Connect with us

എന്നെയും ഭാര്യയെയും തമ്മില്‍ തെറ്റിച്ചു, പോലീസ് കേസ് വരെ ആയി, എല്ലാത്തിനും പിന്നില്‍ അവരാണെന്ന് തുറന്ന് പറഞ്ഞ് ബാബുരാജ്

Malayalam

എന്നെയും ഭാര്യയെയും തമ്മില്‍ തെറ്റിച്ചു, പോലീസ് കേസ് വരെ ആയി, എല്ലാത്തിനും പിന്നില്‍ അവരാണെന്ന് തുറന്ന് പറഞ്ഞ് ബാബുരാജ്

എന്നെയും ഭാര്യയെയും തമ്മില്‍ തെറ്റിച്ചു, പോലീസ് കേസ് വരെ ആയി, എല്ലാത്തിനും പിന്നില്‍ അവരാണെന്ന് തുറന്ന് പറഞ്ഞ് ബാബുരാജ്

നിരവധി ചിത്രങ്ങളിലൂടെ വില്ലനായി എത്തി, ഒടുവില്‍ മലയാളി പ്രേക്ഷകരെ കുകുടാ ചിരിപ്പിച്ച താരമാണ് ബാബുരാജ്. സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രത്തിലൂടെയാണ് അതുവരെ ചെയ്തുവന്ന കഥാപാത്രങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായ കഥാപാത്രമായി എത്തിയത്. മാത്രമല്ല, അടുത്തിടെ ഒടിടി റിലീസായി എത്തിയ ഫഹദ് ഫാസിലിന്റെ ജോജി റിലീസിനെത്തിയിരുന്നു. 

സിനിമ ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ് ചെയ്തത്. ഒടിടി റിലീസ് ആയിരുന്നെങ്കിലും ജോജിയ്ക്ക് വമ്പന്‍ സ്വീകാര്യതയാണ് പ്രേക്ഷകര്‍ക്കിടയില്‍ നിന്നും ലഭിച്ചത്. ഫഹദിനൊപ്പം നടന്‍ ബാബുരാജും ഉണ്ണിമായയുമാണ് മറ്റ് രണ്ട് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ഇതെന്നാണ് എല്ലാവരുടെയും അഭിപ്രായം.

ഇപ്പോഴിതാ സിനിമയിലെ കുടുംബം തകര്‍ത്തത് ബിന്‍സി എന്ന കഥാപാത്രമാണെന്ന് പറയുകയാണ് താരം. ബാബുരാജിന്റെ കുറിപ്പ് വായിക്കാം ബിന്‍സി… പനചെല്‍ തറവാടിന്റെ തകര്‍ച്ചക്ക് കാരണം ജെയ്സണ്‍ ഇവരെ കെട്ടിക്കൊണ്ട് വന്നതാണെന്ന് തന്നെ വേണം പറയാന്‍. വളരെ ചെറുപ്പത്തിലേ ‘അമ്മ മരിച്ചു പോയ ഞങ്ങളെ അപ്പന്‍ ഇത്തിരി സ്ട്രീക്ട് ആയാണ് വളര്‍ത്തിയത് എന്നത് സത്യമാണ്. 

ബിന്‍സി കുടുംബത്തില്‍ വന്ന ഉടനെ എന്റെ ഭാര്യാ ഗ്രേസി വീട് വിട്ടു പോയി. എന്നെയും ഭാര്യയെയും തമ്മില്‍ തെറ്റിച്ചതും അവസാനം പോലീസ് കേസ് ആക്കിയതും എല്ലാം ബിന്‍സിയുടെ ഇടപെടലുകള്‍ ആണ്. ഇപ്പൊ അവസാനം എന്തായി. സ്വത്തുക്കള്‍ എല്ലാം അവര്‍ക്കു മാത്രമായി. എന്റെ അനിയന്‍ പാവമാണ്. മകന്‍ പോപ്പി യുടെ കാര്യത്തിലും പേടിയില്ലാതില്ല.. എന്നുമാണ് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ബാബുരാജ് പറയുന്നത്.


താന്‍ സാള്‍ട്ട് ആന്റ് പെപ്പറില്‍ എത്തിയതിനെ കുറിച്ച് താരം അടുത്തിടെ പറഞ്ഞത് ശ്രദ്ധേയമായിരുന്നു. ഒരു അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് പറഞ്ഞത്. വില്ലന്‍ വേഷങ്ങളില്‍ നിറഞ്ഞുനില്‍ക്കുമ്പോഴാണ് സോള്‍ട്ട് ആന്‍ഡ് പെപ്പറിലേക്ക് ആഷിക്ക് അബു വിളിച്ചതെന്ന് ബാബുരാജ് പറയുന്നു. ആഷിക്ക് അബുവിന്റെ ആദ്യ ചിത്രമായ ഡാഡികൂളില്‍ ബാബുരാജ് ഒരു വേഷം ചെയ്തിരുന്നു.

പിന്നാലെയാണ് സോള്‍ട്ട് ആന്‍ഡ് പെപ്പറിലും ബാബുരാജ് എത്തിയത്. കഥ കേള്‍ക്കാന്‍ ആഷിക്കിന്റെ താമസ്ഥലത്ത് ചെന്നപ്പോള്‍ ശ്യാമും ദിലീഷുമെല്ലാം അവിടെയുണ്ടായിരുന്നു.
ഭക്ഷണത്തിന്റെ സമയമായപ്പോള്‍ നമുക്കെന്തെങ്കിലും ഉണ്ടാക്കാമെന്ന് പറഞ്ഞ് ഞാനും ആഷിക്കും ബൈക്കെടുത്ത് പോയി അങ്ങാടിയില്‍ നിന്ന് ഇറച്ചിയെല്ലാം വാങ്ങി അടുക്കളയില്‍ കയറി. പാചകം നടന്നുകൊണ്ടിരിക്കുമ്പോഴാണ് അവര്‍ പറഞ്ഞത് ഈ സിനിമയില്‍ കരുതിവെച്ച വേഷം ഇതുതന്നെയാണെന്ന്.

കഥാപാത്രത്തെ കുറിച്ച് കേട്ടപ്പോള്‍ ആദ്യമൊന്ന് ഞെട്ടിയെന്നും പക്ഷേ കുക്ക് ബാബുവിന്റെ മാനറിസങ്ങളും പെരുമാറ്റവും കൃത്യമായ അളവില്‍ അവര്‍ എഴുതിവെച്ചിട്ടുണ്ടായിരുന്നുവെന്നും ബാബുരാജ് പറഞ്ഞു. സോള്‍ട്ട് ആന്‍ഡ് പെപ്പറിന് ശേഷം കോമഡി വേഷങ്ങളുടെ ഘോഷയാത്രയായിരുന്നു എന്നും ബാബുരാജ് പറയുന്നു.

കഥാപാത്രം ഹിറ്റായതോടെ കേരളത്തിലങ്ങോളമിങ്ങോളം നടന്ന് ദോശചൂടലായിരുന്നു പ്രധാന പരിപാടി. ഹോട്ടല്‍ ഉദ്ഘാടനങ്ങളുടെ നീണ്ടനിര. കോമഡി ട്രാക്കില്‍ തളച്ചിടപ്പെട്ടുപോകുമെന്ന് മനസിലായപ്പോള്‍ ബോധപൂര്‍വ്വം കുതറിമാറിയെന്നും ബാബുരാജ് പറയുന്നു.

More in Malayalam

Trending