” തമാശക്ക് ഞാൻ പറഞ്ഞ കാര്യം വിജയ് സാർ കാര്യമായെടുത്തെന്നു തോന്നുന്നു” – വിശേഷങ്ങൾ പങ്കു വച്ച് ഗോലി സോഡാ 2 നായിക സുഭിക്ഷ
By
” തമാശക്ക് ഞാൻ പറഞ്ഞ കാര്യം വിജയ് സാർ കാര്യമായെടുത്തെന്നു തോന്നുന്നു” – വിശേഷങ്ങൾ പങ്കു വച്ച് ഗോലി സോഡാ 2 നായിക സുഭിക്ഷ
വിജയ് മിൽട്ടൺ ഒരുക്കുന്ന ഗോലി സോഡാ 2 ജൂൺ 22 നു മലയാളികളിലേക്ക് എത്തുകയാണ്. തമിഴിൽ ഒന്നാം ഭാഗം സൃഷ്‌ടിച്ച തരംഗം രണ്ടാം ഭാഗത്തിനും സാധിച്ചു എന്നാണ് ചെന്നൈ കളക്ഷൻ റിപ്പോർട്ട് പറയുന്നത്. അതെ വിജയം കേരളത്തിലും ആവർത്തിക്കാനാകുമെന്നു ഉറപ്പാണ്. താഴെക്കിടയിൽ നിന്നും ഉയർന്നു വരാൻ ശ്രമിക്കുന്ന യുവാക്കളുടെ കഥയും അവരുടെ പരിശ്രമങ്ങളുമാണ് ഗോലി സോഡാ 2 . ചെമ്പൻ വിനോദിന്റെ മികച്ചൊരു വില്ലൻ വേഷം മലയാളികളിൽ പ്രതീക്ഷ നൽകുന്നുണ്ട്.
ഗൗതം മേനോന്റെ അതിഥി വേഷവും ,സമുദ്രക്കനിയുടെ വേഷവും ചിത്രത്തിന് കൂടുതൽ പ്രതീക്ഷ നൽകുന്നു. ഒപ്പം നായിക വേഷത്തിലെത്തുന്നത് സുഭിക്ഷയാണ്. വിജയ് മിൽട്ടന്റെ തന്നെ kadagu എന്ന ചിത്രത്തിലും സുഭിക്ഷ നായികയായിരുന്നു. ആ ചിത്രത്തിലെ വേഷമാണ് സുഭിക്ഷക്ക് തമിഴ് സിനിമ രംഗത്ത് പ്രസിദ്ധി നേടിക്കൊടുത്തത്. വീണ്ടും വിജയ് മിൾട്ടണൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിച്ചെങ്കിലും പെട്ടെന്ന് തന്നെ ഗോലി സോഡാ 2വിലേക്ക് വിളിക്കുമെന്ന് കരുതിയില്ലെന്നു സുഭിക്ഷ പറയുന്നു.
Subiksha & Bharath Seeni in Goli Soda 2 Movie Stills HD
കടഗിൽ ഭരത് സീനിയായിരുന്നു സുഭിക്ഷയുടെ നായകൻ. പക്ഷെ ആ ചിത്രത്തിൽ ഇരുവർക്കും കൂടുതൽ അടുത്തിടപഴകുന്ന രംഗങ്ങളൊന്നുമില്ലായിരുന്നു. തമാശക്ക് വിജയ് സാറിനോട് താനിത് സൂചിപ്പിച്ചെന്നും ഗോലി സോഡയിൽ അത്തരം കൂടുതൽ രംഗങ്ങൾ ഉൾപ്പെടുത്തിയെന്നും സുഭിക്ഷ ചിരിയോടെ പറയുന്നു. പ്രണയ രംഗങ്ങളിലാണ് ഭരത് സീനി കൂടുതൽ മികച്ചതെന്നാണ് സുഭിക്ഷയുടെ അഭിപ്രായം.
രോഹിണി , കൃഷ കുറുപ്പ് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആക്ഷനും പ്രണയവും തകർപ്പൻ ഡയലോഗുകളുമായി കേരളക്കരയാകെ ഗോലി സോഡാ 2 തരംഗം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.
actress subhiksha about goli soda 2
