Connect with us

അമ്മ പേടിച്ചിരിക്കുകയാണ്… അമ്മയ്ക്ക് ധൈര്യം പകരാന്‍ എന്റെ പക്കല്‍ വാക്കുകള്‍ ഇല്ല, നിങ്ങളുടെ ചില ട്വീറ്റുകള്‍ ഞാന്‍ വായിച്ചു കേള്‍പ്പിക്കുകയാണ്

News

അമ്മ പേടിച്ചിരിക്കുകയാണ്… അമ്മയ്ക്ക് ധൈര്യം പകരാന്‍ എന്റെ പക്കല്‍ വാക്കുകള്‍ ഇല്ല, നിങ്ങളുടെ ചില ട്വീറ്റുകള്‍ ഞാന്‍ വായിച്ചു കേള്‍പ്പിക്കുകയാണ്

അമ്മ പേടിച്ചിരിക്കുകയാണ്… അമ്മയ്ക്ക് ധൈര്യം പകരാന്‍ എന്റെ പക്കല്‍ വാക്കുകള്‍ ഇല്ല, നിങ്ങളുടെ ചില ട്വീറ്റുകള്‍ ഞാന്‍ വായിച്ചു കേള്‍പ്പിക്കുകയാണ്

കഴിഞ്ഞ ദിവസമാണ് ബിജെപിയുടെ വധഭീഷണി നേരിടുന്നതായി നടന്‍ സിദ്ധാര്‍ഥ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. തമിഴ്‌നാട് ബിജെപി അംഗങ്ങള്‍ തന്റെ ഫോണ്‍ നമ്പര്‍ ലീക്ക് ചെയ്തതാണ്. വധഭീഷണിയും അസഭ്യവര്‍ഷവുമായി ഇതുവരെ 500ല്‍ അധികം കോളുകള്‍ വന്നതായും സിദ്ധാര്‍ഥ് പറഞ്ഞത്.

ഇപ്പോൾ ഇതാ ആരാധകര്‍ തനിക്ക് നല്‍കുന്ന പിന്തുണയ്ക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സിദ്ധാര്‍ഥ്. തന്റെ അമ്മയ്ക്ക് നല്ല ഭയമുണ്ടെന്നും ആരാധകരുടെ ട്വീറ്റുകള്‍ വായിച്ച് കേള്‍പ്പിക്കുന്നതിലൂടെയാണ് അമ്മയ്ക്ക് ധൈര്യം നല്‍കുന്നത് എന്നാണ് സിദ്ധാര്‍ഥ് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

”എന്റെ അമ്മ പേടിച്ചിരിക്കുകയാണ്. അമ്മയ്ക്ക് ധൈര്യം പകരാന്‍ എന്റെ പക്കല്‍ വേറെ വാക്കുകള്‍ ഇല്ല. അതിനാല്‍ നിങ്ങളുടെ ചില ട്വീറ്റുകള്‍ ഞാന്‍ വായിച്ചു കേള്‍പ്പിച്ചു. എനിക്ക് കുഴപ്പമുണ്ടാകില്ല എന്ന് പറഞ്ഞതിന് നന്ദി. നമ്മളൊക്കെ സാധാരണ പശ്ചാത്തലങ്ങളില്‍ നിന്നുള്ള സാധാരണ മനുഷ്യരാണ്. നിങ്ങളുടെ വാക്കുകള്‍ ലോകത്തേക്കാള്‍ വലുതാണ്. നമുക്ക് തിരികെ സ്വന്തം ജോലികളിലേക്ക് തിരികെ പോയി സഹായിക്കാം” എന്നാണ് സിദ്ധാര്‍ഥിന്റെ ട്വീറ്റ്.

അതിനിടെ സിദ്ധാര്‍ഥിന് പിന്തുണയുമായി നടി പാര്‍വതി തിരുവോത്ത് എത്തിയിരുന്നു . ട്വിറ്ററിലൂടെയാണ് പാര്‍വതി സിദ്ധാര്‍ഥിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്.

”സിദ്ധാര്‍ഥിനൊപ്പം. ഞങ്ങളുടെ ഒരു സൈന്യം തന്നെ നിങ്ങള്‍ക്ക് ഒപ്പമുണ്ട്. ശക്തമായി തുടരുക. കുടുംബത്തിന് എല്ലാവിധ സ്‌നേഹവും” എന്നാണ് പാര്‍വതിയുടെ ട്വീറ്റ്. കഴിഞ്ഞ ദിവസമാണ് ബിജെപിയുടെ വധഭീഷണി നേരിടുന്നതായി നടന്‍ സിദ്ധാര്‍ഥ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

തനിക്ക് എതിരെ ഭീഷണിയുമായി എത്തിയ എല്ലാ നമ്പറുകളും സിദ്ധാര്‍ഥ് പൊലീസിന് കൈമാറിയിട്ടുണ്ട്. തനിക്കെതിരെ ഇത്തരം കാര്യങ്ങള്‍ ചെയ്തത് കൊണ്ട് മിണ്ടാതിരിക്കുമെന്ന് കരുതേണ്ട. ഇനിയും വിമര്‍ശനങ്ങള്‍ ഉണ്ടാകുമെന്ന് നരേന്ദ്രമോദിയേയും അമിത് ഷായേയും ടാഗ് ചെയ്താണ് സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തത്.

More in News

Trending

Recent

To Top