Connect with us

മാസ് ലുക്കില്‍ ആസിഫ് അലി, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Malayalam

മാസ് ലുക്കില്‍ ആസിഫ് അലി, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

മാസ് ലുക്കില്‍ ആസിഫ് അലി, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

മലയാളത്തിന്റെ യുവ നായകന്മാരില്‍ ശ്രദ്ധേയനായ താരമാണ് ആസിഫ് അലി. മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സില്‍ ഇടം നേടാന്‍ ആസിഫ് അലിയ്ക്ക് അധികം കാലതാമസമൊന്നും വേണ്ടി വന്നില്ല.

സോഷ്യല്‍ മീഡിയയില്‍ ആസിഫ് അലിയുടെ ചിത്രങ്ങള്‍ എല്ലാം തന്നെ വൈറലാകാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോകളാണ് യുവാക്കള്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ആസിഫ് അലി തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്.

താടിയും കൂളിംഗ് ഗ്ലാസും വെച്ച് കിടിലന്‍ ലുക്കിലാണ് ആസിഫ് അലി ഫോട്ടോയിലുള്ളത്. വര്‍ക്കലയില്‍ നിന്ന് എടുത്ത ഫോട്ടോയാണ് ഇത് എന്നാണ് വിവരം.

കുറ്റവും ശിക്ഷയും എന്ന സിനിമയാണ് ഇനി ആസിഫ് അലിയുടേതായി റിലീസ് ചെയ്യാനുള്ളത്. ജൂലൈ 2ന് ചിത്രം തിയേറ്ററുകളിലെത്തും. രാജീവ് രവിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

More in Malayalam

Trending

Recent

To Top