സംവിധായകനും ഛായാഗ്രാഹകനുമായ കെ.വി ആനന്ദിന്റെ നിര്യാണത്തില്‍ അനുശോചിച്ച് നടന് മോഹന്‍ലാല്‍. ആനന്ദ് എന്നും ഹൃദയത്തിലുണ്ടാകുമെന്ന് മോഹന്‍ലാല്‍ ഫെയ്സ്ബുക്കിൽ കുറിച്ചു.
‘ഞങ്ങളുടെ കാഴ്ചയില്‍ നിന്ന് മാഞ്ഞിരിക്കുന്നു, പക്ഷെ ഹൃദയത്തിലുണ്ടാകും. കെ.വി ആനന്ദ് സര് നിങ്ങളെ എന്നും മിസ് ചെയ്യും’, മോഹന്‍ലാല്‍ പറഞ്ഞു.
ഹൃദയാഘാതം മൂലം വെള്ളിയാഴ്ച രാവിലെ ചെന്നൈയില്‍ വെച്ചായിരുന്നു ആനന്ദിന്റെ മരണം.
ഫോട്ടോ ജേര്‍ണലിസ്റ്റ് ആയി തന്റെ കരിയര്‍ ആരംഭിച്ച കെ വി ആനന്ദ് പിന്നീട് വെള്ളിത്തിരയിലേക്ക് ചുവടു മാറ്റുകയായിരുന്നു. തേന്മാവിന് കൊമ്ബത്ത്, മിന്നാരം, ചന്ദ്രലേഖ തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ ചലിപ്പിച്ച അദ്ദേഹം അയന്, കാപ്പാന്, മാട്രാന് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന് കൂടിയായിരുന്നു
ഛായാഗ്രാഹകനായ പി സി ശ്രീറാമിന്റെ സഹായിയായിട്ടായിരുന്നു തുടക്കം. സ്വതന്ത്ര ഛായാഗ്രാഹകനായ കന്നി ചിത്രം, തേന്മാവിന് കൊമ്പത്തിലൂടെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ഛായാഗ്രാഹകനായ ആദ്യ തമിഴ് ചിത്രം കാതല്‍ ദേശം ആണ്. സിനിമ വലിയ ഹിറ്റായി മാറിയതോടെ ശങ്കറും ഒപ്പം കൂട്ടി. മുതല്വന്,ബോയ്സ്, ശിവാജി തുടങ്ങി വമ്ബന്‍ ഹിറ്റുകള്‍ ഈ കൂട്ടുകെട്ടില്‍ പിറന്നു. തമിഴ്, തെലുഗു, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിലായി 14 ചിത്രങ്ങളില്‍ ഛായാഗ്രാഹകനായി ജോലി ചെയ്തു.
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ കണ്ണൻ സാഗർ. ഇപ്പോഴിതാ കല കൊണ്ടു മാത്രം ഉപജീവനം സാധ്യമല്ലെന്നു തിരിച്ചറിഞ്ഞപ്പോൾ കച്ചവടവും തുടങ്ങിയെന്ന് പറയുകയാണ് നടൻ....
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ വാർത്തകളാണ് പുറത്തെത്തുന്നത്. പേരുപറയാതെ പ്രമുഖ നടനെതിരെ വിമർശനവുമായെത്തിയ നിർമാതാക്കളുടെ സംഘടനയുടെ ട്രഷറർ കൂടിയായ...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...