
News
ഞങ്ങളുടെ ഒരു സൈന്യം തന്നെ നിങ്ങള്‍ക്ക് ഒപ്പമുണ്ട്; ശക്തമായി തുടരുക.. പിന്തുണയുമായി പാർവതി
ഞങ്ങളുടെ ഒരു സൈന്യം തന്നെ നിങ്ങള്‍ക്ക് ഒപ്പമുണ്ട്; ശക്തമായി തുടരുക.. പിന്തുണയുമായി പാർവതി

ബിജെപി പ്രവര്‍ത്തകരില്‍ നിന്നും വധഭീഷണി നേരിടുന്ന നടന് സിദ്ധാര്‍ഥിന് പിന്തുണയുമായി നടി പാര്‍വതി തിരുവോത്ത്. ട്വിറ്ററിലൂടെയാണ് പാര്‍വതി സിദ്ധാര്‍ഥിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്.
”സിദ്ധാര്‍ഥിനൊപ്പം. ഞങ്ങളുടെ ഒരു സൈന്യം തന്നെ നിങ്ങള്‍ക്ക് ഒപ്പമുണ്ട്. ശക്തമായി തുടരുക. കുടുംബത്തിന് എല്ലാവിധ സ്നേഹവും” എന്നാണ് പാര്‍വതിയുടെ ട്വീറ്റ്. കഴിഞ്ഞ ദിവസമാണ് ബിജെപിയുടെ വധഭീഷണി നേരിടുന്നതായി നടന് സിദ്ധാര്‍ഥ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.
തമിഴ്നാട് ബിജെപി അംഗങ്ങള്‍ തന്റെ ഫോണ്‍ നമ്പര്‍ ലീക്ക് ചെയ്തതാണ്. വധഭീഷണിയും അസഭ്യവര്‍ഷവുമായി ഇതുവരെ 500ല്‍ അധികം കോളുകള്‍ വന്നതായും സിദ്ധാര്‍ഥ് പറഞ്ഞു. തനിക്ക് എതിരെ ഭീഷണിയുമായി എത്തിയ എല്ലാ നമ്പറുകളും പൊലീസിന് കൈമാറിയിരിക്കുകയാണ് എന്നാണ് സിദ്ധാര്‍ഥ് വ്യക്തമാക്കിത്.
തനിക്കെതിരെ ഇത്തരം കാര്യങ്ങള്‍ ചെയ്തത് കൊണ്ട് മിണ്ടാതിരിക്കുമെന്ന് കരുതേണ്ട. ഇനിയും വിമര്‍ശനങ്ങള്‍ ഉണ്ടാകും എന്ന് നരേന്ദ്രമോദിയേയും അമിത് ഷായേയും ടാഗ് ചെയ്തായിരുന്നു സിദ്ധാര്‍ഥിന്റെ ട്വീറ്റ്. താരത്തിന് പിന്തുണയുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. തനിക്ക് ലഭിച്ച പിന്തുണയ്ക്ക് നന്ദി പറഞ്ഞും സിദ്ധാര്‍ഥ് എത്തിയിരുന്നു.
ഇന്ന് മലയാളത്തിലെ യുവനടിമാരിൽ മുന്നിൽ നിൽക്കുന്ന താരമാണ് മമിത ബൈജു. സൂപ്പർ ശരണ്യയിലെ സോനാരയെ അവതരിപ്പിച്ചാണ് മമിത ബൈജു ആരാധകരുടെ മനസിൽ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടനും നിർമാതാവുമായ സൗബിൻ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും. എറണാകുളം എസിപിയുടെ...
മലയാളികളുടെ മോഹൻലാൽ തന്റെ പുതിയ സിനിമാ തിരക്കുകളിലാണ്. ഇപ്പോഴിതാ സിനിമ ചിത്രീകരണത്തിനെത്തിയ നടൻ മോഹൻലാലിനെ പാർലമെൻ്റിൽ അതിഥിയായി സ്വീകരിച്ചിരിക്കുകയാണ് ശ്രീലങ്കൻ സർക്കാർ....
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...