
Malayalam
അന്ന് എല്ലാവരും എന്നെ ക്രൂശിച്ചു, പാവം അമ്പിളി; പ്രതികരണവുമായി നടി ജീജ
അന്ന് എല്ലാവരും എന്നെ ക്രൂശിച്ചു, പാവം അമ്പിളി; പ്രതികരണവുമായി നടി ജീജ
Published on

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് ആദിത്യനും അമ്പിളി ദേവിയും. ഇരുവരുടെയും വിവാഹം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. അമ്പിളി ദേവിയുടെയും ആദിത്യന്റെയും ദാമ്പത്യ പ്രശ്നങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്.
ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും, അവരില്‍ നിന്നും തനിക്ക് ഭീഷണിയുണ്ടെന്നുള്പ്പടെ ഗുരുതര ആരോപണങ്ങളാണ് അമ്പിളി ഉന്നയിച്ചിരിക്കുന്നത്.
താന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് ആദിത്യനും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അമ്പിളി- ആദിത്യന് വിഷയത്തില്‍ നടി ജീജ പ്രതികരിച്ചിരിക്കുന്നതായിട്ടുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ഫേസ്ബുക്ക് കമന്റിലൂടെ ജീജ പ്രതികരിച്ചെന്നു കാണിക്കുന്ന ഒരു സ്ക്രീന്‍ഷോട്ടും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. താരത്തിന്റെ ഒരു ചിത്രത്തിന് ‘ചേച്ചി പറഞ്ഞതൊക്കെ ശരിയായിരുന്നല്ലേ’ എന്ന് ഒരാള്‍ കമന്റ് ചെയ്തിട്ടുണ്ട്. ഇതിന് ‘അന്ന് എല്ലാവരും എന്നെ ക്രൂശിച്ചു, പാവം അമ്പിളി എന്നാണ്’ ജീജ നല്‍കിയിരിക്കുന്ന മറുപടി.
“സ്നേഹതൂവല്‍ എന്ന സീരിയയിലില്‍ ഇരുവരുടെയും അമ്മ ഞാനായിരുന്നു. അതിനിടയ്ക്ക് നിങ്ങള്‍ രണ്ടു പേരുടെയും മാനസിക ഐക്യം ഞങ്ങള്‍ മനസിലാക്കിയിരുന്നു. പക്ഷെ ഇതിനിടയില്‍ നിങ്ങള്‍ രണ്ടു പേരും വേറെ രണ്ട് പേരെ വിവാഹം കഴിച്ചു.ഇപ്പോള്‍ ലോവലിനെ അമ്ബിളി വേണ്ടാന്ന് വച്ചപ്പോഴും ആദിത്യന് അമ്ബിളിയെ സ്വീകരിച്ചപ്പോഴും വീണ്ടും ഞങ്ങള്‍ക്ക് സന്തോഷം തന്നെയാണ്.
ഇനി ഭാവിയില്‍ സിനിമാ സീരിയല്‍ ലോകത്ത് ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് മൂന്നാമത് വിവാഹം നിങ്ങള്‍ കഴിക്കരുത്.
ജീവിതത്തില്‍ തീര്‍ച്ചയായും അഡ്ജസ്റ്റ്മെന്റ് ആവശ്യമായ ഘടകമാണ്”.- എന്നായിരുന്നു ജീജ അന്ന് പറഞ്ഞത്. അമ്പിളി-ആദിത്യന് ബന്ധത്തില്‍ വിള്ളലുകളുണ്ടെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ ജീജയുടെ ഈ വാക്കുകളും സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായിരുന്നു.
സിനിമാ സെറ്റുകളിൽ നിരോധിത ല ഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ നിർമാതാക്കളുടെ സംഘടന. ഇതിന്റെ ഭാഗമായി ലഹരി ഉപയോഗിക്കില്ലെന്ന് അഭിനേതാക്കളിൽ നിന്ന് സത്യവാങ്മൂലം വാങ്ങും....
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടൻ സുധീർ കരമനയ്ക്ക് പൂവച്ചൽ ഖാദർ പുരസ്കാരം. സിനിമ വിഭാഗത്തിൽ മികച്ച സ്വഭാവ നടനുള്ള പുരസ്കാരമാണ് നടന് ലഭിച്ചത്....
ഇന്ന് മലയാളത്തിലെ യുവനടിമാരിൽ മുന്നിൽ നിൽക്കുന്ന താരമാണ് മമിത ബൈജു. സൂപ്പർ ശരണ്യയിലെ സോനാരയെ അവതരിപ്പിച്ചാണ് മമിത ബൈജു ആരാധകരുടെ മനസിൽ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടനും നിർമാതാവുമായ സൗബിൻ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും. എറണാകുളം എസിപിയുടെ...