
Actor
വിഷ്ണു വിശാലും ജ്വാല ഗുട്ടയും വിവാഹിതരാകുന്നു; വിവാഹം ഏപ്രിൽ 22ന്
വിഷ്ണു വിശാലും ജ്വാല ഗുട്ടയും വിവാഹിതരാകുന്നു; വിവാഹം ഏപ്രിൽ 22ന്

നടന് വിഷ്ണു വിശാലും ബാഡ്മിന്റൻ താരം ജ്വാല ഗുട്ടയും വിവാഹിതരാകുന്നു. ഏപ്രിൽ 22നാണ് ഇരുവരുടെയും വിവാഹം. വിഷ്ണു തന്നെയാണ് ട്വിറ്ററിലൂടെ വിവാഹവാർത്ത വെളിപ്പെടുത്തിയത്.
അടുത്ത സുഹൃത്തുക്കളായ ശേഷമാണ് ഇരുവരും പ്രണയത്തിലായത്. അടുത്തിടെയാണ് താരജോഡികളുടെ എന്‍ഗേജ്മെന്റ് നടന്നത്. പരസ്പരം മോതിരമണിയിച്ചതിന്റെ ചിത്രങ്ങള്‍ ഇരുവരും അന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
ജ്വാലയുടെ കഴിഞ്ഞ പിറന്നാളിനാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചത്. മുന്‍പ് വിഷ്ണു ജീവിതത്തില്‍ നല്കുന്ന പിന്തുണയെയും കരുതലിനെ കുറിച്ചുമെല്ലാം ജ്വാല തുറന്നുപറഞ്ഞിരുന്നു. ബാഡ്മിന്റണ്‍ അക്കാദമി നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടുപോവാന്‍ വിഷ്ണുവിന്റെ ഭാഗത്തുനിന്നും വലിയ പിന്തുണയാണ് തനിക്ക് ലഭിക്കാറുളളതെന്നാണ് ജ്വാല പറഞ്ഞത്. കൂടാതെ വിവാഹം ഉടനുണ്ടാവുമെന്ന സൂചനകളും ജ്വാല ഗുട്ട മുന്‍പ് നല്കി.
രാക്ഷസന്റെ വിജയത്തിലൂടെ തമിഴില്‍ താരമൂല്യം കൂടിയ താരമാണ് വിഷ്ണു വിശാല്‍. ത്രില്ലര്‍ ചിത്രത്തിന്റെ വിജയം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ഉള്‍പ്പെടെയുളളവരെല്ലാം രാക്ഷസന്റെ വിജയത്തില്‍ വിഷ്ണുവിനെ പ്രശംസിച്ചു. നിലവില്‍ എഫ് ഐആര്‍ എന്ന സിനിമയാണ് നടന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ സിനിമ. വിഷ്ണുവിന്റെ പുതിയ സിനിമയുടെ ഒരു ചടങ്ങില്‍ അടുത്തിടെ ജ്വാല ഗുട്ട പങ്കെടുത്തിരുന്നു.
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
ധനുഷിന്റേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് കുബേര. ധനുഷും നാഗാർജുനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. തുടക്കത്തിൽ താരപുത്രൻ എന്ന ലേബലിലാണ് പ്രണവ് അറിയപ്പെട്ടതെങ്കിലും...
മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് ആണ് ജഗതി ശ്രീകുമാർ. ഇപ്പോഴിതാ ജഗതിയുടെ അഭിനയരീതിയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകാണ് നടനും സംവിധായകനുമായ ലാൽ. സംവിധാകനെ...