
Uncategorized
‘സാന്ത്വനം’ ലൊക്കേഷനിൽ മാങ്ങ മുറിച്ചപ്പോൾ; കുടുംബപ്രേക്ഷകരുടെ ഇഷ്ട കുടുംബത്തിലെ വിശേഷങ്ങളുമായി കണ്ണൻ!
‘സാന്ത്വനം’ ലൊക്കേഷനിൽ മാങ്ങ മുറിച്ചപ്പോൾ; കുടുംബപ്രേക്ഷകരുടെ ഇഷ്ട കുടുംബത്തിലെ വിശേഷങ്ങളുമായി കണ്ണൻ!
Published on

മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായി മാറിയ സീരിയലാണ് സാന്ത്വനം. ഒരു ഏട്ടത്തിയമ്മയുടെയും അനുജന്മാരുടെയും സ്നേഹത്തിന്റെ കഥ പറയുന്ന സീരിയൽ കഥയിലെ പുതുമകൊണ്ടും അഭിനേതാക്കളുടെ മികവുകൊണ്ടും ട്രെൻഡിങ് ആയി നിൽക്കുകയാണിപ്പോൾ. കഥാപാത്രങ്ങളുടെ ഓൺ സ്ക്രീൻ വിശേഷങ്ങൾ പോലെത്തന്നെ അവരുടെ ഓഫ് സ്ക്രീൻ വിശേഷങ്ങളും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്.
ഇപ്പോഴിതാ അവർക്കായി പുതിയ വിശേഷവുമായി എത്തിയിരിക്കുന്നത് മറ്റാരുമല്ല സാന്ത്വനം വീട്ടിലെ കണ്ണൻ തന്നെയാണ്. ലൊക്കേഷനിൽ ഒരു പച്ച മാങ്ങ മുറിച്ച വിശേഷമാണ് കണ്ണൻ എന്ന അച്ചു സുഗന്ദ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.
സീരിയൽ സെറ്റിൽ ഒരു പച്ച മാങ്ങ സ്പെഷ്യൽ കഴിക്കുന്ന സഹ-താരങ്ങളുടെ വീഡിയോ ആണ് അച്ചു പങ്കുവെച്ചിരിക്കുന്നത്. പച്ച മാങ്ങ ചെറുതായി അറിഞ്ഞു, മുളകുപൊടിയും, ഉപ്പും കുറച്ചു പച്ച മുളകും അരിഞ്ഞു സെറ്റിലുള്ളവർക്ക് നൽകുന്ന ടീം മെമ്പറിനെ കാണിച്ചുകൊണ്ടാണ് അച്ചുവിന്റെ വീഡിയോ തുടങ്ങുന്നത്. പിന്നീട് ആ സ്പെഷ്യൽ എല്ലാവര്ക്കും കൊടുക്കുകയും അവർ അത് ആസ്വദിക്കുന്നതും താരം വീഡിയോയിൽ പകർത്തിയിട്ടുണ്ട്.
നടി ചിപ്പിക്ക് മാങ്ങ കൊടുത്ത ശേഷം , ചേച്ചി ഇത് ഞാൻ ആണ് ഉണ്ടാക്കിയത് എന്നാണ് അച്ചു പറയുന്നത്. സീരിയലിൽ സേതു എന്ന കഥാപാത്രം അവതരിപ്പിക്കുന്ന ബിജേഷിന് പച്ചമുളകും ചേർത്താണ് അച്ചു സ്പെഷ്യൽ സ്നാക്ക് നൽകുന്നത്. അത് കഴിച്ച ശേഷം എരിവ് കൊണ്ട് കണ്ണ് നിറഞ്ഞു പോകുന്ന ബിജേഷിന്റെ മുഖം തന്നെയാണ് വീഡിയോയിലെ ഹൈലൈറ്റ്. ഓരോ ഷോട്ടിനും തന്റെ സഹ താരങ്ങൾക്ക് പണി കൊടുത്തുകൊണ്ടുള്ള സിനിമ ഡയലോഗുകളും അച്ചു വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
സ്ക്രീനിലെ പോലെ തന്നെ ഞങൾ ഓഫ് സ്ക്രീനിലും ചങ്കുകളാണ് എന്ന് തെളിയിക്കും പോലെ, സജിനുമായുള്ള സംഭാഷണം കൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്. ശിവേട്ടാ എന്നാണ് വീഡിയോയിൽ അച്ചു സജിനെ വിളിക്കുന്നത്. പച്ചമാങ്ങ അച്ചുവിന് കഴിക്കാൻ വളരെ ഇഷ്ടമുള്ള സാധനമാണ് എന്നാണ് സജിൻ പറയുന്നത്.
വാനമ്പാടി സീരിയലിലെ പാപ്പിക്കുഞ്ഞു എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് അച്ചു സുഗന്ദ്. അസിസ്റ്റന്റ് ഡയറക്ടർ ആയി തുടങ്ങി ഇപ്പോൾ മലയാളികൾക്കിടെ പ്രിയങ്കരനായ ഒരു കഥാപാത്രമായി മാറിയിരിക്കുകയാണ് താരം ഇപ്പോൾ. അച്ചുവിന്റെ കഥാപാത്രവും സജിന്റെ ശിവൻ എന്ന കഥാപാത്രവും തമ്മിലുള്ള കെമിസ്ട്രി പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടതാണ്.
about santhwanam serial
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
അതേസമയം നീല നിറത്തിലുള്ള ഓവർസൈസ്ഡ് ഷർട്ടും പാന്റുമാണ് മഞ്ജു ധരിച്ചത. നടിയുടെ മാനേജർ കൂടിയായ ബിനീഷ് ചന്ദ്ര പകർത്തിയ ചിത്രങ്ങളാണ് നടി...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ ശ്രദ്ധേയനായ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിന് മുമ്പ് മലയാളികൾക്ക് അത്ര പരിചിതനായിരുന്നില്ല...
സോഷ്യല്മീഡിയയില് ഏറെ സജീവമായ താരമാണ് നടനും മോഡലും ബോഡി ബിൽഡറുമെല്ലാമായ ഷിയാസ് കരീം. ബിഗ് ബോസിൽ എത്തിയപ്പോൾ മുതലായിരുന്നു ഷിയാസിനെ പ്രേക്ഷകര്...