
News
അയോധ്യ വിഷയം; ഷാരൂഖ് ഖാന് മധ്യസ്ഥത വഹിക്കണമെന്ന് സ്ഥാനമൊഴിയുന്ന ബോബ്ഡെയ്ക്ക് ആഗ്രഹമുണ്ടായിരുന്നു, വെളിപ്പെടുത്തല്‍
അയോധ്യ വിഷയം; ഷാരൂഖ് ഖാന് മധ്യസ്ഥത വഹിക്കണമെന്ന് സ്ഥാനമൊഴിയുന്ന ബോബ്ഡെയ്ക്ക് ആഗ്രഹമുണ്ടായിരുന്നു, വെളിപ്പെടുത്തല്‍

അയോധ്യ വിഷയത്തില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന് മധ്യസ്ഥത വഹിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നതായി മുതിര്‍ന്ന അഭിഭാഷകനും സുപ്രീംകോടതി ബാര്‍ അസോസിയേഷന് പ്രസിഡന്റുമായ വികാസ് സിംഗ്. ബോബ്ഡെയുടെ യാത്രയയപ്പ് ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്.
വിഷയത്തില്‍ ഷാരൂഖ് ഖാന് സമ്മതം അറിയിച്ചിരുന്നതായും എന്നാല്‍ അത് നടന്നില്ലെന്നും വികാസ് സിംഗ് പറഞ്ഞു. ചില കാരണങ്ങളാലാണ് അത് നടക്കാതെ പോയത്.
പ്രശ്നത്തില്‍ ഷാരൂഖ് ഖാനെ മധ്യസ്ഥതയ്ക്കായി കൊണ്ടുവരാനുള്ള ആഗ്രഹം ജസ്റ്റീസ് ബോബഡെ അറിയിച്ചിരുന്നു. ഈ കാര്യം ഞാന്‍ ഷാരൂഖുമായി സംസാരിച്ചു. അദ്ദേഹം സന്തോഷവാനായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ആ മധ്യസ്ഥത നടന്നില്ല എന്ന് വികാസ് സിംഗ് പറഞ്ഞു.
അയോധ്യ വിഷയത്തില്‍ എഫ്.എം. ഖലീഫുള്ള, ശ്രീശ്രീ രവിശങ്കര്‍, അഭിഭാഷകന് ശ്രീറാം പഞ്ജുറാം എന്നിവരാണ് മധ്യസ്ഥരായി നിയമിക്കപ്പെട്ടത്.
എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന പേരാണ് നയൻതാരയുടേത്. നടനും ഡാൻസറുമായ പ്രഭുദേവയുമായുള്ള പ്രണയമാണ് ഏറെ വിവാദമായത്. ഇരുവരും വിവാഹം ചെയ്യാൻ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
പ്രശസ്ത ഹോളിവുഡ് നടന് മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു. 67 വയസായിരുന്നു. വ്യാഴാഴ്ചയായിരുന്നു മരണം സംഭവിച്ചത്. കാലിഫോര്‍ണിയയിലെ മാലിബുവിലെ വീട്ടില്‍ മരിച്ച നിലയില്‍...