പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടനും തിരക്കഥാകൃത്തും സംവിധായകനുമായ അനൂപ് മേനോന്. ഇപ്പോഴിതാ താരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയും ഒപ്പമുള്ള കുറിപ്പുമാണ് വൈറലായിരിക്കുന്നത്.
കപ്പ പുഴുങ്ങിയതും മുളകിനുമൊപ്പം നൊബേല്‍ സമ്മാന ജേതാവ് കസുവോ ഇഷിഗുരോയുടെ ‘നെവര്‍ ലെറ്റ് മീ ഗോ’ എന്ന പുസ്തകവും അടങ്ങിയ ചിത്രമാണ് താരം പങ്കുവെച്ചത്. ‘മധ്യ തിരുവിതാംകൂറിലെ ഒരു സ്വീകരണമുറിയില്‍ ഇഷിഗുറോ മരിച്ചീനിയെയും മുളകിനെയും കണ്ടുമുട്ടുന്നു.’ ന്നായിരുന്നു ചിത്രത്തിന്റെ ക്യാപ്ഷന്‍.
നിമിഷ നേരം കൊണ്ടു തന്നെ നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. ഒരല്പം മീന്‍ കറി, ഒരല്പം ഇറച്ചി, ഒരല്പം ചോറ്… ഇതുകൂടി ഉണ്ടായിരുന്നെങ്കില്‍ ഇതെല്ലാം തട്ടിക്കേറ്റി ഇഷിഗുരോവിനെ കട്ടിലിനരുകില്‍ വെച്ച് നന്നായി ഉറങ്ങാമായിരുന്നുവെന്നാണ് ഒരു ആരാധകന് കമന്റിട്ടിരിക്കുന്നത്.
മധ്യതിരുവിതാംകൂറില്‍ എവിടെയാണ് മരിച്ചീനി എന്ന് പറയുന്നതെന്നാണ് മറ്റൊരാളുടെ ചോദ്യം. കപ്പ മതിയെന്നും യൂസര്‍ കമന്റ് ചെയ്യുന്നു. ഇഷിഗുരോ, കപ്പ, പച്ചമുളക്, ചാരു കസേര പിന്നെ ചെസ്സ് ബോര്‍ഡ് ടൈല്‍സും മൊത്തത്തില്‍ ബുദ്ധിജീവി വൈബ് എന്നാണ് മറ്റൊരു കമന്റ്.
അനൂപ് മേനോന് സംവിധാനം ചെയ്യുന്ന കിങ് ഫിഷ് എന്ന ചിത്രമാണ് റിലീസിന് തയ്യാറെടുക്കുന്നത്. അനൂപ് മേനോനൊപ്പം സംവിധായകന് രഞ്ജിത്തും സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദുര്‍ഗ കൃഷ്ണ, നിരഞ്ന അനൂപ്, എന്‍ പി നിസ എന്നിവരാണ് മറ്റു വേഷങ്ങള്‍ ചെയ്യുന്നത്.
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...