മുഖ്യമന്ത്രി പിണറായി വിജയെനെതിരെയുള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് നടൻ വിനായകൻ. ഓഖി, പ്രളയം, കൊവിഡ് പ്രതിസന്ധി സമയങ്ങളില്‍ പിണറായി വിജയന് രാഷ്ട്രീയം കളിച്ചെന്നും ഈ സമയങ്ങളിലെല്ലാം മോദിയുടെ ജനപിന്തുണ വര്‍ധിക്കുകയാണെന്നും സുരേന്ദ്രൻ പറയുന്ന പോസ്റ്റാണ് വിനായകൻ പങ്കുവെച്ചിരിക്കുന്നത്.
വിനായകൻ ഈ പോസ്റ്റിനെ വിമർശിച്ചാണോ അതോ അനുകൂലിച്ചാണോ പോസ്റ്റ് പങ്കുവെച്ചതെന്നു വ്യക്തമല്ല. പക്ഷെ സോഷ്യൽ മീഡിയ വലിയ ചർച്ചയാക്കിയിരിക്കുകയാണ് . നടൻ പങ്കുവച്ച പോസ്റ്റ് മനസ്സിലാകുന്നില്ല എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ദൃശ്യം 2ലെ മുരളി ഗോപിയുടെ ‘നിങ്ങളെ എനിക്ക് മനസ്സിലാകുന്നില്ല മിസ്റ്റർ’ എന്ന ഡയലോഗാണ് പ്രധാനമായും ആരാധകർ പങ്കുവെക്കുന്നത്.
പോസ്റ്റ് ആക്ഷേപഹസ്യം ആണെന്നും അല്ല മോദി സർക്കാരിനെ പിന്തുണയ്ക്കുകയാണെന്നുമുള്ള വ്യത്യസ്ത അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു കെ സുരേന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്കിലൂടെ വിമർശനം ഉന്നയിച്ചത്.
മിസ്റ്റര്‍ പിണറായി വിജയന് പൊതുജനം കഴുതയാണെന്ന് കരുതുന്ന നിങ്ങള്‍ക്കാണ് ആ പേരിന് ഏറ്റവും യോഗ്യതയെന്നും സുരേന്ദ്രന് കുറിപ്പില്‍ പറയുന്നു. ഈ കാലവും കടന്നുപോകും മോദിയോടൊപ്പം നന്മയോടൊപ്പം. മനോരോഗികള്‍ വീണ്ടും വീണ്ടും കരഞ്ഞു കരഞ്ഞു തളരും. എന്ന് പറഞ്ഞാണ് കെ. സുരേന്ദ്രന് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ !
“ഓഖി ദുരന്തമുണ്ടായപ്പോള്‍ ഈ വൃത്തികെട്ട രാഷ്ട്രീയം നിങ്ങള്‍ കളിച്ചു. രണ്ടു മഹാപ്രളയത്തിലും ഇതുതന്നെ നിങ്ങള്‍ ആവര്‍ത്തിച്ചു. പ്രവാസികളെ തിരിച്ചെത്തിക്കുന്നതിലും ഈ നാറിയ കളി തന്നെ നിങ്ങള്‍ തുടര്‍ന്നു. ഇപ്പോള്‍ കോവിഡിന്റെ രണ്ടാം വരവിലും ഇതു നിങ്ങള്‍ തുടരുകയാണ്. ഓരോന്നു കഴിയുമ്പോഴും മോദിയുടെ ജനപിന്തുണ കൂടുകയാണെന്ന് നിങ്ങള്‍ ഓര്‍ക്കണം.
മിസ്റ്റര്‍ പിണറായി വിജയന് പൊതുജനം കഴുതയാണെന്ന് കരുതുന്ന നിങ്ങള്‍ക്കാണ് ആ പേരിന് ഏറ്റവും യോഗ്യത. ആസ്ഥാനഗായക സംഘത്തിനും പി. ആര്. പ്രമാണിമാര്‍ക്കും നല്ല നമസ്കാരം. ഈ കാലവും കടന്നുപോകും മോദിയോടൊപ്പം നന്മയോടൊപ്പം. മനോരോഗികള്‍ വീണ്ടും വീണ്ടും കരഞ്ഞു കരഞ്ഞു തളരും.”
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...