ദിലീപിനെ ‘അമ്മ സംഘടനയിലേക്ക് തിരിച്ചെടുക്കുമോ ? ഇന്നസെന്റിന്റെ മറുപടി
Published on

By
ദിലീപിനെ ‘അമ്മ സംഘടനയിലേക്ക് തിരിച്ചെടുക്കുമോ ? ഇന്നസെന്റിന്റെ മറുപടി
യുവ നടിയെ ആക്രമിച്ച കേസിലെ കുറ്റാരോപിതനും നടനുമായ ദിലീപിനെ ‘അമ്മ സംഘടനയിലേക്ക് തിരിച്ചെടുക്കുന്ന കാര്യം ഇതുവരെ ആലോചിച്ചിട്ടില്ലെന്ന് ഇന്നസെന്റ്.അതേസമയം അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത് തന്റെ സ്വന്തം ഇഷ്ട പ്രകാരമാണെന്നും അടുത്ത പ്രസിഡന്റ് മോഹൻലാൽ തന്നെയാണെന്നും ഇന്നസെന്റ് വ്യക്തമാക്കി .
ഈ മാസം 24ന് ചേരുന്ന ജനറല്‍ ബോഡി യോഗത്തില്‍ പുതിയ ഭാരവാഹികള്‍ ചുമതലയേല്‍ക്കുമെന്നും ഇന്നസെന്റ് പറഞ്ഞു. പതിനേഴ് വര്‍ഷം അമ്മ സംഘടനയുടെ പ്രസിഡന്റായിരുന്നു ഇന്നസെന്റ്.
അതേസമയം അടുത്ത തവണയും എംപി സ്ഥാനത്തേക്ക് മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ അനുസരിക്കു മെന്നും മാധ്യമപ്രവര്‍ത്തകരുടെ മറ്റൊരു ചോദ്യത്തിന് മറുപടിയായി ഇന്നസെന്റ് പറഞ്ഞു. ഒരുപ്രാവശ്യം എംപിയായി കഴിഞ്ഞാല്‍ വെറുതെ നമുക്ക് തോന്നാം അടുത്ത പ്രവശ്യവും ആയാല്‍ കൊള്ളാം. ഞാനവരെ കുറ്റംപറയില്ലാട്ടോ. ഈ ആകുന്ന ആളുകളെ. എംപി സ്ഥാനം ഒരു സുഖമായി കണക്കിലെടുക്കുന്ന ആളുകളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ഇതിനോട് താല്പര്യം വരാം. തന്റെ നോട്ടം അതല്ലെന്നും ഇന്നസെന്റ് പറഞ്ഞു.
innocent about dileep
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...