Connect with us

ജോസ് കെ. മാണി ജിയുടെ പരാജയം ഞെട്ടിപ്പിക്കുന്നതാണ്; സന്തോഷ് പണ്ഡിറ്റ് പറയുന്നു

Malayalam

ജോസ് കെ. മാണി ജിയുടെ പരാജയം ഞെട്ടിപ്പിക്കുന്നതാണ്; സന്തോഷ് പണ്ഡിറ്റ് പറയുന്നു

ജോസ് കെ. മാണി ജിയുടെ പരാജയം ഞെട്ടിപ്പിക്കുന്നതാണ്; സന്തോഷ് പണ്ഡിറ്റ് പറയുന്നു

പാലായിൽ ജോസ് കെ. മാണി ജിയുടെ പരാജയം ഞെട്ടിപ്പിക്കുന്നതാണെന്ന് നടൻ സന്തോഷ് പണ്ഡിറ്റ്. കേരള രാഷ്ട്രീയത്തിൽ കേരള കോൺഗ്രസിന്റെ പ്രസക്തി നഷ്ടപ്പെടുന്നതാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്നും പണ്ഡിറ്റ് തന്റെ രാഷ്ട്രീയ നിരീക്ഷണ കുറിപ്പിൽ പറയുന്നു.

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം:

എൽഡിഎഫിനു എല്ലാ ആശംസകളും…കേരളാ നിയമസഭയിൽ എൽഡിഎഫ് മൂന്നിൽ രണ്ടു ഭൂരിപക്ഷം നേടി അധികാരം നില നിർത്തിയല്ലോ . ഇത് യുഡിഎഫിനു വലിയ തിരിച്ചടി ആണ് . കഴിഞ്ഞ തവണ കിട്ടിയ ഏക ബിജെപി സീറ്റും നഷ്ടപ്പെട്ടത് അവർക്കും ഞെട്ടൽ ഉണ്ടാക്കാം . കഴിഞ്ഞ തവണ സ്വതന്ത്രനായ മത്സരിച്ചു ജയിച്ച പി.സി. ജോർജ് ജിയുടെ പരാജയവും ഇത്തവണ സാക്ഷി ആയി .

ആസ്സാമിലും പുതുച്ചേരിയിലും ബിജെപി നയിക്കുന്ന എൻഡിഎയും ബംഗാളിൽ മമതാ ജിയും ഭരിക്കും. ആസ്സാമിലും ബംഗാളിലും തുടർ ഭരണം ആണ്. ബംഗാളിൽ കഴിഞ്ഞ തവണ 3 സീറ്റ് മാത്രം കിട്ടിയിരുന്ന ബിജെപി 83 സീറ്റ് പിടിച്ചു എന്നത് അവർക്കു ആശ്വസിക്കാം. പക്ഷേ കോൺഗ്രസ്, ഇടതുപക്ഷ സഖ്യത്തിന് വെറും 2 സീറ്റ് മാത്രമേ കിട്ടിയുള്ളൂ. കേരള രാഷ്ട്രീയത്തിൽ തുടർ ഭരണം കിട്ടിയതോടെ എൽഡിഎഫിനു കഴിഞ്ഞ തവണയെക്കാൾ ഉത്തരവാദിത്വം വർധിച്ചിരിക്കുന്നു. കൊറോണാ കാലത്തു നൽകിയ കിറ്റു തുടരും എന്ന് കരുതാം .

ജോസ് കെ. മാണി ജിയുടെ പരാജയം ഞെട്ടിപ്പിക്കുന്നതാണ്. പൊതുവിൽ കേരള രാഷ്ട്രീയത്തിൽ കേരള കോൺഗ്രസിന്റെ പ്രസക്തി നഷ്ടപ്പെടുന്നു . അവർ ഒരു വിഭാഗം യുഡിഎഫ് വിടുവാൻ എടുത്ത തീരുമാനം ശരിയായില്ല എന്ന് കരുതാം. മുസ്‌ലിം ലീഗ് ഈ ഫലം ഇരുത്തി ചിന്തിപ്പിക്കേണ്ട വിഷയം ആണ് . ഇനി 5 വർഷം കൂടി ഭരണം ഇല്ലാതെ എങ്ങനെ മുമ്പോട്ടു പോകും ?

