Connect with us

വിവാഹം കഴിഞ്ഞിട്ട് മാസങ്ങള്‍ മാത്രം, രണ്ടാം വിവാഹത്തെ കുറിച്ച് പറഞ്ഞ് കുടുംബവിളക്കിലെ വേദിക

Malayalam

വിവാഹം കഴിഞ്ഞിട്ട് മാസങ്ങള്‍ മാത്രം, രണ്ടാം വിവാഹത്തെ കുറിച്ച് പറഞ്ഞ് കുടുംബവിളക്കിലെ വേദിക

വിവാഹം കഴിഞ്ഞിട്ട് മാസങ്ങള്‍ മാത്രം, രണ്ടാം വിവാഹത്തെ കുറിച്ച് പറഞ്ഞ് കുടുംബവിളക്കിലെ വേദിക

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ശരണ്യ ആനന്ദ്. ഇപ്പോള്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന പരമ്പരയില്‍ വില്ലത്തിയായി ആണ് എത്തുന്നത്. ഇപ്പോഴിതാ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ശരണ്യ.

കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ശരണ്യയുടെ വിവാഹം. ഭര്‍ത്താവിനും ഒന്നിച്ചുള്ള നിരവധി ഫോട്ടോസ് നടി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും തന്റെ വിവാഹം കഴിഞ്ഞെന്ന് പറഞ്ഞ് ശരണ്യ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധേയമാവുന്നത്.

വിവാഹവേഷത്തില്‍ നില്‍ക്കുന്ന ചിത്രവും ഒപ്പമുണ്ടെങ്കിലും എന്താണ് യഥാര്‍ഥ സംഭവമെന്ന് നടി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ‘അവസാനം ഞാന്‍ വിവാഹിതയായി.

രണ്ടാമത്തെ തവണ അഭിനയിക്കുകയായിരുന്നു. ജീവിതപങ്കാളി സിദ്ദാര്‍ഥ് ആണ്. വേദികയുടെ പുതിയ ജീവിതം നിരവധി ആളുകളുടെ ജീവിതത്തില്‍ കൊടുങ്കാറ്റ് ആവുന്നത് എങ്ങനെയാണെന്ന് കാണുക’ എന്നുമാണ് സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ച വീഡിയോയ്ക്ക് താഴെ നടി എഴുതിയത്.

ശരണ്യ കേന്ദ്രകഥാപാത്രമായി അഭിനയിക്കുന്ന കുടുംബവിളക്ക് സീരിയലിലെ വിവാഹമാണെന്ന് കൂടി നടി പ്രത്യേകം സൂചിപ്പിച്ചിരുന്നു. ഇത് മാത്രമല്ല വധുവിന്റെ വേഷത്തില്‍ നില്‍ക്കുന്ന വേറെയും ചിത്രങ്ങള്‍ നടി പോസ്റ്റ് ചെയ്തിട്ടുണ്ട്.

ശക്തരായ സ്ത്രീകള്‍ ഇരയ്ക്കൊപ്പം കളിക്കരുത്. അവര്‍ക്ക് നേരെ വിരല്‍ ചൂണ്ടുകയോ അനുകമ്പയോടെ നോക്കുകയോ പാടില്ല. അവര്‍ തന്നെ ഉറച്ച് നിന്നത് കൈകാര്യം ചെയ്യും. ഒരു സ്ത്രീ പൂര്‍ണമായ വൃത്തം പോലെയാണ്. സൃഷ്ടിക്കാനും വളര്‍ത്താനും ചെയ്യാനുള്ള ശക്തി അവളില്‍ ഉണ്ടെന്നാണ് ശരണ്യ പറയുന്നത്.

അതുപോലെ സിദ്ധാര്‍ഥിന്റെയും വേദികയുടെയും വിവാഹത്തില്‍ ഒരു ട്വിസ്റ്റ് അവശേഷിക്കുന്നുണ്ടോന്ന് പ്രേക്ഷകരോട് ചോദിക്കുകയാണ് നടി. വേദികയ്ക്കും സിദ്ധാര്‍ഥിനും നല്ലൊരു ജീവിതം മുന്നിലുണ്ടോ.

അതോ അവരുടെ കര്‍മ്മം പ്ലാനുകള്‍ തല്ലികെടുത്തുമോന്ന് കാത്തിരിന്ന് കാണാം. എന്നും ചിത്രങ്ങള്‍ക്ക് ക്യാപ്ഷനായി ശരണ്യ പറയുന്നു. കണ്ണീര്‍ പരമ്പരകളെന്ന് കളിയാക്കി വിളിക്കുന്നവരും ഇപ്പോള്‍ സീരിയല്‍ ആരാധകരാണ്. അങ്ങനെ യുവജനങ്ങളുടെയടക്കം പ്രീതി നേടിയെടുത്ത സീരിയലയാണ് കുടുംബ വിളക്ക്.

വിവാഹം കഴിഞ്ഞിട്ട് മാസങ്ങള്‍ മാത്രം, രണ്ടാം വിവാഹത്തെ കുറിച്ച് പറഞ്ഞ് കുടുംബവിളക്കിലെ വേദികസുമിത്രയെന്ന വീട്ടമ്മയുടെ ജീവിതത്തിലേക്ക് കടന്ന് വന്ന കൂട്ടുകാരി ഭര്‍ത്താവിനെ തട്ടി എടുക്കുന്നതും മറ്റുമാണ് ഇതിവൃത്തമെങ്കിലും ഓരോ ദിവസവും പ്രേക്ഷകരെ ആവേശത്തിലാക്കുന്ന ട്വിസ്റ്റാണ് നടക്കുന്നത്.

കഴിഞ്ഞ എപ്പിസോഡുകളില്‍ ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തിന് സുമിത്രയ്ക്ക് സാക്ഷിയാകേണ്ടി വന്നു.സുമിത്രയുടെ മനോഹര ജീവിതം കണ്ട് അതുപോലെയാവാന്‍ ശ്രമിച്ച വേദിക അവരുടെ ഭര്‍ത്താവിനെ തട്ടിയെടുത്തു. അതിന് വേണ്ടി സ്വന്തം മകനെയും സ്നേഹനിധിയായ ഭര്‍ത്താവിനെയും ഉപേക്ഷിക്കുകയും ചെയ്തിരുന്നു.

More in Malayalam

Trending

Recent

To Top