
Malayalam
റായ് ലക്ഷ്മി വിവാഹിതയാകുന്നു; വരന് സര്‍പ്രൈസ്, ഒടുവില്‍ ട്വിസ്റ്റ്!, വൈറലായി താരത്തിന്റെ പോസ്റ്റ്
റായ് ലക്ഷ്മി വിവാഹിതയാകുന്നു; വരന് സര്‍പ്രൈസ്, ഒടുവില്‍ ട്വിസ്റ്റ്!, വൈറലായി താരത്തിന്റെ പോസ്റ്റ്

മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് റായ് ലക്ഷ്മി. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാകാന്‍ താരത്തിന് അധികം കാലതാമസം ഒന്നും വന്നില്ല. ഇപ്പോഴിതാ താരം കൂടി വിവാഹിതയാവാന്‍ പോവുകയാണ് എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.
കഴിഞ്ഞ കുറച്ച് കാലമായി ലക്ഷ്മി അത്ര സജീവമായിരുന്നില്ല. അന്ന് മുതല്‍ നടിയെ അന്വേഷിക്കുന്നവരോടാണ് താന്‍ പ്രണയത്തിലായിരുന്നു എന്ന കാര്യം റായി ലക്ഷ്മി പറഞ്ഞത്. പങ്കാളിയുടെ പ്രൈവസിയ്ക്ക് വേണ്ടിയാണ് ഇക്കാര്യം മറച്ച് വെച്ചതെന്നും ഈ മാസം അവസാനത്തോട് കൂടി വിവാഹനിശ്ചയമാണെന്നും നടി പറയുന്നു.
സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ച കുറിപ്പിലാണ് വിവാഹക്കാര്യം നടി വെളിപ്പെടുത്തിയത്. ‘കുറേ കാലമായി ഞാന്‍ എവിടെയാണെന്ന് ചോദിച്ച് കൊണ്ട് നിരവധി പേരാണ് എത്തിയത്. അതുകൊണ്ട് ആ പ്രശ്നം അവസാനിപ്പിക്കാമെന്ന് ഞാന്‍ തീരുമാനിച്ചു. ഞാന്റെ പ്രണയം മറച്ച് വെച്ചതല്ലെന്ന് ആദ്യമേ പറയട്ടേ.
എന്റെ ബന്ധം മറ്റൊരുടെയും പ്രധാന കാര്യമാണെന്ന് ഞാന്‍ വിചാരിക്കുന്നില്ല. എനിക്ക് കുറച്ച് സ്വകാര്യത വേണം. അത് മാത്രമല്ല എന്റെ പങ്കാളിയെ കൂടി സംരക്ഷിക്കുകയും വേണം. ഈ ഏപ്രില്‍ 27 ഞങ്ങളുടെ വിവാഹനിശ്ചയമാണ്. കഴിഞ്ഞ ആഴ്ചകളില്‍ തന്നെ ഞങ്ങളുടെ അടുത്ത സുഹൃത്തുക്കളെ മാത്രം ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
വളരെ യാദൃശ്ചികമായിട്ടാണ് ഇത് സംഭവിക്കുന്നത്. പക്ഷേ എന്റെ കുടുംബം വളരെയധികം സന്തോഷത്തിലാണ്. എന്റെ ജീവിതത്തിലെ ഈ സന്തോഷത്തിനും പ്രണയത്തിനും കാത്തിരിക്കാന്‍ വയ്യ. ‘ഈ പോസ്റ്റ് ഞാന്‍ മറ്റൊരാളില്‍ നിന്നും മോഷ്ടിച്ച് റീ പോസ്റ്റ് ചെയ്യുന്നതാണ്.
എന്തിനെന്നാല്‍, കൈകള്‍ വൃത്തിയായി കഴുകണം എന്നും സാനിറ്റൈസര്‍ കൃത്യമായി ഉപയോഗിക്കണം എന്നും നിങ്ങളെ ഓര്മപ്പെടുത്താന് വേണ്ടി മാത്രം” എന്നതാണ് റായി ലക്ഷ്മിയുടെ പോസ്റ്റിലെ ട്വിസ്റ്റ്.
അതേ സമയം റായി ലക്ഷ്മി പ്രണയത്തിലാണെന്നും വൈകാതെ വിവാഹം കഴിക്കുമെന്നുമൊക്കെ ചിലര്‍ പറയുന്നു. അതിനുള്ള സൂചനയായിരിക്കും നടി പറഞ്ഞത്. കാരണം കുറച്ച് കാലമായി നടി എവിടെ ആണെന്നോ എന്ത് ചെയ്യുകയാണെന്നോ ഒരു സൂചനയും ഇനിയും നല്‍കിയിട്ടില്ല.
ഇതുവരെയും കാര്യമായി ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്‍ക്കാത്തത് കൊണ്ട് തന്നെ റായി ലക്ഷ്മിയുടെ പ്രണയം എവിടെയും വാര്‍ത്തയായില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ, ഹിന്ദി എന്നിങ്ങനെ ഒട്ടുമിക്ക ഭാഷകളിലും തിളങ്ങി നില്ക്കുന്ന നടിയാണ് റായി ലക്ഷ്മി. ജൂലി 2 എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ വലിയ തരംഗം സൃഷ്ടിക്കാന്‍ സാധിച്ചിരുന്നു.
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിമാരില്‍ ഒരാളായ റായി ലക്ഷ്മി മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമൊക്കെ നായികയായി അഭിനയിച്ചിട്ടുണ്ട്. ഏറ്റവുമൊടുവില്‍ ഒരു കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയ്ക്കൊപ്പമാണ് അഭിനയിച്ചത്. വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുന്നതിനിടെയാണ് താരത്തിന്റെ വിവാഹം വാര്‍ത്ത് വൈറലാകുന്നത്.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...