
News
കാറിനിട്ട് ഇടിച്ചു ഈ കോലത്തിലാക്കി; അജ്ഞാത വാഹന ഉടമയെ തേടി സംവിധായകന് ജൂഡ് ആന്റണി ജോസഫ്.
കാറിനിട്ട് ഇടിച്ചു ഈ കോലത്തിലാക്കി; അജ്ഞാത വാഹന ഉടമയെ തേടി സംവിധായകന് ജൂഡ് ആന്റണി ജോസഫ്.
Published on

പാര്‍ക്ക് ചെയ്ത തന്റെ കാറില്‍ ഇടിച്ചിട്ട് പോയ അജ്ഞാത വാഹന ഉടമയെ തേടി സംവിധായകന് ജൂഡ് ആന്റണി ജോസഫ്.
തനിക്ക് ഇന്‍ഷുറന്‍സ് ക്ലെയിം കിട്ടാന്‍ ജി.ഡി നിര്‍ബന്ധമായതിനാല്‍ ഇടിച്ച വാഹനമുടമ ബന്ധപ്പെടണമെന്ന അഭ്യര്‍ത്ഥനയുമായാണ് ജൂഡ് ആന്റണി ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്.
ജൂഡ് ആന്റണി ജോസഫിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:
ഇന്നലെ രാത്രി പത്തു മണി സമയത്തു കുടമാളൂരിന് അടുത്തുള്ള അമ്പാടിയില്‍ എന്റെ ഭാര്യവീടിന്റെ പുറത്തു പാര്‍ക്ക് ചെയ്തിരുന്ന എന്റെ പാവം കാറിനിട്ട് ഇടിച്ചു ഈ കോലത്തിലാക്കിയ മഹാനെ നിങ്ങള്‍ ആരാണെങ്കിലും ഒരഭ്യര്‍ത്ഥന നിങ്ങളുടെ കാറിനും സാരമായി പരിക്ക് പറ്റി കാണുമല്ലോ , ഇന്‍ഷുറന്‍സ് ക്ലെയിം കിട്ടാന്‍ ജി ഡി എന്‍ട്രി നിര്‍ബന്ധമാണ്. അതിന് സഹകരിക്കണം. മാന്യത അതാണ് . ഇല്ലേലും സാരമില്ല . നമ്മളൊക്കെ മനുഷ്യരല്ലേ?
എന്റെ എളിയ നിഗമനത്തില്‍ ചുവന്ന സ്വിഫ്റ്റ് ആകാനാണ് സാദ്ധ്യത
(കാര്‍ പാര്‍ക്ക് ചെയ്തതിന്റെ കുഴപ്പമാണെന്നാണ് താഴെ വരുന്ന കമന്റുകളില്‍ കൂടുതലും. ഇറക്കം കുറഞ്ഞ വസ്ത്രം ഇടുന്നത് കൊണ്ടാണ് പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നത് എന്ന് പറഞ്ഞ മഹാന്മാര് ഉള്ള നാടല്ലേ. അത്ഭുതമില്ല)
അതെ സമയം ജൂഡ് ആന്റണിയുടെ വാഹനം തെറ്റായ രീതിയില്‍ ആണ് റോഡരികില്‍ പാര്‍ക്ക് ചെയ്തതെന്ന ആക്ഷേപവുമായി നിരവധി പേര് ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ രംഗത്തുവന്നു. കാര്‍ പാര്‍ക്ക് ചെയ്തതിന്റെ കുഴപ്പമാണെന്ന് പറയുന്നവര്‍ ഇറക്കം കുറഞ്ഞ വസ്ത്രം ഇടുന്നത് കൊണ്ടാണ് പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നത് എന്ന് പറഞ്ഞ മഹാന്മാരെ പോലെയാണെന്നാണ് ജൂഡ് പ്രതികരിച്ചത്.
നടി നുസ്രാത് ഫരിയ വധശ്രമക്കേസിൽ അറസ്റ്റിൽ. ബംഗ്ലാദേശിൽ വെച്ചാണ് അറസ്റ്റിലാകുന്നത്. ‘മുജീബ് – ദി മേക്കിങ് ഓഫ് എ നാഷൻ’ എന്ന...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരൻ. മല്ലിക സുകുമാരൻ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും...