പ്രിയദര്ശന് സംവിധാനം ചെയ്ത ഹിറ്റ് സിനിമകളിലൊന്നാണ് ‘ചിത്രം’. ഈ ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ച നടനാണ് ശരണ്‍. മോഹന്‍ലാലിനൊപ്പം അഭിനയിച്ച താരം വളരെ കുറച്ച് സീനുകളില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
‘സായിപ്പേ മൈ ബ്രദര്‍ ഡ്രിങ്കിംഗ് വാട്ടര്‍’ എന്ന ശരണിന്റെ ഡയലോഗ് മറന്നു പോയ മലയാളികള്‍ ഉണ്ടാകില്ല. എന്നാല്‍ എല്ലാവരെയും കണ്ണീരിലാഴ്ത്തി ഇന്നാണ് നടന് ഈ ലോകത്തോട് വിടവാങ്ങിയത്. ദീര്‍ഘനാളായി പ്രമേഹബാധിതനായി അവശതയിലായിരുന്നു താരം.
ഇപ്പോഴിതാ ശരണിന്റെ മരണത്തില്‍ അനുശോചനക്കുറിപ്പുമായെത്തിയിരിക്കുകയാണ് മനോജ് കെ ജയന്. ഇത്ര പെട്ടെന്ന് യാത്രയാകും എന്നു കരുതിയില്ല.
ആദ്യകാല സംഭവങ്ങളും സൗഹൃദങ്ങളും നമുക്ക് ഒരിക്കലും മറക്കാനാവില്ല, എനിക്കും…വലിയ വിഷമത്തോടെ ശരണിന് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നുവെന്നാണ് മനോജ് കെ ജയന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
‘ശരണ്‍ അഭിനയജീവിതം തുടങ്ങിയ കാലം മുതല്‍ അറിയുന്ന വ്യക്തി, സുഹൃത്ത്. ‘കുമിളകള്‍’ സീരിയലില്‍ 1989-ല്‍ അഭിനയിക്കുമ്പോള്‍ ശരണിന് ഒരു സിനിമാഗ്ലാമറും ഉണ്ടായിരുന്നു,
‘ചിത്രം’ സിനിമയില്‍ ലാലേട്ടന്റെ കൂടെ ശ്രദ്ധേയമായ റോളില്‍ വന്ന ആള് എന്നതും .. മൂന്നു മാസം മുന്‍പ് സംസാരിച്ചിരുന്നു ആ കാലത്തെ ഒരു പാട് ഓര്‍മ്മകളും, സന്തോഷങ്ങളും ഇപ്പോഴുള്ള കുറെ വിഷമങ്ങളും പങ്കു വച്ചു.
ഇത്ര പെട്ടെന്ന് യാത്രയാകും എന്നു കരുതിയില്ല. ആദ്യകാല സംഭവങ്ങളും സൗഹൃദങ്ങളും നമുക്ക് ഒരിക്കലും മറക്കാനാവില്ല,,എനിക്കും…വലിയ വിഷമത്തോടെ ശരണിന് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു പ്രണാമം
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...