കോൺഗ്രസ് പ്രവർത്തന ഫണ്ട് വീണ്ടും വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കാം . കേരളവും , കേന്ദ്രവും ഭരണത്തിൽ ഇല്ല എന്നതും , പെട്ടെന്നൊന്നും തിരിച്ചു വരവ് ഉണ്ടാകില്ല എന്നും ചിന്തിച്ചാൽ സഹായിക്കുന്ന പലരും പിന്നോട്ട് പോവാം.

ഇനി യുഡിഎഫിൽ വലിയ പൊട്ടിത്തെറി ഉണ്ടാകാതെയും , ചില നേതാക്കൾ പാർട്ടി മാറാതെ നോക്കേണ്ട ഭാരിച്ച ഉത്തരവാദിത്വവും നേതാക്കൾക്കു ആണ് . യഥാർഥത്തിൽ ചെന്നിത്തല ജി ഒരു പ്രതിപക്ഷ നേതാവ് എന്ന രീതിയിൽ ഒരു വലിയ വിജയം ആയിരുന്നു എന്നാണു എന്റെ വിലയിരുത്തൽ. അടുത്ത ലോകസഭയിൽ ഇതിന്റെ പ്രതിഫലനം ഉണ്ടായേക്കാം . കഴിഞ്ഞ തവണത്തെ വിജയം യുഡിഫ് കിട്ടണം എന്നില്ല . മുമ്പത്തെ അനുഭവം വച്ച് , തുടർ ഭരണം കിട്ടിയ ചില സംസ്ഥാനങ്ങളിൽ ഭൂരിഭാഗവും ബിജെപിക്കു പിന്നീട് കൂടുതൽ ജനപ്രിയം ആയി അടുത്ത തെരഞ്ഞെടുപ്പുകളിൽ പ്രകടനം നടത്തുവാൻ സാധിച്ചു എന്നാകും അവരുടെ കോൺഫിഡൻസ് .ഭൂരിഭാഗവും തുടർ ഭരണം ലഭിച്ച പാർട്ടികൾ പിന്നീട് തകർന്നിട്ടും ഉണ്ട് .മാത്രവും അല്ല, ദേശീയ തലത്തിൽ കോൺഗ്രസ് പാർട്ടി ആണ് എതിരാളി എന്നതിനാൽ കേരളത്തിലെ എൽഡിഎഫ് വിജയം അവർക്കു സന്തോഷിക്കുവാൻ അവസരം നൽകാം .

തോറ്റവർ ദയവു ചെയ്തു ഇവിഎം മിഷിനെ കുറ്റം പറഞ്ഞു പരാജയത്തെ ന്യായീകരിക്കരുത് . ഇനി കേരളത്തിൽ ഒരു നല്ല ഭരണം പ്രതീക്ഷിക്കുന്നു .

(വാൽകഷ്ണം … തോറ്റവരൊന്നും വിഷമിക്കരുത് . എപ്പോഴും ജനങ്ങളോടോപ്പോം ഉണ്ടാവുക . ഒന്നും ഒന്നിന്റെയും അവസാനം അല്ല എന്ന് ചിന്തിക്കുക . എല്ലാം നല്ലതിന് വേണ്ടി ആണ് എന്ന് കരുതുക. വിജയിച്ചവർ കക്ഷി രാഷ്ട്രീയം നോക്കാതെ ജനങ്ങളെ സേവിക്കുക. )

Continue Reading
You may also like...

More in Malayalam

Trending

Recent

To Top