
Malayalam
‘തന്റെ ശരീരഭാരം കുറച്ചിട്ടേ ഇനി അഭിനയിക്കൂള്ളൂ’; തുറന്ന് പറഞ്ഞ് ജോജു ജോര്‍ജ്
‘തന്റെ ശരീരഭാരം കുറച്ചിട്ടേ ഇനി അഭിനയിക്കൂള്ളൂ’; തുറന്ന് പറഞ്ഞ് ജോജു ജോര്‍ജ്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ജോജു ജോര്‍ജ്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ ജോജു പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. തന്റെ ശരീരഭാരം കുറച്ചിട്ടേ ഇനി അഭിനയിക്കൂള്ളൂ എന്നാണ് താരം പറയുന്നത്.
ജോജുവിന്റേതായ പുറത്തിറങ്ങിയ പുതിയ ചിത്രമാണ് നായാട്ട്’. ഇതില്‍ ജോജു അവതരിപ്പിച്ച മണിയന് എന്ന പൊലീസ് വേഷത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് 132 കിലോ ശരീരഭാരം ഉണ്ടായിരുന്നു എന്നാണ് ജോജു പറയുന്നത്.
”തടി കുറയ്ക്കാനുള്ള ശ്രമം തുടങ്ങിയതു കൊണ്ട് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം കഴിക്കല്‍ നന്നായി കുറച്ചു. 132 കിലോയില്‍ നിന്ന് 100-105 കിലോയില്‍ ശരീരഭാരം എത്തിക്കാനാണു ശ്രമം. ശരീരഭാരം കുറച്ചിട്ടേ ഇനി മറ്റു മലയാള സിനിമകളില്‍ അഭിനയിക്കുന്നുള്ളൂ” എന്നാണ് ജോജു പറഞ്ഞത്.
അതേസമയം, ലോക്ഡൗണിനിടെ 20 കിലോ ശരീരഭാരം കുറച്ച സന്തോഷം പങ്കുവച്ച് ജോജു എത്തിയിരുന്നു. മാര്‍ച്ച് 10 വയനാട് ആയുര്‍വേദ യോഗ വില്ലയില്‍ എത്തുമ്പോള്‍ 130 ആയിരുന്നു ജോജുവിന്റെ ശരീരഭാരം. അവിടുത്തെ ഡിസിപ്ലിനും ഡയറ്റും കണ്ടപ്പോള്‍ തിരിച്ചു പോകാമെന്ന് കരുതിയപ്പോഴാണ് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. തുടര്‍ന്ന് അവിടെ നില്‍ക്കുകയായിരുന്നു എന്നും താരം പറഞ്ഞിരുന്നു.
ദിലീപിന്റെ 150ാമത് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചെന്ന് അറിയിച്ച് നിർമാതാവ്...
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
വീക്കെൻ്റ് ബ്ലോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ – രാഹുൽ.ജി. എന്നിവർ തിരക്കഥ രചിച്ച് സംവിധാനം...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...