എന്നെ ഉപദ്രവിക്കല്ലേ .. സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി കൊല്ലം സുധി പിന്നിൽ കളിക്കുന്നത് അവർ! വർക്ക് തുടങ്ങിയെങ്കിൽ മാത്രമേ പൈസ തിരികെ കൊടുക്കാൻ സാധിക്കൂ
എന്നെ ഉപദ്രവിക്കല്ലേ .. സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി കൊല്ലം സുധി പിന്നിൽ കളിക്കുന്നത് അവർ! വർക്ക് തുടങ്ങിയെങ്കിൽ മാത്രമേ പൈസ തിരികെ കൊടുക്കാൻ സാധിക്കൂ
എന്നെ ഉപദ്രവിക്കല്ലേ .. സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി കൊല്ലം സുധി പിന്നിൽ കളിക്കുന്നത് അവർ! വർക്ക് തുടങ്ങിയെങ്കിൽ മാത്രമേ പൈസ തിരികെ കൊടുക്കാൻ സാധിക്കൂ
കോമഡി സ്കിറ്റുകളിലൂടെ ജഗദീഷിനെ അവതരിപ്പിച്ച് പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച കൊല്ലം സുധിയെ മലയാളികൾ പെട്ടെന്നൊന്നും മറക്കില്ല. ഫ്ലവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക്കിലൂടെയാണ് ഇപ്പോള്‍ സുധി പ്രേക്ഷകരുടെ മനം കവരുന്നത്.
കലാരംഗത്തെ വിശേഷങ്ങളെക്കുറിച്ച് മാത്രമല്ല വ്യക്തി ജീവിതത്തിലെ വിശേഷങ്ങളും ഷോയിൽ പങ്കെടുക്കുന്ന താരങ്ങൾ തുറന്നുപറയാറുണ്ട്.
അടുത്തിടെ കൊല്ലം സുധി കുടുംബത്തെകുറിച്ചും സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചും എല്ലാം തുറന്നു പറഞ്ഞത് വൈറലായി മാറിയിരുന്നു. ഇതിനു പിന്നാലെ സുധിക്കെതിരെ ചില ആരോപണങ്ങൾ ഉയർന്നിരുന്നു. സുധിയെയും കുടുംബത്തിനെയും വിമർശിച്ചുകൊണ്ട് കഴിഞ്ഞദിവസം മുതൽ ചില ഫേസ്ബുക്ക് പോസ്റ്റുകൾ സൈബറിടത്തിൽ വൈറലാവുകയാണ്.
സുധി ചില സാമ്പത്തിക തട്ടിപ്പ് നടത്തി എന്ന തരത്തിലുള്ള വീഡിയോയും ഫേസ്ബുക്ക് പോസ്റ്റുമാണ് ഇതിൽ മിക്കതും. സുധിയും ഭാര്യയും കുറെ ആളുകളുടെ പക്കൽ നിന്നും കടം വാങ്ങിയതായും, പറഞ്ഞ സമയത്ത് കൊടുത്തില്ല എന്നുമുള്ള ആരോപണം സുധിയ്ക്കെതിരെ ഉയരുകയാണ്. ഇപ്പോൾ ഇതാ ഇതിന് മറുപടിയുമായി ഫേസ്ബുക്ക് വീഡിയോയിലൂടെ എത്തിയിരിക്കുകയാണ് കൊല്ലം സുധി
