
Malayalam
മണിക്കുട്ടനെതിരെ സൂര്യയെ ആയുധമാക്കി ഫിറോസ് ; നിസ്സഹായയായി സൂര്യ; സൂര്യ ഇനി ആർക്കൊപ്പം ?
മണിക്കുട്ടനെതിരെ സൂര്യയെ ആയുധമാക്കി ഫിറോസ് ; നിസ്സഹായയായി സൂര്യ; സൂര്യ ഇനി ആർക്കൊപ്പം ?

ബിഗ് ബോസ് ഷോ മറ്റ് റിയാലിറ്റി ഷോയിൽ നിന്നൊക്കെ വളരെയധികം വ്യത്യസ്തമാണ് . പൂർണമായും റിയൽ ആയി നിന്ന് കളിക്കേണ്ട ഗെയിം ആണ് ബിഗ് ബോസ് . അതുകൊണ്ടുതന്നെ ഷോയിൽ നൂറ് ദിവസം നില്ക്കണമെങ്കില് മത്സരാര്‍ഥികള്‍ ഓരോ സ്ട്രാറ്റര്‍ജി തെരഞ്ഞടുക്കണം. തുടക്കം മുതൽ സെന്റിമെന്റും പ്രണയവും ബിഗ് ബോസ് സീസൺ ത്രീയുടെ സ്ട്രാറ്റജി ആയിരുന്നു.
അതിൽ തന്നെ പ്രണയം ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്നത് കൊണ്ട് സൂര്യ മേനോന് അത് തന്നെ തിരഞ്ഞെടുത്തു . എന്നാല്‍ സൂര്യയുടെ പ്രണയത്തെ ആദ്യം തന്നെ മണിക്കുട്ടൻ എതിർത്തിരുന്നു. . ഇപ്പോള്‍ മണിക്കുട്ടന് നേരെ ടാസ്കിനിടയില് നിന്നുള്ള ചോദ്യങ്ങള്‍ സൂര്യയുടെ പേരിലുള്ളതായിരുന്നു. കിടിലം ഫിറോസ് അടക്കമുള്ളവര്‍ മണിക്കുട്ടനെതിരെ സൂര്യയെ ഒരു ആയുധമാക്കിയപ്പോഴും തുറന്ന് പറയാന്‍ സൂര്യയ്ക്ക് സാധിക്കാത്തത് എന്താണെന്ന് ചോദിക്കുകയാണ് ആരാധകര്‍.
വ്യക്തമായ ഒരു നിലപാട് പറയാന്‍ സൂര്യ എന്തിനാണ് മടിക്കുന്നത്? ടാസ്കിനുള്ള വേഷത്തില്‍ നില്ക്കുമ്പോള് മണിക്കുട്ടന് സൂര്യയോട് വ്യക്തമായി പറയുന്നു. ‘ഇനിയെങ്കിലും നീ കാര്യങ്ങള്‍ മനസ്സിലാക്കുക. ഇവര്‍ ഇനി ഇക്കാര്യം എന്നോട് പറയരുത്. നിന്നെ അവര്‍ ഉപയോഗിക്കുകയാണ്, എന്നോടുള്ള ദേഷ്യം തീര്‍ക്കാന്‍ ‘ അവിടെ സൂര്യയുടെ മറുപടി മൗനം.
ഇതേ സൂര്യ, ടാസ്കിന് ശേഷം വേഷം മാറി കഴിഞ്ഞ് ഫിറോസ്, സന്ധ്യ, നോബി, റംസാന് തുടങ്ങിയവരുടെ കൂടെ ഇരിക്കുന്ന സീന്‍. ഫിറോസ് പറയുന്നു. നീ എന്നോട് നിന്റെ പേര് ഉപയോഗിക്കരുത് എന്ന് പറയുന്ന സമയം വരെ മണിക്കുട്ടന് എതിരെ ഞാന്‍ നിന്റെ പേര് ഉപയോഗിച്ചു കൊണ്ടേയിരിക്കും. നീ അത് പറയില്ല എന്നാണ് എന്റെ വിശ്വാസം’. വീണ്ടും സൂര്യക്ക് മൗനം.
സൂര്യ ആരെയാണ് പേടിക്കുന്നത്? വ്യക്തമായ ഒരു മറുപടി കൊടുക്കാന്‍ എന്തു കൊണ്ടാണ് പറ്റാത്തത്? നൂറ് ദിവസം അവിടെ പിടിച്ചുനില്‍ക്കാനുള്ള സൂര്യയുടെ തന്ത്രമാണ് ഈ പ്രണയനാടകം എന്ന് പറഞ്ഞ ഫിറോസ് തന്നെ ഒരു ഉളുപ്പുമില്ലാതെ സൂര്യയെ ‘ഉപയോഗിച്ച് ‘ ഗെയിം കളിക്കുന്നു. ഉപയോഗിച്ചു എന്ന വാക്കുതന്നെയാണ് ഷോയിലും പറഞ്ഞത്.
about bigg boss
സിനിമകളുടെ ലാഭനഷ്ട കണക്ക് എല്ലാ മാസവും പുറത്തു വിടുമെന്ന തീരുമാനം പിൻവലിച്ചതായി അറിയിച്ച് നിർമ്മാതാക്കളുടെ സംഘടന. കണക്കുകൾ പുറത്തുവിടുന്നത് പുതിയ ഭരണസമിതി...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ലീന ആന്റണി. ഇപ്പോഴിതാ അച്ഛന്റെ മരണത്തെ തുടർന്ന് 63 വർഷം മുൻപ് പഠനം നിർത്തിയ നടി ഹയർസെക്കൻഡറി...
മലയാളത്തിൽ ഏറ്റവും കൂടുതൽ കാഴചക്കാരുള്ള, സോഷ്യൽ മീഡിയയിലടക്കം തരംഗമായി മാറാറുള്ള റിയാലിറ്റി ഷോയാണ് മോഹൻലാൽ അവതാരകനായി എത്താറുള്ള ബിഗ് ബോസ്. ഇതുവരെ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളുമാണ് രേണുവിന് പിന്നാലെയുള്ളത്. സുധിയുടെ...