
News
നിര്‍ബന്ധിച്ച് ആവശ്യമില്ലാത്ത ചികിത്സയിക്ക് വിധേയയാക്കി; ഇപ്പോള്‍ ഇതാണ് അവസ്ഥയെന്ന് നടി റൈസ വില്സന്
നിര്‍ബന്ധിച്ച് ആവശ്യമില്ലാത്ത ചികിത്സയിക്ക് വിധേയയാക്കി; ഇപ്പോള്‍ ഇതാണ് അവസ്ഥയെന്ന് നടി റൈസ വില്സന്
Published on

ചികിത്സാപ്പിഴവിനെ തുടര്‍ന്ന് നീരു വന്ന മുഖവുമായി തമിഴ് നടി റൈസ വില്സന്. തന്നെ അനാവശ്യ ത്വക്ക് ചികിത്സയ്ക്ക് വിധേയമാക്കിയെന്നും അത് കാരണം കണ്ണിന് താഴെ നീല നിറത്തില്‍ തടിപ്പ് വന്നുവെന്നും ചിത്രം സഹിതം പങ്കുവെച്ച് നടി പറയുന്നു.
‘ഇന്നലെ ഫേഷ്യല്‍ ട്രീറ്റ്മെന്റിനായി ഡോ. ഭൈരവി സെന്തിലിനെ സന്ദര്‍ശിച്ചു. എന്നെ നിര്‍ബന്ധിച്ച് ആവശ്യമില്ലാത്ത ഒരു ചികിത്സയ്ക്ക് വിധേയയാക്കി. അന്തിമഫലം ഇതാണ്.
ഡോക്ടറെ കാണാനും സംസാരിക്കാനും ശ്രമിച്ചു. എന്നാല്‍ അവര്‍ സമ്മതിക്കുന്നില്ല. ഡോക്ടര്‍ ടൗണിന് പുറത്ത് പോയിരിക്കുകയാണ് എന്നാണ് ജോലിക്കാര്‍ പറയുന്നത്’ എന്ന് റൈസ കുറിച്ചു.
ധനുഷ് ചിത്രം വേലയില്ലാ പട്ടധാരി 2വിലൂടെയാണ് റൈസ വില്സന് അഭിനയരംഗത്തേക്ക് എത്തിയത്. കാജോള്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് ആയാണ് റൈസ വേഷമിട്ടത്.
ബിഗ് ബോസ് തമിഴ് ആദ്യ സീസണില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെയാണ് റൈസ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ധ്രുവ് വിക്രം നായകനായ ആദിത്യ വര്‍മ്മ എന്ന ചിത്രത്തിലും റൈസ വേഷമിട്ടിട്ടുണ്ട്.
പ്യാര് പ്രേമ കാതല്‍, ധനുസു രാസി നെയാര്ഗലേ എന്നീ ചിത്രങ്ങളിലും താരം വേഷമിട്ടു. ദ ചെയ്സ്, ആലിസ്, കാതലിക്ക യാരുമില്ലൈ, എഫ്ഐആര്‍, ഹാഷ്ടാഗ് ലവ് എന്നിവയാണ് താരത്തിന്റെതായി ഒരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍.
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...
ഏപ്രിൽ 25ന് ആണ് മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ പുറത്തെത്തിയ തുടരും തിയേറ്ററുകളിലെത്തിയത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ ചിത്രം...
പഹൽഹാം ആക്രമണത്തിന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ. നടന്മാരായ അനുപം ഖേർ, റിതേഷ് ദേശ്മുഖ്, നിമ്രത് കൗർ,...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...