിനം ആയിരുന്നു. പക്ഷെ ഒരു അന്യനെപോലെ അകലെ നിന്ന് അവൻ കേക്ക് മുറിക്കുന്നത് ഞാൻ കണ്ടു. കുറെ ദിവസമായി കൊച്ചിയിൽ ഷൂട്ടിങ്ങിൽ ആയിരുന്നു ഞാൻ. ഇന്നലെയാണ് തിരിച്ചെത്തിയത്. ഒരുപാട് പേരുമായി ഇട പഴകിയത് കൊണ്ട് കുറച്ച് ദിവസം സ്വയം നിയന്ത്രിത റൂം ക്വാറന്റൈൻ സ്വീകരിച്ചു.”

“യാത്ര കഴിഞ്ഞുള്ള എന്റെ മടങ്ങി വരവുകൾ മോന് ആഘോഷമാണ്. കെട്ടിപ്പിടുത്തവും ഉമ്മകളും കെട്ടിമറിയലുകളും… അങ്ങനെ അങ്ങനെ… ഇത് ആദ്യമായാണ് അരികിൽ ഉണ്ടായിട്ടും ഈ അകലം. മനസ്സ് കൊണ്ട് കെട്ടിപ്പിടിച്ച്, ഉമ്മവച്ച് ഞാൻ അവനോടൊപ്പം ചേർന്നു. ദൂരെ മാറിനിന്ന്, മാറിയ കാലം നൽകിയ അകൽച്ചയുടെ പുതിയ ശീലങ്ങൾ. ഈ പിറന്നാളിന് ജനൽ തുറക്കുമ്പോൾ മലനിരകൾ കാണുന്നിടത്തു പോവണമെന്നായിരുന്നു അവന്റെ ആഗ്രഹം. അതൊക്കെ പ്ലാൻ ചെയ്ത് സെറ്റ് ചെയ്തിരുന്നു. കൊറോണയുടെ പുതിയ തേർവ്വാഴ്ചയിൽ അതൊക്കെ ചവിട്ടി അരയ്ക്കപ്പെട്ടു.”

“കഴിഞ്ഞ ഒരു വർഷത്തിൽ അധികമായി വീടുകളിൽ തളയ്ക്കപ്പെട്ട എന്റെ മകനെ പോലെ നിരവധി കുഞ്ഞുങ്ങളുടെ ശാരീരിക മാനസിക ആരോഗ്യത്തിൽ ഞാൻ ഏറെ ഖിന്നനാണ്. ജീവനും ജീവിതവും തിരിച്ചു പിടിക്കാനുള്ള ഓട്ടത്തിൽ അവരെ നാം ഗൗനിക്കാതെ ഇരിക്കരുത്. അവർക്കായും നാം സമയം കണ്ടെത്തണം, ഒപ്പം മനസും.” എന്നാണ് കിഷോർ സത്യ കുറിക്കുന്നത്. വെറുമൊരു സോഷ്യൽ മീഡിയ പോസ്റ്റ് എന്നതിലുപരി സമൂഹം ചിന്തിക്കേണ്ട ഒരു വലിയ മെസ്സേജ് കിഷോർ സത്യ ഇതിലൂടെ തരുന്നുണ്ട്.

നേരിട്ടുള്ള സംഭാഷണങ്ങളിൽ മാസ്ക് ധരിക്കുന്നതിനാൽ മറ്റൊരാളുടെ വൈകാരിക പ്രതികരണം മനസ്സിലാക്കാതെയുള്ള ആശയവിനിമയമാണ് നടക്കുന്നത്. നല്ല സംഭാഷണത്തിന് കേൾവിക്കാരന്റെ ശരീരഭാഷ മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. അതിന് മുഖത്തെ ഭാവപ്രകടനങ്ങൾക്ക് വലിയൊരു പങ്കുണ്ട്.

ഇവയൊന്നും ഇല്ലാതെ പോവുന്ന സാഹചര്യത്തിൽ ഒരു കുട്ടിയുടെ സാമൂഹിക പെരുമാറ്റങ്ങളുടെ വികാസം വലിയ രീതിയിൽ തടയപ്പെടുന്നു. ചെറിയ കുട്ടികളുടെ കാര്യത്തിലാണെങ്കിൽ അവർക്ക് സാമൂഹികമായ കഴിവുകൾ കൈവരിക്കുന്നതിന് കാലതാമസം വരുകയോ അന്യരുമായി സംസാരിക്കാൻ ആത്മധൈര്യം ആർജിച്ചെടുക്കാൻ കഴിയാതെ പോവുകയോ ചെയ്തെന്നും വരാം. എന്നാൽ, ഈ മഹാമാരിയെ തുരത്താൻ മാസ്ക് നിർബന്ധം തന്നെ..

ചിരികൾ കാണാതെ വളരുന്ന ഒരു വിഭാഗമായി മാറുകയാണ് ഇന്നത്തെ കുട്ടികൾ. മാസ്‌കുകളാൽ മൂടപ്പെട്ട ചിരികൾ ഇനിയൊരിക്കൽ കാണുമ്പോൾ അവരെ ഭയപ്പെടുത്താതിരിക്കാൻ കഴിവതും വീടുകൾക്കുള്ളിൽ കുഞ്ഞുങ്ങൾക്കൊപ്പം ചിലവഴിക്കുകയും ചിരിക്കുകയും ചെയ്യുക.. …

about kishor sathya

More in Malayalam

Trending

Recent

To Top