‘നിങ്ങൾക്ക് എന്നെ അറിയാം എന്ന് വിശ്വസിക്കുന്നു. എന്റെ പേര് കൊല്ലം സുധി. മിമിക്രി ആർട്ടിസ്റ്റാണ്’, എന്ന് സ്വയം പരിചയപെടുത്തിക്കൊണ്ടാണ് സുധി വീഡിയോയിൽ നിറയുന്നത്. ‘ ലോക്ക് ഡൗണ്‍ സമയത്ത് എന്റെ വീട്ടിലെ, എന്റെ കുടുംബത്തിലെ ബുദ്ധിമുട്ടുകൾ കാരണം ഒരുപാട് പേര് എന്നെ സഹായിച്ചിട്ടുണ്ട്. ഇതൊക്കെ ഞാൻ സ്റ്റർമാജിക്ക് എപ്പിസോഡിലൂടെ പറഞ്ഞിരുന്നു’,
കടമായിട്ടും അല്ലാതെയും ആണ് ആളുകൾ എന്നെ സഹായിച്ചിരുന്നത്. ഇനിയിപ്പോൾ വർക്ക് തുടങ്ങിയെങ്കിൽ മാത്രമേ എനിക്ക് ഇതെല്ലാം തിരിച്ചു കൊടുക്കാൻ കഴിയൂ. എനിക്ക് ഒരു ഗ്രൂപ്പ് ഉണ്ടായിരുന്നു. ഏകദേശം അൻപതിനായിരത്തിനു മുകളിൽ അംഗങ്ങളും അതിൽ ഉണ്ടായിരുന്നു. അതിന്റെ അഡ്മിൻസ് അജീഷ്, രമ്യ യാദവ് തുടങ്ങിയ ആളുകൾ ആയിരുന്നു. ഇവർ തമ്മിൽ പരസ്പരം പല തരത്തിലുള്ള പ്രശ്നങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്.. അതോടെ ഞാൻ ആ ഗ്രൂപ്പിൽ നിന്നും പിന്മാറി. പിന്മാറി കഴിഞ്ഞപ്പോഴേക്കും സ്വാഭാവികമായി അവർക്ക് എന്നോട് ദേഷ്യം ഉണ്ടാകും
ആ സംഭവത്തിനു ശേഷം എന്നെ ഇപ്പോൾ കുടുംബപരമായും, പേഴ്സണൽ ആയും നല്ലതുപോലെ ഉപദ്രവിച്ചു കൊണ്ടിരിക്കുകയാണ്. കുടുംബത്തെയും മക്കളെക്കുറിച്ചും അപവാദം പറഞ്ഞുണ്ടാക്കുകയാണ്. എന്നെ എത്രത്തോളം തരം താഴ്ത്താമോ അത്രത്തോളം തരം താഴ്ത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ തന്നെ പല പോസ്റ്റുകളും വീഡിയോയും ഫേസ്ബുക്കിൽ നിറയുന്നുണ്ട്.
‘എന്തിനാണ് എന്നെ ഇങ്ങനെ ഉപദ്രവിക്കുന്നത്. ഞാൻ എല്ലാവരെയും സന്തോഷിപ്പിക്കുന്ന കലാകാരൻ അല്ലെ. നല്ല മനസ്സ് ഉള്ളവർ ഉണ്ടെങ്കിൽ എന്നെ പിന്തുണക്കുക. ഈ വീഡിയോ ഞാൻ നിങ്ങൾക്ക് സമർപ്പിക്കുകയാണ്. ഇനിയും ഉപദ്രവിക്കാതെ ഇരിക്കുക. ഞാൻ നിങ്ങൾക്ക് സന്തോഷം തരും എന്നും’ സുധി വീഡിയോയിലൂടെ പറയുന്നു.
കുടുംബത്തെക്കുറിച്ച് കൊല്ലം സുധി നടത്തിയ തുറന്നുപറച്ചില്‍ വൈറൽ ആയി മാറിയപ്പോഴാണ് കുടുംബത്തെ കാണണം എന്ന് ആരാധകർ പറയുന്നത്. അവരുടെ നിരന്തരമായ അഭ്യർത്ഥനയെ മാനിച്ചുകൊണ്ടാണ് സുധി കുടുംബസമേതം ഷോയിൽ എത്തിയത്. രേണുവെന്നാണ് സുധിയുടെ ഇപോഴത്തെ ഭാര്യയുടെ പേര്.
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....