
Malayalam
സഹോദരിയ്ക്ക് പിറന്നാള്‍ ആശംസകളുമായി ദുല്‍ഖര്‍ സല്മാന്, സോഷ്യല്‍ മീഡിയയില്‍ വൈറലായി കുറിപ്പ്
സഹോദരിയ്ക്ക് പിറന്നാള്‍ ആശംസകളുമായി ദുല്‍ഖര്‍ സല്മാന്, സോഷ്യല്‍ മീഡിയയില്‍ വൈറലായി കുറിപ്പ്

വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ദുല്‍ഖര്‍ സല്മാന്. തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം പഹ്കുവെയ്ക്കാറുള്ള ദുല്‍ഖര്‍ ഇന്ന് തന്റെ സഹോദരിക്ക് ജന്മദിനാശംസകള് നേര്‍ന്ന് എത്തിയിരിക്കുകയാണ്. സഹോദരിയ്ക്കൊപ്പമുള്ള ചിത്രത്തിനൊപ്പം ഒരു കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്.
ദുല്‍ഖര്‍ സല്‍മാന്റെ കുറിപ്പ്:
നിങ്ങളുടെ സ്വകാര്യതയെ മാനിച്ച് സാധാരണ ഞാനിത് ചെയ്യാറില്ല. എന്റെ ചുമ്മിത്താത്തയ്ക്ക്, ഇത്തയ്ക്ക്, താത്സിന് ഏറ്റവും സന്തോഷകരമായ ജന്മദിനം നേരുന്നു. നിങ്ങള്‍ എന്റെ ആദ്യത്തെ സുഹൃത്തും സഹോദരിയും, അതിലുപരി അമ്മയുമാണ്. ഞാന്‍ നിങ്ങളുടെ ആദ്യത്തെ മകനെ പോലെയാണ്. നിങ്ങള്‍ വളരെ മനോഹരമായി ബാലന്‍സ് ചെയ്തു കൊണ്ടു പോകുന്ന നിരവധി റോളുകളും നമ്മുടെ പ്രിയപ്പെട്ട ഓര്‍മ്മകളും വളരുന്നു.
ഞാന്‍ കൊണ്ട് കളയാതിരിക്കാന്‍ പപ്പ സൂക്ഷിച്ചു വയ്ക്കുന്ന കളിപ്പാട്ടങ്ങള്‍ എനിക്കായി കട്ടെടുക്കുന്ന എന്റെ ക്രൈം പാര്‍ട്ണര്‍. നമുക്ക് മാത്രം മനസിലാകുന്ന കളികളും തമാശകളും. ചെറുപ്പം മുതല്‍ സിനിമയോടും സംഗീതത്തോടും കാര്‍ട്ടൂണുകളോടുമുള്ള സമ്മുടെ പൊതുവായ സ്നേഹം.
ഞാന്‍ കുഴപ്പത്തിലാകുമ്പോള്‍ എപ്പോഴും എനിക്ക് പിന്തുണ നല്കുന്നയാള്. എന്റെ ജേര്‍ണല്‍. മികച്ച മകള്‍, സഹോദരി, സുഹൃത്ത്, മരുമകള്‍, ചെറുമകള്‍, ഭാര്യ, അമ്മ.
അമുവിനും എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും ഇത്ത. എന്നാല്‍ എന്റെ മറിയുടെ അമ്മായി എന്ന റോളാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. ഓരോ തവണയും അതെന്റെ ഹൃദയത്തെ ഊഷ്മളമാക്കുന്നു.
ഈ ദിവസങ്ങളില്‍ ഞാന്‍ തിരക്കിലാണെന്നും നിങ്ങളെ കാണാന്‍ സാധിക്കുന്നില്ലെന്നും എനിക്കറിയാം. എന്നാല്‍ അത് ഒന്നും മാറ്റിയിട്ടില്ലെന്നും അറിയാം.
ഈ വര്‍ഷം നിങ്ങള്‍ക്ക് സന്തോഷങ്ങളും അത്ഭുതങ്ങളും നിറഞ്ഞ ഒന്നാകട്ടെ എന്ന് ഞാന്‍ പ്രതീക്ഷിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു. നിങ്ങളാണ് ഞങ്ങളുടെ ഏറ്റവും വലിയ അനുഗ്രഹം. ഹാപ്പി ബര്‍ത്ത്ഡേ ഇത്ത എന്നിരുന്നു കുറിപ്പ്.
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
മലയാള സിനിമയിൽ എന്നും ഓർത്തുവയ്ക്കാൻ പറ്റുന്ന കാംബസ് ചിത്രമായ ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിൻ്റെ സംവിധായകൻ ലാൽ ജോസ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെ...
കഴിഞ്ഞ ദിവസമായിരുന്നു നടൻ ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന പരാതിയുമായി മുൻ മാനേജർ രംഗത്തെത്തിയിരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക് പോസിറ്റീവ് റിവ്യൂ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...