
Malayalam
ദൈവത്തിന്റെ സ്വന്തം നാടായ കേരളം ചെകുത്താനെ ചവിട്ടി പുറത്താക്കി; പ്രകാശ് രാജ്
ദൈവത്തിന്റെ സ്വന്തം നാടായ കേരളം ചെകുത്താനെ ചവിട്ടി പുറത്താക്കി; പ്രകാശ് രാജ്

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ചരിത്രവിജയത്തില്‍ ആശംസകളുമായി നടന് പ്രകാശ് രാജ്. പിണറായി വിജയനെ പ്രശംസിച്ചും കേരളത്തിലെ ബിജെപിയുടെ തോല്‍വിയെ പരിഹസിച്ചുമാണ് അദ്ദേഹം എത്തിയത്
ദൈവത്തിന്റെ സ്വന്തം നാടായ കേരളം ചെകുത്താനെ ചവിട്ടി പുറത്താക്കി എന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്‍ഡിഎയുടെ അക്കൗണ്ട് പൂട്ടിച്ചതില്‍ കേരള ജനതയോട് പ്രകാശ് രാജ് നന്ദി അറിയിച്ചു.
”ദൈവത്തിന്റെ സ്വന്തം നാടായ കേരളം ചെകുത്താനെ ചവിട്ടി പുറത്താക്കി. ആശംസകള്‍ പിണറായി വിജയന് സര്. നല്ല ഭരണത്തിന് വര്‍ഗീയതെയും മതഭ്രാന്തിനെയും മറികടന്ന് സര്‍ക്കാര്‍ വിജയിച്ചു. എന്റെ പ്രിയ കേരളമേ നിങ്ങള്‍ക്ക് വളരയെധികം നന്ദി. നിങ്ങള്‍ എന്താണോ അതിനെ ഞാന്‍ സ്നേഹിക്കുന്നു” എന്നാണ് പ്രകാശ് രാജിന്റെ ട്വീറ്റ്.
വീണ്ടും അധികാരത്തില്‍ എത്തുന്ന പിണറായി സര്‍ക്കാരിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം മാറ്റിമറിച്ചാണ് പിണറായി വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത്.
ആദ്യമായാണ് ഒരു മുഖ്യമന്ത്രി അഞ്ചു വര്‍ഷത്തെ കാലാവധി തികച്ച് പിന്നെയും വിജയം നേടുന്നത്. 99 സീറ്റ് നേടിയാണ് എല്‍.ഡി.എഫ് ചരിത്രം കുറിച്ചത്. ഇടത് മുന്നണിക്ക് ഭരണത്തുടര്ച്ചയുണ്ടാവുന്നതും ചരിത്രത്തില്‍ ഇതാദ്യമാണ്.കേരളത്തില്‍ 99 സീറ്റുകളിലാണ് എല്‍ഡിഎഫ് വിജയം നേടിയത്. 41 സീറ്റുകളില്‍ മാത്രമാണ് യുഡിഎഫിന് വിജയിക്കാനായത്. ആകെ ഉണ്ടായിരുന്ന സിറ്റിങ് സീറ്റില്‍ ബിജെപി പരാജയപ്പെടുകയായിരുന്നു.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി....
രാഹുകാലം ആരംഭം വത്സാ… പേരുദോഷം ജാതകത്തിൽ അച്ചട്ടാ…… ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്. രാഹുകാലം വന്നാൽ പേരുദോഷം പോലെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...