മിഷന് സി എന്ന ചിത്രത്തില്‍ കമാന്‍ഡോ വേഷം ചെയ്യുന്ന നടന് കൈലാഷിനെതിരെ സമൂഹമാധ്യമത്തില്‍ നിരവധി ട്രോളുകളാണ് ഉയരുന്നത്.
ഇപ്പോൾ ഇതാ ട്രോള്‍ ആക്രമണത്തിനെതിരെ പരിഹാസവുമായി ആക്ടിവിസ്റ്റും ചുംബന സമര നായികയുമായ രശ്മി ആര് നായര്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് രശ്മിയുടെ പ്രതികരണം.
അയാളുടെ അഭിനയത്തെ വിമര്‍ശിക്കാം സിനിമകളെ വിമര്‍ശിക്കാം അരിച്ചാക്കില്‍ പട്ടാള യൂണിഫോമിട്ടു കമാന്‍ഡോ ഓപ്പറേഷന് നടത്തുന്നതൊക്കെ ഹീറോയിസമായി കണ്ടു കയ്യടിക്കുന്ന മലയാള സിനിമാ പ്രേക്ഷകര്‍ക്ക് കൈലാഷ് ഒരു ഹീറോ പരിവേഷമുള്ള കമാന്‍ഡോ നായക വേഷം ചെയ്യുന്നു എന്നത് പോസ്റ്ററില്‍ തന്നെ പരിഹാസമാകുന്നത് ക്രൂരത മാത്രമല്ല പ്രിവിലേജ് ഇല്ലാത്തവനോടുള്ള വിവേചനം കൂടിയാണ് -രശ്മി കുറിച്ചു.
രശ്മിയുടെ പോസ്റ്റ്
മലയാള സിനിമാ നടന് കൈലാഷ് ഒരു ഗംഭീര നടനാണ് എന്നൊന്നും എനിക്കഭിപ്രായമില്ല പക്ഷെ അയാള്‍ ഏതെങ്കിലും തന്ത നടന്റെ മോന് നടനായി ജനിച്ചു എന്നതുകൊണ്ട് പ്രിവിലേജ് മൂത്തു പഴുത്തു നടനായ ആളല്ല. സാധാരണ ചുറ്റുപാടില്‍ നിന്നും സ്വന്തം കഴിവുകള്‍ മാത്രം കൈമുതലായി കൊണ്ട് വന്നു പത്തു പന്ത്രണ്ടു കൊല്ലമായി സിനിമയുടെ അരികുപറ്റി ജീവിക്കുന്ന ഒരു മനുഷ്യനാണ് . അയാളുടെ അഭിനയത്തെ വിമര്‍ശിക്കാം സിനിമകളെ വിമര്‍ശിക്കാം അരിച്ചാക്കില്‍ പട്ടാള യൂണിഫോമിട്ടു കമാന്‍ഡോ ഓപ്പറേഷന് നടത്തുന്നതൊക്കെ ഹീറോയിസമായി കണ്ടു കയ്യടിക്കുന്ന മലയാള സിനിമാ പ്രേക്ഷകര്‍ക്ക് കൈലാഷ് ഒരു ഹീറോ പരിവേഷമുള്ള കമാന്‍ഡോ നായക വേഷം ചെയ്യുന്നു എന്നത് പോസ്റ്ററില്‍ തന്നെ പരിഹാസമാകുന്നത് ക്രൂരത മാത്രമല്ല പ്രിവിലേജ് ഇല്ലാത്തവനോടുള്ള വിവേചനം കൂടിയാണ് .
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...