പാലക്കാട് കടമ്പഴിപ്പുറത്ത് സിനിമാ ചിത്രീകരണം ആർഎസ്എസ് പ്രവർത്തകർ തടഞ്ഞു. ഹിന്ദു-മുസ്ലിം പ്രണയം പ്രമേയമാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റാണ് തകർത്തത്. മീനാക്ഷി ലക്ഷ്മണ് സംവിധാനം ചെയ്യുന്ന ‘നീയാം നദി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആണ് തടഞ്ഞത്.
പാലക്കാട് കടമ്പഴിപ്പുറം വായില്യം കുന്ന് ക്ഷേത്രത്തിലാണ് ഷൂട്ടിംഗ് നടന്നത്. അക്രമികള്‍ ഷൂട്ടിംഗ് ഉപകരണങ്ങള്‍ നശിപ്പിച്ചതായും പരാതിയുണ്ട്. ഹിന്ദു മുസ്ലീം പ്രണയം പറയുന്ന സിനിമ എവിടെയും ചിത്രീകരിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും സിനിമ പ്രവര്‍ത്തകര്‍ പറഞ്ഞു. ക്ഷേത്രം അധികൃതരുമായി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സംസാരിച്ചതിന് ശേഷമാണ് ഇവിടെ ചിത്രീകരണം തുടങ്ങിയത്.
എന്നാല്‍ സിനിമയുടെ കഥ പറയണമെന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുകയും കഥ കേട്ടതോടെ ചിത്രീകരണം നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഷൂട്ടിംഗ് മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള തീരുമാനത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...