
Malayalam
ദൈവകൃപയാൽ മറ്റൊരു സൗഭാഗ്യം കൂടി; പുതിയ വിശേഷവുമായി കുടുംബപ്രേക്ഷകരുടെ ചാക്കോ !
ദൈവകൃപയാൽ മറ്റൊരു സൗഭാഗ്യം കൂടി; പുതിയ വിശേഷവുമായി കുടുംബപ്രേക്ഷകരുടെ ചാക്കോ !
Published on

ഭ്രമണം സീരിയലിൽ ജൂനിയർ ഹരിലാൽ ആയെത്തി മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടൻ ആണ് സജിൻ ജോൺ. ചാക്കോയെന്നും, ജൂനിയർ ഹരിലാൽ എന്നും പ്രേക്ഷകർ വിളിക്കുന്ന സജിൻ ഭ്രമണത്തിൽ വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
ഭ്രമണത്തിന് ശേഷം അത്രയും തന്മയത്വത്തോടെയാണ് അദ്ദേഹം ചാക്കോയും മേരിയിലെ ചാക്കോ എന്ന കഥാപാത്രത്തെ ഏറ്റെടുത്തത്. ഇപ്പോൾ ചാക്കോയ്ക്ക് പിന്നാലെ ജീവിതത്തിൽ കിട്ടിയ മറ്റൊരു സൗഭാഗ്യത്തെകുറിച്ച് തുറന്ന് പറയുകയാണ് സജിൻ.
സോഷ്യൽ മീഡിയയിലൂടെയാണ് സജിൻ സന്തോഷം പങ്കുവച്ചത്.
“ദൈവത്തിനു നന്ദി. ദൈവകൃപയാൽ ലഭിച്ച അഭിനയമേഖലയിൽ മറ്റൊരു സൗഭാഗ്യം കൂടി . മലയാളികളുടെ സ്വന്തം ഏഷ്യാനെറ്റിൽ രാത്രി 8 മണിക്ക് സംപ്രേഷണം ചെയ്യുന്ന നിങ്ങളുടെ പ്രിയ പരമ്പര “അമ്മയറിയാതെ”യിൽ ഞാനും ഉണ്ടാകും ഇന്ന് മുതൽ.
പുതിയ ഒരു കഥാപാത്രം ആയിട്ട്.. ഈ അവസരത്തിൽ പ്രിയപ്പെട്ട മാതാപിതാക്കളോടും, പ്രിയ ജ്യേഷ്ഠസഹോദരൻ മിഥുൻ മേനോൻ, ഗുരുക്കന്മാരായ ജോയ്സി സർ, മുരളി നെല്ലനാട് സർ, സാബുച്ചായൻ, കിച്ചു സുദർശൻ സർ, കണ്ണൻ താമരക്കുളം സർ, വൈജയന്തി ചേച്ചി, റ്റിജു തോമസ് തുടങ്ങി എല്ലാവർക്കും നന്ദി.
ഇങ്ങനെ ഒരു അവസരം നൽകിയ ഏഷ്യാനെറ്റിനും, ശ്രീ പ്രവീൺ കടയ്ക്കാവൂർ സർ, പ്രദീപ് പണിക്കർ സർ, ദാവീദേട്ടൻ, ഫൈസലിക്ക യ്കും ജിതിൻ ചേട്ടനും ഒരുപാട് നന്ദി.. സ്നേഹം.പ്രിയ പ്രേക്ഷകരോട് മനസ്സ് നിറഞ്ഞ് നന്ദി അറിയിക്കുന്നു.. ഇതുവരെ നൽകിയ പിന്തുണയും സ്നേഹവും തുടർന്നും പ്രതീക്ഷിക്കുന്നു.
അമ്മയറിയാതെ – തിങ്കൾ മുതൽ വെള്ളി വരെ രാത്രി 8 മണിക്ക്.. കാണാൻ മറക്കല്ലേ’, എന്നും സജിൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
about sajin john
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സിനിമാ സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു നടൻ....
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിയുടെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. യുവത്വം ആഘോഷിച്ച വേടൻ...
ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ഉർവശി. നിരവധി കഥാപാത്രങ്ങളാണ് ഉർവശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുൻ നിര...