എപ്പിസോഡ് 55 അൻപത്തിനാലാം ദിവസം ,കാര്യം നിസ്സാരം പ്രശ്നം ഗുരുതരം. വല്യ സംഘർഷങ്ങളും പൊട്ടിത്തെറികളും.. കൈയിൽ ഒരു തോക്ക് കൂടി കൊടുത്തിരുന്നേൽ വെടിവെപ്പും നടന്നേനെ.. കഴിഞ്ഞ എപ്പിസോഡ് കേട്ടിരുന്ന ഓരോ പ്രേക്ഷകരെയും സമ്മതിക്കണം.. ചെവിയടിച്ച് പോയിക്കാണു, ഏതായാലും നമ്മുക്ക് എപ്പിസോഡ് തുടക്കം മുതൽ നോക്കാം… ആദ്യം മോർണിംഗ് ആക്റ്റിവിറ്റിയായിരുന്നു.
അതിൽ ബിഗ് ബോസ് വീട്ടിലെ സിംഹവും ആട്ടിൻകുട്ടിയും ആരെന്നാണ്.. അതായത് ഇനി സിംഹമായി തുടരുമോ ആട്ടിൻകുട്ടിയായി തുടരുമോ? അതിൽ എല്ലാവരും സിംഹം തന്നെ പറയു… പക്ഷെ ഒരു വ്യത്യാസം ഇവിടുത്തെ സിംഹം ഒരു മൂലയിൽ ആട്ടിന്കുട്ടിയെക്കാൾ പാവമായി ഇരിക്കും എന്നതാണ്. അത് ഡിമ്പൽ പറയുമ്പോഴും കിടിലം ഫിറോസ് പറയുമ്പോഴും തോന്നി. അവരൊന്നും വല്യ അഗ്ഗ്രസിവ് ആകില്ല.