ജീവന് ഭീഷണി ; തോക്ക് ലൈസൻസിന് അപേക്ഷിച്ച് സാക്ഷി ധോണി
Published on

By
ജീവന് ഭീഷണി ; തോക്ക് ലൈസൻസിന് അപേക്ഷിച്ച് സാക്ഷി ധോണി
മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ ഭാര്യ സാക്ഷി ധോണിക്ക് ജീവന് ഭീഷണി. ഇക്കാരണം കാണിച്ച് സാക്ഷി തോക്ക് ലൈസൻസിന് അപേക്ഷിച്ചതായി റിപോർട്ടുകൾ. ഒരു പിസ്റ്റളോ, അല്ലെങ്കില്‍ പോയിന്റ് 32 റിവോള്‍വറിനോ ലൈസന്‍സ് നല്‍കണമെന്നാണ് ആവശ്യം. 2010ല്‍ ധോണിക്ക് ആയുധം കൈവശം വയ്ക്കാനുളള ലൈസന്‍സ് ലഭിച്ചിരുന്നു.
മിക്ക സമയവും ഒറ്റയ്ക്ക് വീട്ടിലുളളത് കൊണ്ടും, പല സമയത്തും സ്വകാര്യ ജോലിക്കായി പുറത്ത് പോവേണ്ടത് കൊണ്ടും തന്റെ ജീവന് അപായം ഉണ്ടാകാമെന്ന് സാക്ഷി അപേക്ഷയില്‍ വ്യക്തമാക്കുന്നു. ഇതുകൊണ്ട് തന്നെ കൂടെ ഒരു ആയുധം കൊണ്ടുപോവാനാണ് ലൈസന്‍സിന് അപേക്ഷിച്ചത്. 2008ല്‍ 9എഎം കൈതോക്കിന് ധോണി അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും ഇത് തളളിയിരുന്നു. തുടര്‍ന്ന് 2010ലും ധോണി അപേക്ഷ നല്കിയപ്പോള് ആഭ്യന്തര മന്ത്രാലയം ലൈസന്‍സ് അനുവദിക്കുകയായിരുന്നു.
നിലവില്‍ ധോണിക്ക് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷയാണ് ഒരുക്കിയിട്ടുളളത്. കൂടാതെ അദ്ദേഹത്തിന്റെ റാഞ്ചിയിലെ വീട്ടിന് 24 മണിക്കൂര്‍ പൊലീസ് സുരക്ഷയുമുണ്ട്. 2017ല്‍ പാക്കിസ്ഥാനോട് ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ തോറ്റതിന് പിന്നാലെ സുരക്ഷ ശക്തമാക്കുകയും ചെയ്തു.
sakshi dhoni applies for gun license
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...