പഴയ കാലത്തേയ്ക്ക് ഒരിക്കല്‍ കൂടി തിരിഞ്ഞു നോക്കി നടൻ മമ്മൂട്ടി.വൈക്കം ചെമ്പിലാണ് ജനിച്ച് വളര്‍ന്നതെങ്കിലും മമ്മൂട്ടിയുടെ കോളജ് കാലത്തെ സൗഹൃദങ്ങള്‍ക്കെല്ലാം സാക്ഷ്യം വഹിച്ചത് സുഭാഷ് പാര്‍ക്കായിരുന്നു. ഞാനാദ്യമായി ഒരു ഷൂട്ടിംഗ് കാണുന്നത് ഇവിടെയാണ്. അന്നത് കണ്ടുനില്ക്കുമ്പോള് ഞാനുമൊരിക്കല്‍ ഒരു താരമാകുമെന്ന് കരുതിയില്ലെന്നും മെഗാസ്റ്റാര്‍ പറയുന്നു.
നടന്റെ വാക്കുകള്‍ ഇങ്ങനെ…
ഞാനാദ്യമായി ഒരു ഷൂട്ടിംഗ് കാണുന്നത് ഇവിടെയാണ്. അന്നത് കണ്ടുനില്ക്കുമ്പോള് ഞാനുമൊരിക്കല്‍ ഒരു താരമാകുമെന്ന് കരുതിയില്ല. സിനിമ വലിയൊരു സ്വപ്നമായി മനസ്സില്‍ സൂക്ഷിച്ചയാളാണ് ഞാന്‍. അന്ന് ഷൂട്ടിംഗ് കണ്ടുനില്‍ക്കുമ്പോഴും ആ സ്വപ്നം മനസ്സിലുണ്ടായിരിക്കാം. സുഭാഷ് പാര്‍ക്കിനു മുന്നിലൂടെയുള്ള യാത്രകളെ കുറിച്ചും മമ്മൂട്ടിപറഞ്ഞു.
കൊച്ചി എന്റെ അഭിമാന നഗരമാണ്. ഇവിടെ താമസിക്കാന്‍ കഴിയുന്നത് വലിയ അഭിമാനത്തോടെയാണ് ഞാന്‍ കാണുന്നത്. ഞാന്‍ ജനിച്ചുവളര്‍ന്നത് ചെമ്പ് എന്ന സ്ഥലത്താണ്. കുട്ടിക്കാലത്ത് ചെമ്പില്‍നിന്ന് ഈ നഗരത്തിലെത്തുമ്പോള്‍ സുഭാഷ് പാര്ക്കിന് മുന്നിലൂടെ പല തവണ കടന്നുപോയിട്ടുണ്ട്. ഓരോ തവണയും ഈ പാര്‍ക്കിനെ എത്രയോ നേരം നോക്കി നിന്നിട്ടുണ്ട്’ – മമ്മൂട്ടി പറഞ്ഞു.
നിർമാതാവ് സജി നന്ത്യാട്ടിനെതിരേ ഫിലിം ചേമ്പറിന് പരാതി നൽകി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ലഹരി ഉപയോഗത്തേക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരെയാണ്...