മലയാളത്തിലെ മുന്‍നിര നായികമാരിലൊരാളാണ് നമിത പ്രമോദ്. അഭിനയത്തിൽ തിളങ്ങാൻ നമിതയ്ക്ക് അധികം സമയമൊന്നും വേണ്ടി വന്നിരുന്നില്ല. ബാലതാരമായി അഭിനയത്തിലേക്ക് എത്തിയ നമിത ടെലിവിഷനിലൂടെയായിരുന്നു അരങ്ങേറ്റം കുറിച്ചത്. പിന്നീട് സിനിമയില്‍ നായികയായി മാറിയ നമിത ഇന്ന് മലയാളത്തിലെ മികച്ച നടിയാണ്.
തന്റെ ജീവിതത്തിൽ നടക്കുന്ന എല്ലാ സന്തോഷങ്ങളും ആരാധകർക്കായി എല്ലായിപ്പോഴും താരം പങ്കുവെക്കാറുണ്ട്. അതുകൊണ്ടുതന്നെ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ താരം എന്നും വളരെ ആക്ടീവ് ആണ്. മലയാള സിനിമയിൽ മാത്രമല്ല തമിഴിലും തെലുങ്കിലും തന്റെ കഴിവ് തെളിയിക്കാൻ നമിതയ്ക്ക് സാധിച്ചിട്ടുണ്ട്.
എന്നാൽ ഇപ്പോൾ നമിതയുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ ചോദ്യം ചെയ്യപ്പെടുകയാണ്. ഒരു ആൺ സുഹൃത്തിന്റെ കൂടെ ചേർന്നുനിൽക്കുന്ന നമിതയുടെ ഫോട്ടോയിൽ അത്രയും അടുത്തു നിൽക്കുന്ന ആ വ്യക്തി ആരാണ് എന്നാണ് ആരാധകർ നടക്കും ചോദിക്കുന്നത്.
ചിത്രത്തിൽ നമിതയുടെ ലുക്കും വ്യത്യസ്ത രീതിയിലാണ് . ഇടയ്ക്കിടയ്ക്ക് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിൽ ഏറ്റവും പുതിയ ഫോട്ടോകളും ഫോട്ടോ ഷൂട്ടുകളുമായി എത്താൻ നമിത ശ്രമിക്കാറുണ്ട്. ഇപ്പോൾ പങ്കു വെച്ചിരിക്കുന്ന ഈ ഫോട്ടോയും ഒരു ഫോട്ടോ ഷൂട്ടിന്റെ ഭാഗമാണെന്ന് പറഞ്ഞിരിക്കുകയാണ്.
കൊമേഷ്യൽ സിനിമകൾക്ക് കൂടുതൽ പ്രാധാന്യം നൽകിയിരുന്ന നമിതയുടെ മാധവി എന്ന ഓഫ്ബീറ്റ് ചിത്രം അടുത്തിടെ റിലീസ് ചെയ്തിരുന്നു. എത്ര സിനിമകൾ അഭിനയിച്ചു എന്നതിലല്ല താൻ അഭിനയിക്കുന്ന സിനിമകളിൽ പ്രേക്ഷകർ ഓർത്തു വയ്ക്കാൻ ഉണ്ടെങ്കിൽ അതാണ് തന്റെ വിജയം എന്ന് പലപ്പോഴും ഇന്റർവ്യൂകളിൽ താരം പറഞ്ഞിരുന്നു.
താരത്തിന്റെ വൈറലായ ഫോട്ടോയിൽ ഉള്ളത് ഏറെ തിരക്കുള്ള മലയാളത്തിലെ മേക്കപ്പ് ആർട്ടിസ്റ്റായ ഉണ്ണിയാണ്. വർഷങ്ങളായി സെലിബ്രിറ്റി മേക്കപ്പ് രംഗത്ത് സജീവമായ ഉണ്ണി കാവ്യ മാധവൻ, മീരാനന്ദൻ തുടങ്ങി മലയാളത്തിലെ ഒട്ടനവധി പ്രമുഖ താരങ്ങളുടെ പേഴ്സണൽ മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയാണ്. ഉണ്ണിക്കൊപ്പം ഉള്ള ഏതോ ഫോട്ടോഷൂട്ടിനായുള്ള ഒരുക്കമാണ് സർപ്രൈസ് എന്ന രീതിയിൽ വരാൻ പോകുന്നതെന്ന് താരം പറഞ്ഞു .
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ കണ്ണൻ സാഗർ. ഇപ്പോഴിതാ കല കൊണ്ടു മാത്രം ഉപജീവനം സാധ്യമല്ലെന്നു തിരിച്ചറിഞ്ഞപ്പോൾ കച്ചവടവും തുടങ്ങിയെന്ന് പറയുകയാണ് നടൻ....
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ വാർത്തകളാണ് പുറത്തെത്തുന്നത്. പേരുപറയാതെ പ്രമുഖ നടനെതിരെ വിമർശനവുമായെത്തിയ നിർമാതാക്കളുടെ സംഘടനയുടെ ട്രഷറർ കൂടിയായ...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...