
Malayalam
ആദ്യ പ്രണയത്തിന് അധികം ആയുസില്ലായിരുന്നു, എന്നാല്‍ വൈകാതെ മറ്റൊരാളുമായി പ്രണയത്തിലായി, തുറന്ന് പറഞ്ഞ് ജ്യോത്സന
ആദ്യ പ്രണയത്തിന് അധികം ആയുസില്ലായിരുന്നു, എന്നാല്‍ വൈകാതെ മറ്റൊരാളുമായി പ്രണയത്തിലായി, തുറന്ന് പറഞ്ഞ് ജ്യോത്സന

വ്യത്യസ്തമായ ആലാപന ശൈലി കൊണ്ട് മലയാളി ഗാനാസ്വാദര് നെഞ്ചിലേറ്റിയ ഗായിക ആണ് ജ്യോത്സ്ന. ‘നമ്മള്’ എന്ന ചിത്രത്തിലെ ”സുഖമാണ് ഈ നിലാവ് ‘ എന്ന് തുടങ്ങുന്ന ഒറ്റ ഗാനം മതി ജ്യോത്സനയെ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കാന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്.
ഇപ്പോഴിതാ, തന്റെ ആദ്യ പ്രണയത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ജ്യോത്സ്ന. ആറാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് ആദ്യമായി ഒരു പ്രണയം തോന്നുന്നത്.
ഏഴാം ക്ലാസില്‍ പഠിക്കുന്ന ഗുജറാത്തുകാരന് പയ്യന് തന്നെ ശ്രദ്ധിക്കുന്നുണ്ടെന്നും അവനു തന്നോട് ഇഷ്ടമാണെന്നും സുഹൃത്തുക്കള്‍ പറഞ്ഞതോടെയാണ് മനസ്സില്‍ പ്രണയം മൊട്ടിട്ടത്.
ദുബായിലായിരുന്നു ആ സമയത്ത്. സാധാരണ സ്കൂള്‍ ബേസില്‍ യാത്ര ചെയ്തിരുന്ന ഞാന്‍ അവനെ കാണാന്‍ വേണ്ടി മാത്രം ദുബായിലെ പൊരിവെയിലത്ത് കൂടി നടക്കുമായിരുന്നു ഒരിക്കല്‍ അച്ഛനും അമ്മയും ഇത് ചോദിച്ചപ്പോള്‍ വെറുതെ ബസ്സിന് ഫീസ് അടയ്ക്കേണ്ട എന്നാണ് താന്‍ പറഞ്ഞത്.
എന്നാല്‍, ആ പ്രണയത്തിന് അധികം ആയുസില്ലായിരുന്നു. ഒരിക്കല്‍ സുഹൃത്തുക്കള്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന തന്നെ കാണാനായി ആ പയ്യന് അവിടെ സൈക്കിള്‍ ചുറ്റിപ്പറ്റി നടന്നു. ഇതുകണ്ട അച്ഛന് സ്നേഹപൂര്‍വ്വം കുറെ ഉപദേശിച്ചു.
അങ്ങനെ പിറ്റേദിവസം മുതല്‍ സ്കൂളിലേക്കുള്ള യാത്ര വീണ്ടും ബസ്സിലാക്കി. എന്റെ മാറ്റം കണ്ട് അവന് പിന്നീട് എന്നോട് മിണ്ടാതെ ആയി. പിന്നീട് ക്ലാസില്‍ തന്നെയുള്ള മറ്റൊരു കുട്ടിയുമായി സ്നേഹത്തിലായി എന്നും ജ്യോത്സന പറയുന്നു.
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...
എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന പേരാണ് നയൻതാരയുടേത്. നടനും ഡാൻസറുമായ പ്രഭുദേവയുമായുള്ള പ്രണയമാണ് ഏറെ വിവാദമായത്. ഇരുവരും വിവാഹം ചെയ്യാൻ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...