
Malayalam
അമ്മയുടെ യോഗങ്ങളില്‍ സ്ഥിരമായി പോകുന്നതിന്റെ കാരണം; തുറന്ന് പറഞ്ഞ് കവിയൂർ പൊന്നമ്മ
അമ്മയുടെ യോഗങ്ങളില്‍ സ്ഥിരമായി പോകുന്നതിന്റെ കാരണം; തുറന്ന് പറഞ്ഞ് കവിയൂർ പൊന്നമ്മ
Published on

ചലച്ചിത്ര താരസംഘടനയായ അമ്മയുടെ യോഗങ്ങളില്‍ നിന്ന് ചില പ്രമുഖ താരങ്ങള്‍ വിട്ടു നില്‍ക്കാറുണ്ട്. സുരേഷ് ഗോപി, ശ്രീനിവാസന് തുടങ്ങിയ പ്രമുഖ താരങ്ങളുടെ അസാന്നിധ്യം മിക്കപ്പോഴും അമ്മയുടെ യോഗങ്ങളില്‍ ഉണ്ടാകാറുണ്ട്. അമ്മയുടെ യോഗങ്ങളില്‍ സ്ഥിരമായി പോകുന്നതിനെക്കുറിച്ച് തുറന്ന് പറയുകയാണ് കവിയൂര്‍ പൊന്നമ്മ
അമ്മയുടെ യോഗങ്ങള്‍ തനിക്ക് മാറ്റി നിര്‍ത്താന്‍ കഴിയുന്നതല്ലെന്നും ആരോഗ്യവും സൗകര്യവും ബുദ്ധിമുട്ട് ആയില്ലേല്‍ എപ്പോഴും അമ്മയിലെ സാന്നിധ്യമാകാറുണ്ടെന്നും കവിയൂര്‍ പൊന്നമ്മ പറയുന്നു
കവിയൂര്‍ പൊന്നമ്മയുടെ വാക്കുകള്‍
‘കഴിവതും ‘അമ്മ’യുടെ എല്ലാ യോഗങ്ങളിലും ഞാന്‍ പോകാറുണ്ട്. അതിനു കാരണം എനിക്ക് എല്ലാവരെയും കാണണം, ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കണം, അതൊക്കെ വലിയ ഇഷ്ടമാണ്. ഒരുപാട് പേരോട് സംസാരിക്കാം. ഒരു വലിയ സിനിമയുടെ ലൊക്കേഷനില്‍ പോലും അത്രയും താരങ്ങള്‍ ഉണ്ടാകിലല്ലോ. എല്ലാവരും ഒന്നിക്കുന്ന ഒരേയൊരു വേദി ‘അമ്മ’ അസോസിയേഷന്റെ പരിപാടിയാണല്ലോ.
അവിടെ പോയി എല്ലാവരെയും കാണുക എന്ന് പറയുന്നത് ഇഷ്ടമുള്ള കാര്യമാണ്. അവിടെയുള്ള എല്ലാവരുമായും നല്ല ബന്ധമാണ്. എല്ലാവരും എന്റെ മക്കളാണ്’. കവിയൂര്‍ പൊന്നമ്മ പറയുന്നു.
സംവിധായകൻ സിബി മലയിലിനെതിരെ നടനും സംവിധായകനും ദേശീയ അവാർഡ് മുൻ ജൂറി അംഗവുമായ എം.ബി. പത്മകുമാർ. സുരേഷ് ഗോപിയുടെ ജെഎസ്കെ എന്ന...
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് കെ. കുഞ്ഞികൃഷ്ണൻ. മലയാള ടെലിവിഷൻ രംഗത്തിന് നൽകിയ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...