ബിഗ് ബോസ് സീസൺ ത്രീ ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ് . ഇത്തവണ ബിഗ് ബോസ് വീട്ടിൽ ശക്തരായ മത്സരാര്‍ഥികള്‍ക്കൊപ്പം ഇമോഷണലി വീക്ക് ആയിട്ടുള്ളവരും ഉണ്ട്. പുതിയ സീസണില്‍ എല്ലാവരും ശക്തമായ മത്സരം കാഴ്ച വെക്കുമ്പോള്‍ സൂര്യ തുടക്കം മുതൽ കരഞ്ഞുകൊണ്ടാണ് ബിഗ് ബോസ് വീട്ടിൽ നിൽക്കുന്നത്.
മണിക്കുട്ടനുമായി പ്രണയം ഉണ്ടാക്കി പേളി മാണിയെ പോലെ അവസാനം വരെ പിടിച്ച് നില്‍ക്കാനുള്ള ശ്രമത്തിലാണ് സൂര്യ എന്നും സോഷ്യൽ മീഡിയിയിൽ ആക്ഷേപം ഉണ്ടായിട്ടുണ്ട്. പേളിയ്ക്കുള്ളത് പോലെ ശ്രീനിഷും ഇഷ്ടം വന്നത് കൊണ്ട് അവരുടെ പ്രണയം വിജയിച്ചു. എന്നാല്‍ മണിക്കുട്ടന്‍ ഒരിക്കല്‍ പോലും സമ്മതം പറയാതെ വന്നതോടെ അത് പൊളിഞ്ഞു. പിന്നാലെ പേളിയാവാന്‍ വന്ന് ദയ അശ്വതിയെ പോലെ ആയി എന്ന തരത്തില്‍ സോഷ്യൽ മീഡിയിൽ ട്രോളുകളും വന്നു.
ദയയുടെ ഫോട്ടോയും ചേര്‍ത്ത് വെച്ചാണ് സൂര്യയെ ചിലര്‍ ട്രോളിയത്. എന്നാല്‍ താന്‍ പ്രണയനാടകം കളിച്ചിട്ടില്ലെന്നും കണ്ണാടിയ്ക്ക് മുന്നില്‍ പോയി സംസാരിക്കുന്ന സ്വഭാവം തനിക്കില്ലെന്നും പറയുകയാണ് ദയ അച്ചു . സോഷ്യല്‍ മീഡിയ വഴിയാണ് തന്റെ പേര് കൂടി ഉള്‍പ്പെടുത്തിയ ട്രോളിനെ വിമര്‍ശിച്ച് മുന്‍ബിഗ് ബോസ് താരം കൂടിയായ ദയ എത്തിയത്.
“ഇത് എന്താണ് ഇങ്ങനെ ശ്ശേ. ഞാന്‍ ഒരിക്കലും കണ്ണാടിയില്‍ പോയി പ്രേമനാടകം അഭിനയിച്ചിട്ടില്ല. എന്റെ നല്ല ഒരു ഫ്രണ്ട് മാത്രം ആണ് മാഷ്. ഞങ്ങള്‍ തമ്മില്‍ അടിയും, വഴക്കും, തമാശയും, പരസ്പരം കുറ്റപ്പെടുതലുകളും ആ വീട്ടില്‍ ഉണ്ടായിട്ടുണ്ട്. പിണക്കങ്ങളും, ഇണക്കങ്ങളും ഉണ്ടായിട്ടുണ്ട്. അത് കാണാന്‍ തന്നെ ഒരു ഒര്‍ജിനാലിറ്റി ഉണ്ടായിരുന്നു.
അത് ജനങ്ങള്‍ക്ക് ഇഷ്ട്ടമുള്ളത് കൊണ്ട് എനിക്ക് ഏറ്റവും കൂടുതല്‍ വോട്ട് കിട്ടി ഞാന്‍ ബിഗ് ബോസ് ഹൗസില്‍ പിടിച്ചു നിന്നതെന്ന് വിശ്വസിക്കുന്നു. സൂര്യ മൊത്തം കളിക്കുന്നതും വെറും നാടകം മാത്രം. അഭിനയം മാത്രം. കാണുന്നവര്‍ക്കു പോലും വെറുപ്പ് വരുന്നുണ്ട്. പ്ലീസ് എന്റെ പേര് സൂര്യയുടെ പേരില്‍ കൂടി വലിച്ചിഴക്കരുത്. സൂര്യടെ അത്രക്ക് കലാപരമായി കഴിവ് എനിക്ക് ഇല്ലെങ്കിലും കള്ളത്തരമില്ലത്ത മനസ്സ് എനിക്ക് ഉണ്ട് അന്നും ഇന്നും എന്നും.. എന്നുമാണ് ഫേസ്ബുക്ക് പോസ്റ്റിലെഴുതിയ കുറിപ്പില്‍ ദയ അശ്വതി പറയുന്നത്.
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...